Input your search keywords and press Enter.

പാലക്കാട് ജില്ലാ അറിയിപ്പുകള്‍

അമ്മയും കുഞ്ഞും മരിച്ച സംഭവം;
യുവജന കമ്മീഷന്‍ സ്വമേധയാ കേസെടുത്തു.

പാലക്കാട് തങ്കം ആശുപത്രിയില്‍ അമ്മയും കുഞ്ഞും മരിച്ച സംഭവത്തില്‍  സംസ്ഥാന  യുവജന കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. തത്തമംഗലം സ്വദേശി ഐശ്വര്യയാണ് മരണപ്പെട്ടത്. ഐശ്വര്യ ജന്മം നല്‍കിയ നവജാത ശിശു കഴിഞ്ഞ ദിവസം  മരണപ്പെട്ടിരുന്നു. ആറ് ദിവസം മുന്‍പാണ് പ്രസവ വേദനയെ തുടര്‍ന്ന് 23 വയസുകാരി ഐശ്വര്യയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സംഭവത്തില്‍ ജില്ലാ പോലീസ് മേധാവിയോടും ആശുപത്രി അധികൃതരോടും യുവജന കമ്മീഷന്‍ അടിയന്തരമായി സമഗ്ര റിപ്പോര്‍ട്ട്  ആവശ്യപ്പെട്ടിട്ടുണ്ട്. യുവജന കമ്മീഷന്‍ അംഗം അഡ്വ.ടി. മഹേഷ് ഇന്ന് (ജൂലൈ 5) വൈകിട്ട് മൂന്നോടെ മരണപ്പെട്ട ഐശ്വര്യയുടെ വീട് സന്ദര്‍ശിക്കും.

എയര്‍പോര്‍ട്ട് മാനേജ്‌മെന്റ് കോഴ്‌സിന് അപേക്ഷിക്കാം.

സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന്റെ  നേതൃത്വത്തിലുള്ള എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളേജ് ഡിപ്ലോമ ഇന്‍ എയര്‍പോര്‍ട്ട് മാനേജ്‌മെന്റ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. നാഷണല്‍ സ്‌കില്‍ ഡെവലപ്‌മെന്റ് കോര്‍പറേഷന്‍ അംഗീകാരമുള്ള പ്രോഗ്രാമിന് ബിരുദം തത്തുല്യ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. ഒരു വര്‍ഷമാണ് കോഴ്‌സ് കാലാവധി. അപേക്ഷയും പ്രോസ്‌പെക്ടസും എസ്.ആര്‍.സി ഓഫീസിലും അംഗീകൃത പഠന കേന്ദ്രങ്ങളില്‍ നിന്നും ലഭിക്കും. കോഴ്‌സ് സംബന്ധിച്ച വിവരങ്ങള്‍ www.srccc.in ല്‍ ലഭിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 31. കൂടുതല്‍ വിവരങ്ങള്‍ക്ക് ഡയറക്ടര്‍, സ്റ്റേറ്റ് റിസോഴ്‌സ് സെന്റര്‍, നന്ദാവനം വികാസ്ഭവന്‍ പി.ഒ, തിരുവനന്തപുരം- 695033, ഫോണ്‍: 0471-2325101, +91-8281114464, 9846033001, ഇ-മെയില്‍: [email protected]

