Input your search keywords and press Enter.

കൊല്ലം ജില്ലാ വാര്‍ത്തകള്‍

മന്ത്രിമാര്‍ പങ്കെടുക്കും
ഫയല്‍ തീര്‍പ്പാക്കല്‍; ജില്ലാതല യോഗം ജൂലൈ രണ്ടിന്

സംസ്ഥാന സര്‍ക്കാര്‍ നിര്‍ദ്ദേശ പ്രകാരം നടത്തുന്ന ഫയല്‍ തീര്‍പ്പാക്കലിന്റെ ഭാഗമായ യോഗം ജൂലൈ രണ്ടിന് ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് കലക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും. മന്ത്രിമാരായ കെ.എന്‍. ബാലഗോപാല്‍, ജെ. ചിഞ്ചുറാണി എന്നിവര്‍ പങ്കെടുക്കും. എല്ലാ ജില്ലാതല ഉദ്യോഗസ്ഥരും പങ്കെടുക്കണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.

ദേശീയ സ്റ്റാറ്റസ്റ്റിക്സ് ദിനാഘോഷം
ദേശീയ സ്റ്റാറ്റസ്റ്റിക്സ് ദിനാഘോഷത്തിന്റെ ഭാഗമായി ജില്ലാ സാമ്പത്തിക സ്ഥിതിവിവര കണക്ക് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ അര്‍ദ്ധദിന പരിപാടി സംഘടിപ്പിച്ചു. ഉദ്ഘാടനം മേയര്‍ പ്രസന്ന ഏണസ്റ്റ് ജില്ലാ ആസൂത്രണ സമിതി കോണ്‍ഫറന്‍സ് ഹാളില്‍ നിര്‍വഹിച്ചു. സുസ്ഥിര വികസനത്തിനും, ദാരിദ്ര്യനിര്‍മ്മാര്‍ജ്ജനത്തിനും കൃത്യമായ വിവരശേഖരണം അനിവാര്യമാണെന്ന് മേയര്‍ പറഞ്ഞു.
ക്വിസ് മത്സരത്തില്‍ വിജയികളായവരെയും എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വകുപ്പിലെ ജീവനക്കാരുടെ കുട്ടികളെയും മേയര്‍ അനുമോദിച്ചു. തിരുവനന്തപുരം ആര്‍ട്സ് കോളേജ് അസിസ്റ്റന്റ് പ്രൊഫസര്‍ എം. ലജി, ജില്ലാ വ്യവസായ കേന്ദ്രം മാനേജര്‍ എസ്. കിരണ്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ക്ലാസുകള്‍.
സാമ്പത്തിക സ്ഥിതിവിവരകണക്ക് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ വി. വിജയകുമാര്‍ അദ്ധ്യക്ഷനായി. ജില്ലാ ഓഫീസര്‍ എസ്. ബിന്ദു, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ പി.ജെ ആമിന, റിസര്‍ച്ച് ഓഫീസര്‍ എസ്. ശ്രീലത, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

പരീക്ഷ/അഭിമുഖം നാളെ (ജൂലൈ 1)
ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പില്‍ സബ്എഡിറ്റര്‍-കണ്ടന്റ് എഡിറ്റര്‍ തസ്തികളിലേക്കുള്ള എഴുത്തു പരീക്ഷ നാളെ (ജൂലൈ 1) രാവിലെ 10ന് കലക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തും. അറിയിപ്പ് ലഭിച്ച ഉദ്യോഗാര്‍ഥികള്‍ രാവിലെ 9.30ന് യോഗ്യത-പ്രവര്‍ത്തിപരിചയ രേഖകളുടെ അസ്സലും പകര്‍പ്പുകളുമായി എത്തണം. അഭിമുഖം ഉച്ച കഴിഞ്ഞ് മൂന്ന് മണിക്ക് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍.

