Input your search keywords and press Enter.

കോന്നിയില്‍ നിര്‍ത്തിയിട്ട കാറിന് പിന്നില്‍ അമിത വേഗതയില്‍ എത്തിയ ഓട്ടോ ഇടിച്ചു : ഡ്രൈവര്‍ക്ക് ഗുരുതര പരിക്ക്

കോന്നി മാമ്മൂടിനും ചിറ്റൂര്‍ മുക്കിനും ഇടയില്‍ വഴിയരുകില്‍ ഒതുക്കി ഇട്ട കാറിന് പിന്നില്‍ അമിത വേഗതയില്‍ എത്തിയ ഓട്ടോ ഇടിച്ചു . ഗുരുതരമായി പരിക്ക് പറ്റിയ ഓട്ടോ ഡ്രൈവറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു . ഇന്ന് ഉച്ചയോടെ ആണ് സംഭവം . ഇടതു വശത്ത് ഒതുക്കി ഇട്ട കാറിന്‍റെ പിന്‍ വശത്ത് കോന്നി ഭാഗത്തേക്ക് അമിത വേഗത്തില്‍ എത്തിയ ഓട്ടോ വന്നിടിക്കുകയായിരുന്നു . ഈ സമയം റോഡില്‍ മറ്റു വാഹനം ഇല്ലായിരുന്നു .

ഓട്ടോയുടെ മുന്‍ ഭാഗം തകര്‍ന്നു . ഓട്ടോ ഡ്രൈവറെ ഉടന്‍ തന്നെ നാട്ടുകാര്‍ ആശുപത്രിയിലാക്കി . കോന്നി മമ്മൂട് മുതല്‍ കുമ്പഴ വരെയുള്ള കെ എസ് ടി പി റോഡു പണികള്‍ തീര്‍ന്നതിനാല്‍ അമിത വേഗത്തില്‍ ആണ് വാഹനങ്ങള്‍ പോകുന്നത് .കോന്നിയില്‍ നിന്നും അഞ്ചു മിനിറ്റിനു ഉള്ളില്‍ പത്തനംതിട്ട എത്തുവാന്‍ ഉള്ള മരണ പാച്ചില്‍ ആണ് . ഏറെ അപകട സാധ്യത കണക്കില്‍ എടുത്തു റോഡില്‍ വേണ്ടത്ര സുരക്ഷാ മുന്‍കരുതലുകള്‍ ഏര്‍പ്പെടുത്തണം എന്ന് നാട്ടുകാര്‍ ആവശ്യപെട്ടു .

error: Content is protected !!