 
പ്രധാനമന്ത്രി മന്‍ – ധന്‍ യോജന പെന്‍ഷന്‍ സ്‌കീം രജിസ്ട്രേഷന്‍

ആസാദി കാ  അമൃത്  മഹോത്സവത്തിന്റെ  ഭാഗമായി  തൊഴിലാളികള്‍ക്ക് പ്രതിമാസം 3000 രൂപ വരെ പെന്‍ഷന്‍ നല്‍കുന്ന പ്രധാനമന്ത്രി ശ്രംയോഗി മന്‍ -ധന്‍ യോജന പെന്‍ഷന്‍ പദ്ധതിയില്‍ അംഗമാവുന്നതിന് ജൂലൈ   13, 15 തീയതികളില്‍   ജില്ലാ ലേബര്‍ ഓഫീസില്‍ അംഗത്വ ക്യാമ്പ് സംഘടിപ്പിക്കുന്നു. പ്രായപരിധി  18 നും 40നും മദ്ധ്യേ. താത്പര്യമുള്ളവര്‍  ആധാര്‍ കാര്‍ഡ്, ബാങ്ക് പാസ്ബുക്ക്/ ജന്‍ധന്‍ അക്കൗണ്ട് പാസ് ബുക്ക് എന്നീ രേഖകളുമായി  എത്തണമെന്ന്  ജില്ലാ ലേബര്‍ ഓഫീസര്‍ അറിയിച്ചു. ജില്ലയിലെ എല്ലാ അസിസ്റ്റന്റ് ലേബര്‍ ഓഫീസുകള്‍ മുഖേനയും  രജിസ്ട്രേഷന്‍ ചെയ്യാം. ഫോണ്‍:0491 2505584,9846634084

അധ്യാപക നിയമനം

ചിറ്റൂര്‍ ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നോണ്‍ വൊക്കേഷണല്‍ ടീച്ചര്‍ ജനറല്‍  ഫൗണ്ടേഷന്‍ കോഴ്സ് തസ്തികയില്‍  താത്ക്കാലിക നിയമനം. എം.കോം, ബി.എഡ്, സെറ്റാണ്  യോഗ്യത. ഉദ്യോഗാര്‍ത്ഥികള്‍  യോഗ്യത,പ്രവൃത്തി പരിചയ  സര്‍ട്ടിഫിക്കറ്റിന്റെ അസലുമായി  ജൂലൈ എഴിന്  രാവിലെ 11 ന് സ്‌കൂള്‍ ഓഫീസില്‍ കൂടിക്കാഴ്ചക്ക് എത്തണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.ഫോണ്‍:9447123841,04923 224176

 
ഉന്നത  വിദ്യാഭ്യാസം  ദത്തെടുക്കല്‍ പദ്ധതിയിലേക്ക്  അപേക്ഷിക്കാം

മത്സ്യ തൊഴിലാളികളുടെ  മക്കള്‍ക്ക് ഉന്നത വിദ്യാഭ്യാസത്തിന്  ദത്തെടുക്കല്‍ പദ്ധതിയിലേക്ക് അപേക്ഷിക്കാം. മത്സ്യ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായിരിക്കണം. മത്സ്യബന്ധനത്തിനിടെ  മരണപ്പെട്ടവരുടെ മക്കള്‍ക്ക് മുന്‍ഗണന. അപേക്ഷ ജൂലൈ 13 നകം മലമ്പുഴ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് നല്‍കണം
ഫോണ്‍:2815245

 
വാക്ക് -ഇന്‍ -ഇന്റര്‍വ്യൂ

സി -ഡിറ്റിന്റെ ഒപ്റ്റിക്കല്‍ ഇമേജ് പ്രോസസ്സിങ് ആന്‍ഡ് സെക്യൂരിറ്റി പ്രൊഡക്ട് ഡിവിഷനില്‍ കാഷ്യല്‍ ലേബര്‍ തസ്തികയിലേക്ക് ജൂണ്‍ 28ന്  നടന്ന വാക് -ഇന്‍ – ഇന്റര്‍വ്യൂ ജൂലൈ ആറിന് രാവിലെ 10ന് തിരുവനന്തപുരം,തിരുവല്ലം സി. ഡിറ്റ് മെയിന്‍ ക്യാമ്പസില്‍ നടക്കും. രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഉദ്യോഗാര്‍ത്ഥികള്‍  പ്രായം,വിദ്യാഭ്യാസയോഗ്യത,പ്രവര്‍ത്തിപരിചയം, സര്‍ട്ടിഫിക്കറ്റിന്റെ അസലുമായി കൂടിക്കാഴ്ചയ്ക്ക് എത്തണമെന്ന് രജിസ്ട്രാര്‍  അറിയിച്ചു. ഫോണ്‍ :0471 2380910,2380912