അപേക്ഷ ക്ഷണിച്ചു
ഫിഷറീസ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന അക്വാകള്‍ച്ചര്‍ പരിശീലന പരിപാടിയിലേക്ക് 20നും 30നും മദ്ധ്യേ പ്രായമുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. യോഗ്യത: ബി.എസ്.സി/വി.എച്ച്.എസ്.ഇ അക്വാകള്‍ച്ചര്‍. മത്സ്യത്തൊഴിലാളി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് മുന്‍ഗണന.
ഫിഷറീസ് വകുപ്പിന്റെ പരിധിയില്‍ തെരഞ്ഞെടുക്കപ്പെട്ട ഹാച്ചറികളിലും മറ്റ് ട്രെയിനിങ് സെന്ററുകളിലുമാണ്പരിശീലനം. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ആലപ്പുഴ, കോട്ടയം (ദക്ഷിണ മേഖല) മേഖലയില്‍ നിന്നും നാലു പേരെയാണ് തെരഞ്ഞെടുക്കുക. പരിശീലന കാലാവധി എട്ട് മാസം. കോഴ്‌സ് കാലയളവില്‍ പ്രതിമാസം 10,000 രൂപ സ്‌റ്റൈപ്പന്റ് ലഭിക്കും. ജൂലൈ 10ന് മുമ്പ് ഫിഷറീസ് ജോയിന്റ് ഡയറക്ടര്‍ ഓഫീസ് (ട്രെയിനിംഗ്) കിഴക്കേ കടുങ്ങല്ലൂര്‍, യു.സി കോളേജ് പി. ഒ, ആലുവ-683102 വിലാസത്തിലോ ഇ-മെയിലിലോ സമര്‍പ്പിക്കണം. അപേക്ഷാഫോം  [email protected]  വെബ്‌സൈറ്റില്‍ ലഭിക്കും.

വോക്ക്-ഇന്‍-ഇന്റര്‍വ്യൂ
പട്ടികജാതി വികസന വകുപ്പിന്റെ പരിധിയില്‍ പ്രവര്‍ത്തിക്കുന്ന ഓച്ചിറ, പുത്തൂര്‍, എഴുകോണ്‍, ചാത്തന്നൂര്‍ എന്നിവിടങ്ങളില്‍ ആണ്‍കുട്ടികള്‍ക്കും പോരുവഴി, കുന്നത്തൂര്‍, പുനലൂര്‍ എന്നിവിടങ്ങളില്‍ പെണ്‍കുട്ടികള്‍ക്കായുമുള്ള പ്രീമെട്രിക് ഹോസ്റ്റലുകളിലെ വിദ്യാര്‍ത്ഥികളുടെ രാത്രികാല പഠന മേല്‍നോട്ട ചുമതലയ്ക്കായി 2022-23 അദ്ധ്യയന വര്‍ഷത്തേക്ക് മേട്രന്‍-കം-റസിഡന്റ് ട്യൂട്ടര്‍മാരെ കരാറടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് വോക്ക്-ഇന്‍-ഇന്റര്‍വ്യൂ നടത്തും.
യോഗ്യത: ബിരുദവും ബി.എഡും. പ്രതിമാസം 12,000 രൂപ ഓണറേറിയം ലഭിക്കും. വൈകിട്ട് നാല് മണി മുതല്‍ രാവിലെ എട്ട് മണി വരെയാണ് പ്രവര്‍ത്തി സമയം. വെള്ള പേപ്പറില്‍ തയ്യാറാക്കിയ അപേക്ഷയും ബയോഡേറ്റയും വിദ്യാഭ്യാസയോഗ്യത, വയസ്സ്, മേല്‍വിലാസം എന്നിവ തെളിയിക്കുന്ന അസല്‍ രേഖകളും പകര്‍പ്പും ഉള്‍പ്പെടെ ജൂലൈ എട്ടിന് രാവിലെ 10:30ന് കൊല്ലം സിവില്‍ സ്റ്റേഷനില്‍ മൂന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ ഹാജരാകണം. ഫോണ്‍ – 0474 2794996.

