Input your search keywords and press Enter.

സജി ചെറിയാന്‍റെ ഭരണഘടനാ വിരുദ്ധ പരാമർശം: പ്രതിപക്ഷ ബഹളം മൂലം നിയമസഭ പിരിഞ്ഞു

 

സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍റെ ഭരണഘടനാ വിരുദ്ധ പരാമർശത്തിൽ നിയമസഭ ഇന്ന് പ്രക്ഷുബ്ദമായി.പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു . മന്ത്രിയുടെ രാജിയാവശ്യം ഉന്നയിച്ച് സഭയ്ക്കകത്ത് പ്രതിപക്ഷം പ്രതിഷേധം കടുപ്പിച്ചു .

ഭരണ ഘടനയെ അവഹേളിച്ച മന്ത്രി സജി ചെറിയാന്‍ രാജി വെക്കണം എന്നാണ് ആവശ്യം . ഭരണ ഘടനയെ തൊട്ട് സത്യ വാചകം ചൊല്ലി അധികാരം ഏറ്റെടുത്ത മന്ത്രി അതേ ഭരണ ഘടനയെ ആണ് അവഹേളിച്ചത് . സജി ചെറിയാന് എതിരെ ഡി ജി പിയ്ക്കും പത്തനംതിട്ട എസ് പിയ്ക്കും ലഭിച്ച പരാതികള്‍ തിരുവല്ല ഡി വൈ എസ് പി അന്വേഷിക്കുന്നു .

error: Content is protected !!