 
മത്സ്യ തൊഴിലാളികളുടെ  മക്കള്‍ക്ക് സൗജന്യ സിവില്‍ സര്‍വീസ് പരിശീലനം

സംസ്ഥാന ഫിഷറീസ് വകുപ്പ് മത്സ്യ തൊഴിലാളികളുടെ മക്കള്‍ക്ക് സൗജന്യ സിവില്‍ സര്‍വീസ് പരീക്ഷാ പരിശീലനം നല്‍കുന്നു.  പൂരിപ്പിച്ച അപേക്ഷ ജൂലൈ 16 നകം മലമ്പുഴ ജില്ലാ ഫിഷറീസ് ഓഫീസില്‍ നല്‍കണം . ബിരുദതലത്തില്‍ 60 ശതമാനം മാര്‍ക്കോടെ വിജയിച്ച,മത്സ്യ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളവരുടെ  മത്സ്യ തൊഴിലാളികളുടെ മക്കള്‍ക്ക് അപേക്ഷിക്കാം. ഒരു  വിദ്യാര്‍ത്ഥിക്ക് ഒരു തവണ മാത്രമേ ആനുകൂല്യത്തിന് അര്‍ഹതയുള്ളു. അപേക്ഷാഫോം  വിശദവിവരങ്ങളും ജില്ലാ ഫിഷറീസ് ഓഫീസില്‍ ലഭിക്കും.ഫോണ്‍ :0491-2815245,

മത്സ്യ തൊഴിലാളികളുടെ  മക്കള്‍ക്ക്  റസിഡന്‍ഷ്യല്‍ മെഡിക്കല്‍ എന്‍ട്രന്‍സ് പരിശീലനം.

സംസ്ഥാന ഫിഷറീസ് വകുപ്പ്  മത്സ്യ തൊഴിലാളികളുടെ  മക്കള്‍ക്ക്  റസിഡന്‍ഷ്യല്‍ മെഡിക്കല്‍ എന്‍ട്രന്‍സ്,പരിശീലനം നല്‍കുന്നു. ഒരു വര്‍ഷമാണ് കോഴ്‌സ് ദൈര്‍ഘ്യം. ക്ഷേമനിധി ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്ത അംഗങ്ങളുടെ മക്കളില്‍ ഹയര്‍സെക്കന്ററി, വൊക്കേഷണല്‍ ഹയര്‍സെക്കന്ററി തലത്തില്‍ ഫിസിക്‌സ്, കെമിസ്ട്രി,ബയോളജി വിഷയങ്ങള്‍ക്ക് 85 ശതമാനം മാര്‍ക്കോടെ വിജയിച്ചവര്‍, മുന്‍വര്‍ഷം നടത്തിയ നീറ്റ് പരീക്ഷയില്‍ 40 ശതമാനം മാര്‍ക്ക് ലഭിച്ചവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷാ ഫോറം വിശദ വിവരങ്ങളും ജില്ലാ ഫിഷറീസ് ഓഫീസില്‍ ലഭിക്കും. പൂരിപ്പിച്ച അപേക്ഷകള്‍ ജൂലൈ 16 നകം ജില്ലാ ഫിഷറീസ് ഓഫീസില്‍ നല്‍കണമെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.
ഫോണ്‍ :0491 2815245

മത്സ്യതൊഴിലാളികളുടെ മക്കള്‍ക്ക് സൗജന്യ ബാങ്ക് പരിശീലനം.

മത്സ്യ തൊഴിലാളികളുടെ മക്കള്‍ക്ക്  സൗജന്യമായി  ബാങ്ക് പരീക്ഷ പരിശീലനം നല്‍കുന്നു.   ക്ഷേമനിധി ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്ത അംഗങ്ങളുടെ മക്കളില്‍ ബിരുദതലത്തില്‍ 60 ശതമാനം മാര്‍ക്കോടെ  വിജയിച്ചവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷാ ഫോറം ജില്ലാ ഫിഷറിസ് ഓഫീസുകളില്‍ ലഭിക്കും. പൂരിപ്പിച്ച അപേക്ഷാ ഫോം ജൂലൈ 16നകം ജില്ലാ ഫിഷറിസ് ഓഫീസില്‍ നല്‍കണം .ഫോണ്‍ :0491-2815245