ക്വട്ടേഷന്‍ ക്ഷണിച്ചു
ജില്ലയിലെ വിവിധ കോടതികളിലുള്ള ലേസര്‍ പ്രിന്ററുകളില്‍ ടോണര്‍ നിറക്കുന്നതിനും ഡ്രം, ബ്ലേഡ് എന്നിവ മാറ്റുന്നതിനും ഒരു വര്‍ഷ കാലയളവിലേക്ക് പ്രവര്‍ത്തിപരിചയമുള്ള സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ ഉള്ളടക്കം ചെയ്തിരിക്കുന്ന കവറിന് പുറത്ത് ‘ക്വട്ടേഷന്‍ നമ്പര്‍.4/22, റീഫില്ലിങ് ഓഫ് ടോണര്‍ കാര്‍ട്രിഡ്ജസ്’ എന്ന് രേഖപ്പെടുത്തണം. അപേക്ഷകള്‍ ജില്ലാ ജഡ്ജി, ജില്ലാ കോടതി, കൊല്ലം-691013 വിലാസത്തില്‍ ജൂലൈ 12ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് മുമ്പ് ലഭിക്കണം. വിശദവിവരങ്ങള്‍ക്ക്  https://districts.ecourts.gov.in/kollam  സൈറ്റില്‍ ലഭിക്കും.

പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു
ഐ.എച്ച്.ആര്‍.ഡി മാര്‍ച്ചില്‍ നടത്തിയ വിവിധ കോഴ്‌സുകളിലെ ഒന്നും രണ്ടും സെമസ്റ്റര്‍ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പോസ്റ്റ്ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ (പി.ജി.ഡി.സി.എ )/ഡിപ്ലോമ ഇന്‍ ഡാറ്റാ എന്‍ട്രി ടെക്‌നിക്‌സ് ആന്‍ഡ് ഓഫീസ് ഓട്ടോമേഷന്‍ (ഡി.ഡി.റ്റി.ഒ.എ)/ ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ (ഡി. സി. എ)/ ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിംഗ് (ഡി. സി.എഫ്.എ) എന്നീ കോഴ്‌സുകളുടെ റഗുലര്‍/സപ്ലിമെന്ററി പരീക്ഷകളുടെ ഫലം  www.ihrd.ac.in  വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു.
പുനര്‍മൂല്യനിര്‍ണയത്തിനുള്ള അപേക്ഷകള്‍ ജൂലൈ 12 വരെ അതാത് പരീക്ഷാ കേന്ദ്രങ്ങളില്‍ പിഴകൂടാതെയും 200 രൂപ ലേറ്റ് ഫീയോടെ ജൂലൈ 14 വരെയും സമര്‍പ്പിക്കാം. ജൂലൈ 2022ലെ 2018 സ്‌കീം സപ്ലിമെന്ററി പരീക്ഷക്കായുള്ള പ്രത്യേക അനുമതി ആവശ്യമുള്ളവര്‍ അപേക്ഷകള്‍ ജൂലൈ 25 ന് മുമ്പും 200 രൂപ ഫീയോടു കൂടി ജൂലൈ 27 വരെയും സമര്‍പ്പിക്കാം. ഫോണ്‍ – 0471 2322985, 0471 2322501.

കെ.എസ്.ആര്‍.ടി.സി തീര്‍ത്ഥാടന പാക്കേജ്
കെ.എസ്.ആര്‍.ടി.സി ബഡ്ജറ്റ് ടൂറിസത്തിന്റെ ഭാഗമായി കൊല്ലം യൂണിറ്റില്‍ നിന്നും തൃപ്രയാര്‍ ശ്രീരാമസ്വാമി ക്ഷേത്രം,ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ഭരത ക്ഷേത്രം, തിരുമൂഴിക്കുളം ശ്രീലക്ഷ്മണ പെരുമാള്‍ ക്ഷേത്രം, പായമ്മല്‍ ശ്രീ ശത്രുഘ്‌ന സ്വാമി ക്ഷേത്രം എന്നി ക്ഷേത്രങ്ങളിലേക്ക് തീര്‍ത്ഥാടന പാക്കേജ് ഒരുക്കുന്നു.ആദ്യം ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്ക് മുന്‍ഗണനാക്രമതില്‍ സീറ്റുകള്‍ ഉറപ്പാക്കാം. വിശദവിവരങ്ങള്‍ക്ക് : 9496675635,8921950903

