Input your search keywords and press Enter.

കാണാതായ പത്താം ക്ലാസുകാരിയേയും സ്വകാര്യ ബസ് ഡ്രൈവറെയും കോട്ടയത്തെ ലോഡ്ജില്‍ കണ്ടെത്തി

പത്തനംതിട്ട മൂഴിയാറില്‍ നിന്നും കാണാതായ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയേയും സ്വകാര്യ ബസ്സ്‌ ഡ്രൈവറെയും കോട്ടയം ബസ്സ്‌ സ്റ്റാന്‍ഡിന് സമീപത്തെ ലോഡ്ജില്‍ നിന്നും കണ്ടെത്തി . ഇരുവരെയും മൂഴിയാര്‍ പോലീസ് കണ്ടെത്തി .പെണ്‍കുട്ടിയെ വൈദ്യ പരിശോധന നടത്തും .പീഡനം നടന്നു  എങ്കില്‍ ഡ്രൈവര്‍ക്ക് എതിരെ കേസ് എടുക്കും .

രണ്ടു കുട്ടികളുടെ പിതാവായ സ്വകാര്യ ബസ് ഡ്രൈവര്‍ക്ക് ഒപ്പം ആയിരുന്നു പത്താം ക്ലാസുകാരി കടന്നു കളഞ്ഞത്. നിങ്ങളുടെ മകള്‍ എന്റെ കൈയില്‍ സേഫായിരിക്കുമെന്ന് മാതാവിന് സന്ദേശം കിട്ടിയിരുന്നു. ഇരുവര്‍ക്കുമായി ലുക്കൗട്ട് നോട്ടീസ് മൂഴിയാര്‍ പൊലീസ് പുറത്തിറക്കിയിരുന്നു . പോലീസ് നടത്തിയ ശക്തമായ അന്വേഷണത്തിന് ഒടുവിലാണ് ഇരുവരെയും കോട്ടയത്ത്‌ നിന്നും കണ്ടെത്തിയത് .

വിവാഹിതനും 2 കുട്ടിയുടെ പിതാവുമായ ആവേ മരിയ എന്ന സ്വകാര്യ ബസ്സിന്‍റെ ഡ്രൈവര്‍ ചിറ്റാര്‍ പേഴുംപാറ നിവാസി ഷിബിന് ( 33 )ഒപ്പമാണ് പെണ്‍കുട്ടി മുങ്ങിയത് . കൊച്ചു കോയിക്കല്‍ എന്ന സ്ഥലത്ത് ഇയാള്‍ വാടകയ്ക്ക് താമസിക്കുന്നു .

മാതാവിന്‍റെ ഫോണില്‍ ആണ് പെണ്‍കുട്ടി ഇയാളുമായി ബന്ധപെട്ടിരുന്നത് . സംശയം തോന്നിയ മാതാവ് ഫോണ്‍ റിക്കോര്‍ഡില്‍ ഇട്ടിരുന്നു . ഇതില്‍ നിന്നുമാണ് മകള്‍ ഇയാളുമായി മുങ്ങിയ വിവരം മനസ്സിലാക്കിയത് .മകള്‍ക്ക് കാവല്‍ ഇരിക്കുന്നതിനു ഇടയില്‍ മാതാവ് മയങ്ങി പോവുകയും പെണ്‍കുട്ടി ഇയാളുടെ കൂടെ മുങ്ങി . മാതാവിന്‍റെ പരാതിയിലാണ് പോലീസ് കേസ് എടുത്തു അന്വേഷണം നടത്തിയത്

error: Content is protected !!