അപേക്ഷ ക്ഷണിച്ചു

കോഴിക്കോട് കെല്‍ട്രോണ്‍  നോളഡ്ജ് സെന്ററില്‍ ഒരുവര്‍ഷത്തെ പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ സിവില്‍ ആര്‍ക്കിടെക്ചര്‍ ഡ്രാഫ്റ്റിംഗ് ആന്‍ഡ്  ലാന്‍ഡ് സര്‍വ്വേ കോഴ്‌സിലേക്ക് അപേക്ഷിക്കാം. എസ്.എസ്.എല്‍.സിയാണ് യോഗ്യത. കൂടുതല്‍ വിവരങ്ങള്‍ക്ക് കെല്‍ട്രോണ്‍, നോളഡ്ജ് സെന്റര്‍, മൂന്നാം നില, അംബേദ്ക്കര്‍ ബില്‍ഡിംഗ്, റെയില്‍വേ സ്റ്റേഷന്‍ ലിങ്ക് റോഡ്, കോഴിക്കോട് വിലാസത്തില്‍ ബന്ധപ്പെടണം. ഫോണ്‍ 813680230

 
മലബാര്‍ ദേവസ്വം ബോര്‍ഡ് യോഗം

മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലെ ക്ഷേത്രങ്ങളിലെ ട്രസ്റ്റീ ബോര്‍ഡ് ചെയര്‍മാന്‍മാര്‍,എക്‌സി. ഓഫിസര്‍മാര്‍, ഏരിയ കമ്മിറ്റി, അസിസ്റ്റന്റ് കമ്മീഷണര്‍, ഇന്‍സ്‌പെക്ടര്‍മാരുടെ യോഗം ജൂലൈ ഏഴിന് രാവിലെ 10ന് വടക്കന്തറ തിരുപുരായ്ക്കല്‍  ഭഗവതി ക്ഷേത്രത്തില്‍ ചേരുമെന്ന് അസിസ്റ്റന്റ് കമ്മീഷണര്‍ അറിയിച്ചു.ഫോണ്‍ :0491 2505777

ഗ്രീന്‍ ഫീല്‍ഡ് ദേശീയപാത : പരാതികള്‍ വിചാരണ ചെയ്യും

ജില്ലയിലെ ഗ്രീന്‍ ഫീല്‍ഡ് ദേശീയപാത വികസനവുമായി ബന്ധപ്പെട്ട പരാതികള്‍ പാലക്കാട് താലൂക്ക് പരിധിയിലെ പഞ്ചായത്ത് അടിസ്ഥാനത്തില്‍ വില്ലേജ് തിരിച്ച് വിചാരണ ചെയ്യുമെന്ന് എല്‍.എ. എന്‍.എച്ച് സ്പെഷ്യല്‍ ഡെപ്യൂട്ടി കലക്ടര്‍ അറിയിച്ചു. പാലക്കാട് താലൂക്കിലെ പാലക്കാട് -2, മലമ്പുഴ-1, മലമ്പുഴ-2, അകത്തേത്തറ, പുതുപ്പരിയാരം -1, പുതുപ്പരിയാരം-2, മുണ്ടൂര്‍ -1, മുണ്ടൂര്‍-2 വില്ലേജ് പരിധിയിലുള്ള പരാതികളുടെ  വിചാരണ തീയതിയും സ്ഥലവും താഴെ നല്‍കുന്നു. പരാതികള്‍ നല്‍കിയവര്‍  രേഖകളുമായി അതത് സ്ഥലത്ത്  എത്തണമെന്ന് അധികൃതര്‍ അറിയിച്ചു.

മുന്‍സിപ്പാലിറ്റി/ പഞ്ചായത്ത്, വില്ലേജ്, തീയതി, സ്ഥലം, സമയം

ജൂലൈ ആറിന് രാവിലെ 11 മുതല്‍ ഉച്ചക്ക് രണ്ട് വരെ മരുതറോഡ്, മലമ്പുഴ ഗ്രാമപഞ്ചായത്തുകളിലെ മരുതറോഡ്, പാലക്കാട് 2 വില്ലേജുകളിലെ പരാതികള്‍ മരുതറോഡ്, മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ വിചാരണ ചെയ്യും.