നെറ്റ് പരീക്ഷാ പരിശീലനം
കോളേജ് ഓഫ് അപ്ലൈഡ് സയന്‍സ് വടക്കാഞ്ചേരിയില്‍ കമ്പ്യൂട്ടര്‍ സയന്‍സില്‍ യു.ജി.സി നെറ്റ് കോച്ചിങ് ക്ലാസുകള്‍ ജൂലൈ ഒന്നു മുതല്‍ ആരംഭിക്കും. പേപ്പര്‍ ഒന്ന് പേപ്പര്‍ രണ്ട് വിഷയങ്ങള്‍ക്കാണ് ക്ലാസ്സ് നല്‍കുക. ജൂലൈ ഒന്നിന് മുമ്പ് കോളേജ് ഓഫീസില്‍ ഫീസ് അടച്ച് രജിസ്റ്റര്‍ ചെയ്യണം. ഓണ്‍ലൈനായും ക്ലാസ് ഉണ്ടായിരിക്കും. വിശദവിവരങ്ങള്‍ക്ക് 9495069307,8547005042,0491255061.

ഖാദിക്ക് റിബേറ്റ്
ബക്രീദിനോടനുബന്ധിച്ച് ജൂലൈ ഒന്നു മുതല്‍ എട്ട് വരെ ഖാദി തുണിത്തരങ്ങള്‍ക്ക് 30 ശതമാനം വരെ റിബേറ്റ്. സംസ്ഥാനത്തെ ഖാദി ഉത്പന്നങ്ങള്‍ക്ക് 30തും ഇതരസംസ്ഥാനങ്ങളില്‍ നിന്നുള്ളവയ്ക്ക് 20തും ശതമാനം വരെയാണ് റിബേറ്റ്. വിശദവിവരങ്ങള്‍ക്ക്: 04742743587.

ചിതറ ഗ്രാമപഞ്ചായത്തിലെ ഹരിതകര്‍മസേനയ്ക്ക് സ്വന്തം വാഹനം
ചിതറ ഗ്രാമപഞ്ചായത്തിലെ ഹരിതകര്‍മ്മ സേനയ്ക്ക് സ്വന്തം വാഹനമായി. വാര്‍ഡുകളിലെ മിനി എം. സി. എഫുകളില്‍ ശേഖരിക്കുന്ന പ്ലാസ്റ്റിക്- അജൈവ മാലിന്യങ്ങള്‍ പഞ്ചായത്തിന്റെ മെറ്റീരിയല്‍ കളക്ഷന്‍ ഫെസിലിറ്റി സെന്ററിലേക്ക് എത്തിക്കുന്നതിനാണ് വാഹനം. ചിതറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. എസ് മുരളി വാഹനം ഫ്‌ളാഗ് ഓഫ് ചെയ്തു.
ശുചിത്വ മിഷനില്‍ നിന്നും 10 ലക്ഷം രൂപയാണ് ലഭ്യമാക്കിയത്. പഞ്ചായത്തിന്റെ 23 വാര്‍ഡുകളിലും മിനി എം. സി. എഫുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഹരിത കര്‍മ്മ സേനാംഗങ്ങള്‍ വീടുകളില്‍ നിന്നും ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കൃത്യമായി എം. സി.എഫില്‍ എത്തിച്ച് വേര്‍തിരിക്കുന്നതിനും അവരുടെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനും വാഹനം ലഭ്യമാക്കിയത് സഹായകരമാണെന്ന് പ്രസിഡന്റ് പറഞ്ഞു.
വൈസ് പ്രസിഡന്റ് ആര്‍. എം രജിത, സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷരായ മടത്തറ അനില്‍, ഷീന, അമ്മൂട്ടി മോഹനന്‍, സെക്രട്ടറി എസ്. സുനില്‍കുമാര്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, ഹരിത കര്‍മ്മ സേനാംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

