Input your search keywords and press Enter.

ഇന്ത്യന്‍ ഭരണ ഘടനയെ അധിക്ഷേപിച്ച സാംസ്ക്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ ഉടന്‍ രാജി വെക്കണം

 

കേരളത്തിന്‍റെ സാംസ്കാരിക വകുപ്പ് കയ്യാളുന്ന മന്ത്രി സജി ചെറിയാന് മന്ത്രി സ്ഥാനത്തും എം എല്‍ എ സ്ഥാനത്തും ഇരിക്കുവാന്‍ ഇനി ധാര്‍മികമായി കഴിയില്ല . ഇന്ത്യന്‍ ഭരണ ഘടനയെയും അത് എഴുതിയ ശില്‍പ്പിയും വരെ അങ്ങേയറ്റം അധിക്ഷേപിച്ചു . മല്ലപ്പള്ളിയില്‍ സി പി എം ഏരിയാ കമ്മറ്റി നടത്തിയ ഫേസ് ബുക്ക്‌ പരിപാടിയില്‍ സംസാരിച്ച മന്ത്രി ഇന്ത്യയുടെ യശസിനെ തന്നെ ചോദ്യം ചെയ്യുന്ന നിലയില്‍ ആണ് വാക്ക് കസര്‍ത്ത് നടത്തിയത് . വിവാദമായപ്പോള്‍ ന്യായീകരണം നടത്തി അധികാര കസേരയില്‍ വീണ്ടും ഞെളിഞ്ഞു ഇരുന്നു ജനത്തെ അടക്കി ഭരിക്കാം എന്നുള്ള ചിന്ത ഇനി ഉപേക്ഷിക്കുക .
സജി ചെറിയാന്‍ മന്ത്രി സ്ഥാനവും എം എല്‍ എ സ്ഥാനവും രാജി വെച്ച് ജനത്തോടും രാജ്യത്തോടും പരസ്യമായി മാപ്പ് പറയണം . ഭരണഘടനയോട് നിർവ്യാജമായ കൂറും വിശ്വസ്തതയും പുലർത്തുമെന്ന് സത്യം ചെയ്തുകൊണ്ടാണ് ഒരു മന്ത്രി അധികാരമേൽക്കുന്നത്. ഈ ഭരണഘടനയെയാണ് സജി ചെറിയാൻ കഴിഞ്ഞ ദിവസം തള്ളിപ്പറഞ്ഞത്. ഭരണഘടനയോട് കൂറും വിശ്വസ്തതയും പുലർത്തുമെന്ന് സത്യം ചെയ്യുന്ന ഒരാൾ പറയേണ്ട വാക്കുകളല്ല പത്തനംതിട്ടയിലെ മല്ലപ്പള്ളിയിൽ സി.പി.എം. സംഘടിപ്പിച്ച സമ്മേളനത്തിൽ ചെറിയാൻ പറഞ്ഞത്.

ഭരണ ഘടനയെ അധിക്ഷേപ്പിക്കുക എന്ന് പറഞ്ഞാല്‍ അത് രാജ്യത്തെ തന്നെ അപമാനിക്കുന്നതിനു തുല്യമാണ് . പോലീസ് ഉടന്‍ തന്നെ അറസ്റ്റ് ചെയ്യണമായിരുന്നു . കേരള സര്‍ക്കാര്‍ നിയന്ത്രിക്കുന്ന പോലീസ് മന്ത്രിയെ ചോദ്യം ചെയ്തിട്ടില്ല . പരാതി തിരുവല്ല ഡി വൈ എസ് പി അന്വേഷിക്കുന്നു . വ്യക്തമായ വീഡിയോ ദൃശ്യം മുന്നില്‍ ഉള്ളപ്പോള്‍ പറഞ്ഞ കാര്യങ്ങള്‍ വിഴുങ്ങാന്‍ കഴിയില്ല . മുഖ്യമന്ത്രി ഉടന്‍ തന്നെ രാജി എഴുതി വാങ്ങിക്കണമായിരുന്നു.

സമസ്ത മേഖലയില്‍ നിന്നും മന്ത്രിയ്ക്ക് എതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നു . ഒട്ടും വൈകാതെ മന്ത്രി രാജി വെക്കണം .അതാണ്‌ ജനം ആഗ്രഹിക്കുന്നത് . സാംസ്കാരിക വകുപ്പ് മന്ത്രി ആണെന്ന് ഉള്ള കാര്യം ഗൌരവകരം ആണ്

error: Content is protected !!