ജൂലൈ ഏഴിന് രാവിലെ 11 മുതല്‍ ഉച്ചക്ക് രണ്ട് വരെ പാലക്കാട് മുനിസിപ്പാലിറ്റിയിലെ മലമ്പുഴ 2 വില്ലേജിലെ പരാതികള്‍ മരുതറോഡ്, മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍  വിചാരണ ചെയ്യും.

ജൂലൈ 12 ന് രാവിലെ 11 മുതല്‍ ഉച്ചക്ക് രണ്ട് വരെ മലമ്പുഴ ഗ്രാമപഞ്ചായത്തിലെ മലമ്പുഴ 1 വില്ലേജിലെ പരാതികള്‍  മലമ്പുഴ കമ്മ്യൂണിറ്റി ഹാളില്‍ വിചാരണ ചെയ്യും.

ജൂലൈ 13 ന് രാവിലെ 11 മുതല്‍ ഉച്ചക്ക് രണ്ട് വരെ അകത്തേത്തറ ഗ്രാമപഞ്ചായത്തിലെ അകത്തേത്തറ വില്ലേജിലെ പരാതികള്‍ മലമ്പുഴ കമ്മ്യൂണിറ്റി ഹാളില്‍ വിചാരണ ചെയ്യും.

ജൂലൈ 15 ന് രാവിലെ 11 മുതല്‍ ഉച്ചക്ക് രണ്ട് വരെ പുതുപ്പരിയാരം ഗ്രാമപഞ്ചായത്തിലെ പുതുപ്പരിയാരം-1, പുതുപ്പരിയാരം-2 വില്ലേജുകളിലെ പരാതികള്‍ മുണ്ടൂര്‍ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ വിചാരണ ചെയ്യും.

ജൂലൈ 15 ന് രാവിലെ 11 മുതല്‍ ഉച്ചക്ക് രണ്ട് വരെ മുണ്ടൂര്‍ ഗ്രാമപഞ്ചായത്തിലെ മുണ്ടൂര്‍-1, മുണ്ടൂര്‍-2 വില്ലേജുകളിലെ പരാതികള്‍ മുണ്ടൂര്‍ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ വിചാരണ ചെയ്യുമെന്ന് എല്‍.എ. എന്‍.എച്ച്.സ്‌പെഷ്യല്‍ ഡെപ്യൂട്ടി കലക്ടര്‍ അറിയിച്ചു

 
വിവിധ കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം

ഐ.എച്ച്.ആര്‍.ഡി വിവിധ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ്.സി, എസ്.ടി , മറ്റ് പിന്നാക്ക വിദ്യാര്‍ത്ഥികള്‍ക്ക് നിയമവിധേയമായി വിദ്യാഭ്യാസ ആനുകൂല്യത്തിന് അര്‍ഹതയുണ്ടായിരിക്കും. അപേക്ഷാ ഫോറം   www.ihrd.ac.in ല്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാം. പൂരിപ്പിച്ച അപേക്ഷ രജിസ്ട്രേഷന്‍ ഫീസ് 150 രൂപ (എസ്. സി, എസ്.ടി വിഭാഗങ്ങള്‍ക്ക് 100 രൂപ), ഡി.ഡി സഹിതം ജൂലൈ 15 ന് വൈകിട്ട് നാലിനകം സ്ഥാപന അതത് മേധാവിക്ക് നല്‍കണമെന്ന് ഡയറക്ടര്‍ അറിയിച്ചു. കോഴ്സുകളും യോഗ്യതയും ചുവടെ നല്‍കുന്നു.