അപേക്ഷ ക്ഷണിച്ചു
ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പിന്റെ കൗണ്‍സില്‍ ഫോര്‍ ഫുഡ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് (സി.എഫ്.ആര്‍.സി) പരിധിയിലുള്ള കോളേജ് ഓഫ് ഇന്‍ഡിജനസ് ഫുഡ് ടെക്‌നോളജി (സി. എസ്.റ്റി.കെ) നടത്തുന്ന എം. എസ്. സി ഫുഡ് ടെക്‌നോളജി ആന്‍ഡ് ക്വാളിറ്റി അഷ്വറന്‍സ് കോഴ്‌സ് 2022-24 വര്‍ഷത്തേക്ക് അപേക്ഷ ക്ഷണിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് www.supplycokerala.com,  ഫോണ്‍ 0468 2961144.

വോക്ക്-ഇന്‍-ഇന്റര്‍വ്യൂ ജൂലൈ 12ന്
നെടുങ്ങോലം രാമറാവു മെമ്മോറിയല്‍ താലൂക്ക് ആശുപത്രിയോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന വിമുക്തി ഡി-അഡിക്ഷന്‍ സെന്ററിലെ മെഡിക്കല്‍ ഓഫീസര്‍ തസ്തികയിലേക്ക് കരാര്‍ നിയമനം നടത്തുന്നതിന് ജൂലൈ 12 രാവിലെ 11 മണിക്ക് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ വോക്ക്-ഇന്‍-ഇന്റര്‍വ്യൂ നടക്കും.
എം. ബി. ബി. എസ് വിദ്യാഭ്യാസ യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റ് നേരിട്ട് ഹാജരാക്കേണ്ടതാണ്. സൈക്യാട്രി പി.ജി ഉള്ളവര്‍ക്ക് മുന്‍ഗണന. 51,600 രൂപയാണ് പ്രതിമാസ വേതനം. ഫോണ്‍-0474 2795017.

അപേക്ഷ സമര്‍പ്പിക്കണം  
വിമുക്തഭട•ാര്‍ക്കും അവരുടെ വിധവകള്‍ക്കും കേന്ദ്രീയ സൈനികബോര്‍ഡ് മുഖാന്തരം നല്‍കുന്ന പെനൂറി ഗ്രാന്റ്, കുട്ടികളുടെ വിദ്യാഭ്യാസത്തിനുള്ള സാമ്പത്തിക – വിവാഹ – ചികിത്സ ധനസഹായം, പ്രധാനമന്ത്രി സ്‌കോളര്‍ഷിപ്പ് തുടങ്ങിയവയ്ക്ക് അപേക്ഷ സമര്‍പ്പിച്ചതിന്റെ പകര്‍പ്പുകള്‍, അപേക്ഷയില്‍ ഉള്ളടക്കം ചെയ്ത രേഖകള്‍ എന്നിവ സഹിതം ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ നല്‍കണമെന്ന് ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍ അറിയിച്ചു. ഫോണ്‍ – 0474 2792987.

താല്‍ക്കാലിക നിയമനം
പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ താല്‍ക്കാലിക അടിസ്ഥാനത്തില്‍/ കോണ്‍ട്രാക്റ്റ് വ്യവസ്ഥയില്‍ വനിത സെക്യൂരിറ്റി തസ്തികയിലേക്ക് നിയമിക്കുന്നതിന് പത്താംക്ലാസ് പാസായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. അവസാന തീയതി ജൂലൈ ആറ്. വൈകിട്ട് മൂന്ന് മണിക്കകം സമര്‍പ്പിക്കണം.  ഫോണ്‍ – 0475 2228702.

error: Content is protected !!