കോഴ്സ് – യോഗ്യത

രണ്ടാം സെമസ്റ്റര്‍ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് (പി.ജി.ഡി.സി.എ) – ബിരുദം

രണ്ടാം സെമസ്റ്റര്‍ ഡാറ്റ എന്‍ട്രി ടെക്‌നിക്‌സ് ആന്‍ഡ് ഓഫീസ് ഓട്ടോമേഷന്‍ (ഡി.ഡി.റ്റി.ഒ.എ) – എസ്.എസ്.എല്‍.സി

ഒന്നാം സെമസ്റ്റര്‍ ഡിപ്ലോമ ഇന്‍ കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് (ഡി.സി.എ) – പ്ലസ് ടു

ഒന്നാം സെമസ്റ്റര്‍ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ ലൈബ്രറി ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് (സി.സി.എല്‍.ഐ.എസ്) – എസ്.എസ്.എല്‍.സി

ഒന്നാം സെമസ്റ്റര്‍ ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിംഗ് (ഡി.സി.എഫ്.എ) – പ്ലസ് ടു

രണ്ടാം സെമസ്റ്റര്‍ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ ഓഡിയോ എന്‍ജിനീയറിംഗ് (പി.ജി.ഡി.എ.ഇ.)  ബിരുദം

ഒന്നാം സെമസ്റ്റര്‍ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ സൈബര്‍ ഫോറന്‍സിക്‌സ് ആന്‍ഡ് സെക്യൂരിറ്റി (പി.ജി.ഡി.സി.എഫ്) – ബി.ടെക്, എം.ടെക്, എം.സി.എ, ബി.എസ്.സി, എം.എസ്.സി, ബി.സി.എ

ഒന്നാം സെമസ്റ്റര്‍ അഡ്വാന്‍സ്ഡ് ഡിപ്ലോമ ഇന്‍ ബയോ മെഡിക്കല്‍ എന്‍ജിനീയറിംഗ് (എ.ഡി.ബി.എം.ഇ) – ഇലക്ട്രോണിക്സ്, അനുബന്ധ വിഷയങ്ങളില്‍ ബിരുദം, ത്രിവത്സര ഡിപ്ലോമ.

ഒന്നാം സെമസ്റ്റര്‍ ഡിപ്ലോമ ഇന്‍ ലോജിസ്റ്റിക്‌സ് ആന്‍ഡ് സപ്ലൈ ചെയ്ന്‍ മാനേജ്‌മെന്റ് (ഡി.എല്‍.എസ്സ്.എം) – ബിരുദം, ത്രിവത്സര ഡിപ്ലോമ.

ഒന്നാം സെമസ്റ്റര്‍ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ എംബെഡഡ് സിസ്റ്റം ഡിസൈന്‍ (പി.ജി.ഡി.ഇ.ഡി) – എം. ടെക്, ബി. ടെക്, എം എസ്.സി.

ഒന്നാം സെമസ്റ്റര്‍ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ കമ്പ്യൂട്ടര്‍ നെറ്റ് വര്‍ക്ക് അഡ്മിനിസ്‌ട്രേഷന്‍ (സി.സി.എന്‍.എ) – സി. ഒ ആന്‍ഡ് പി. എ പാസ്സ്, കമ്പ്യൂട്ടര്‍, ഇലക്ട്രോണിക്സ്, ഇലക്ട്രിക്കല്‍ വിഷയത്തില്‍ ബി.ടെക്, ത്രിവത്സര ഡിപ്ലോമ പാസ്സ്, കോഴ്സ് പൂര്‍ത്തിയാക്കിയവര്‍.

 
അധ്യാപക ഒഴിവ്

ആനക്കല്‍ ഗവ. ട്രൈബല്‍ വെല്‍ഫയര്‍ സ്‌കൂളില്‍ എച്ച്.എസ്.ടി ഗണിതം വിഭാഗത്തില്‍ അധ്യാപക ഒഴിവ്. താത്പര്യമുള്ളവര്‍ ജൂലൈ ആറിന് രാവിലെ 10 ന് യോഗ്യത സര്‍ട്ടിഫിക്കറ്റിന്റെ അസലുമായി അഭിമുഖത്തിന്  എത്തണമെന്ന് ഹെഡ്മിസ്ട്രസ് അറിയിച്ചു.

അഭിമുഖം മാറ്റിവെച്ചു

പുതുക്കോട് സര്‍വ്വജന ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഹിസ്റ്ററി, കൊമേഴ്സ്,എക്കണോമിക്സ്,പൊളിറ്റിക്സ്,ജോഗ്രഫി വിഷയങ്ങളിലേക്ക് ജൂലൈ ആറിന് നടത്താന്‍ നിശ്ചയിച്ച അഭിമുഖം ജൂലൈ 13 ലേക്ക് മാറ്റി വെച്ചതായി ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ അറിയിച്ചു. ഫോണ്‍ – 0491 2505469

അപേക്ഷ ക്ഷണിച്ചു

കേന്ദ്ര സര്‍ക്കാരിന്റെ ദേശീയ വികസന ഏജന്‍സിയായ ബി.എസ്.എസ് പാലക്കാട് സെന്ററില്‍ ആരംഭിക്കുന്ന പ്രൈമറി മോണ്ടിസ്സോറി ആന്‍ഡ് പ്രീപ്രൈമറി ടീച്ചേഴ്സ് ട്രെയിനിങ് ഡിപ്ലോമ ആന്‍ഡ് പോസ്റ്റ് ഡിപ്ലോമ കോഴ്സുകളിലേക്ക് അപേക്ഷിക്കാം. എസ്.എസ്.എല്‍ സി, പ്ലസ് ടു പാസായ വിദ്യാര്‍ത്ഥിനികള്‍ക്കാണ് അവസരം. ഫോണ്‍ 9387288321

 
മേട്രണ്‍ കം റസിഡന്റ്  ട്യൂട്ടര്‍: ജൂലൈ 12 വരെ അപേക്ഷിക്കാം

പട്ടികജാതി വികസന വകുപ്പിന് കീഴില്‍ കൊഴിഞ്ഞാമ്പാറ ഗവ. പ്രീമെട്രിക് ഹോസ്റ്റലില്‍ (പെണ്‍കുട്ടികളുടെ) രാത്രികാല പഠന മേല്‍നോട്ട ചുമതലകള്‍ക്ക് മേട്രണ്‍ കം റസിഡന്റ്  ട്യൂട്ടര്‍ തസ്തികയിലേക്ക് അപേക്ഷിക്കാം. ബിരുദം, ബി.എഡുമാണ് യോഗ്യത (അധിക യോഗ്യത അഭികാമ്യം).  അപേക്ഷകര്‍ ചിറ്റൂര്‍ ബ്ലോക്ക് പരിധിയില്‍ സ്ഥിര താമസക്കാരും തമിഴ് ഭാഷ കൈകാര്യം ചെയ്യുന്നവരുമാകണം. 12000 രൂപ ഓണറേറിയം ലഭിക്കും. പ്രവര്‍ത്തി സമയം വൈകിട്ട് നാല് മുതല്‍ രാവിലെ എട്ട് വരെ. താത്പര്യമുള്ളവര്‍ സ്വയം തയ്യാറാക്കിയ അപേക്ഷ, ബയോഡാറ്റ, യോഗ്യത സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പുമായി  ജൂലൈ 12 ന് വൈകിട്ട് അഞ്ചിനകം ചിറ്റൂര്‍ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസില്‍ അപേക്ഷ നല്‍കണം. ഫോണ്‍ 8547630128

ലേലം

പട്ടാമ്പി താലൂക്കിലെ തിരുമിറ്റക്കോട് -2, ചാഴിയാട്ടിരി, തേക്കൂട്ട് ഹൗസ്, ടി. ശശികുമാറിന്റെ സ്ഥാവര വസ്തുക്കള്‍ ഓഗസ്റ്റ് രണ്ടിന് രാവിലെ 11ന്  ലേലം ചെയ്യുമെന്ന് തഹസില്‍ദാര്‍ അറിയിച്ചു.

ലേലം

പട്ടാമ്പി താലൂക്കിലെ ഓങ്ങല്ലൂര്‍, കൊണ്ടൂര്‍ക്കര, പുലാക്കല്‍ ഹൗസ് പി.എം ഇബ്രാഹിമിന്റെ സ്ഥാവര വസ്തുക്കള്‍ ഓഗസ്റ്റ് മൂന്നിന് രാവിലെ 11 ന്   ലേലം ചെയ്യുമെന്ന് തഹസില്‍ദാര്‍ അറിയിച്ചു.

error: Content is protected !!