അധ്യാപകരുടെ കരവിരുതില്‍ നിറമണിഞ്ഞു ജില്ലാ വിദ്യാഭ്യാസ ഓഫീസ്
സിവില്‍ സ്റ്റേഷനിലെ ജില്ലാ വിദ്യാഭ്യാസ ഓഫിസ് ‘കളര്‍ഫുള്‍’ ആയി നവീകരിക്കുന്നു. അധ്യാപകരുടെ കലാവിരുതാണ് ഓഫീസിന്റെ ചുമരുകളില്‍ ചിത്രങ്ങളായി നിറം പകരുന്നത്. ജില്ലയുടെ അടയാളങ്ങള്‍ വരകളില്‍ നിറയുന്നു. ചിന്നക്കടയിലെ മണിമേട, തങ്കശേരി വിളക്കുമാടം, വഞ്ചിവീടുകള്‍, വള്ളങ്ങള്‍ തുടങ്ങിയവ ഇടം പിടിച്ചിട്ടുണ്ട്. പരിസ്ഥിതിയും പൊതുവിദ്യാഭ്യാസവുമൊക്കെ അടിസ്ഥാനമാക്കിയ രചനകളും കാണാം.
ഇളമ്പള്ളൂര്‍ എസ്.എന്‍.എസ്.എം.എച്ച്.എസ്.എസി
ജീവനക്കാരുടെ പിന്തുണയോടെ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസ് ചുമരുകളും ചിത്രങ്ങളാല്‍ സമ്പന്നമാക്കാനാണ് തീരുമാനമെന്ന് ജില്ലാ വിദ്യാഭാസ ഓഫീസര്‍ ജെ. തങ്കമണി പറഞ്ഞു.
ഉപതിരഞ്ഞെടുപ്പ്
വോട്ട് ചെയ്യാന്‍ അനുമതി നല്‍കണം – ജില്ലാ കലക്ടര്‍
ജൂലൈ 21ന് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ചവറ ഗ്രാമപഞ്ചായത്തിലെ കൊറ്റംകുളങ്ങര, ഇളമ്പള്ളൂര്‍ ഗ്രാമപഞ്ചായത്തിലെ ആലുംമൂട് വാര്‍ഡുകളിലെ സമ്മതിദായകരായ മറ്റ് സ്ഥലങ്ങളില്‍ ജോലി ചെയ്യുന്ന സര്‍ക്കാര്‍, അര്‍ദ്ധസര്‍ക്കാര്‍, പൊതുമേഖലാസ്ഥാപനങ്ങള്‍, നിയമാനുസൃത കമ്പനികള്‍, ബോര്‍ഡുകള്‍, കോര്‍പ്പറേഷനുകള്‍ തുടങ്ങിയ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ വാര്‍ഡുകളിലെ വോട്ടര്‍ ആണെന്ന് തെളിയിക്കുന്ന രേഖ സഹിതം അപേക്ഷിച്ചാല്‍ സ്വന്തം പോളിംഗ് സ്റ്റേഷനില്‍ വോട്ട് ചെയ്യുന്നതിന് സ്ഥാപന മേധാവികള്‍ അനുമതി നല്‍കണമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ അഫ്സാന പര്‍വീണ്‍ നിര്‍ദ്ദേശിച്ചു.
മദ്യനിരോധനം
ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ചവറ ഗ്രാമപഞ്ചായത്തിലെ കൊറ്റംകുളങ്ങര, ഇളമ്പള്ളൂര്‍ ഗ്രാമപഞ്ചായത്തിലെ ആലുംമൂട് എന്നീ പ്രദേശങ്ങളില്‍ ജൂലൈ 20 വൈകിട്ട് ആറുമണി മുതല്‍ ജൂലൈ 22 വൈകിട്ട് ആറുമണി വരെ സമ്പൂര്‍ണ മദ്യനിരോധനത്തിന് ജില്ലാ കലക്ടര്‍ ഉത്തരവിട്ടു.
കാര്‍ഷിക സംസ്കാരത്തിന്റെ പെരുമയുമായി പുനലൂര്‍ നഗരസഭയില്‍ ഞാറ്റുവേല ചന്തയും കര്‍ഷകസഭയും. വീട്ടുവളപ്പില്‍ കൃഷിചെയ്ത വിഷരഹിത പച്ചക്കറികള്‍ മുതല്‍ മഞ്ഞളും കുരുമുളകും വരെ ഇവിടെയുണ്ട്. പച്ചക്കറി വിത്തുകളും തൈകളും വളവും വിതരണം ചെയ്തു. 30 ദിവസമായ തക്കാളി, മുളക്, അമര, വഴുതന എന്നിവയുടെ തൈകളും പ്ലാവ്, തെങ്ങ്, പേര എന്നീ തൈകളും നല്കി.
നഗരസഭയും കൃഷിഭവനും സംയുക്തമായി സംഘടിപ്പിച്ച പരിപാടി നഗരസഭാ ചെയര്‍പേഴ്സണ്‍ നിമ്മി എബ്രഹാം ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്മാന് ഉണ്ണികൃഷ്ണന്, സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷര്‍ വസന്ത രഞ്ജന്‍, ഡി. ദിനേശന്, കൗണ്‍സിലര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
തീരശുചിത്വത്തിന് ആക്ഷന്‍ ഗ്രൂപ്പുകള്‍
കടല്‍ ശുചീകരണത്തിനായി ജില്ലയില്‍ ആക്ഷന്‍ ഗ്രൂപ്പുകള്‍ സജ്ജമാകുന്നു. തീരത്തിന്റെയും കടലിന്റെയും സ്വഭാവിക ആവാസവ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നീക്കം ചെയ്യാനുള്ള ശുചിത്വ സാഗരം സുന്ദര തീരം പദ്ധതിയുടെ ഭാഗമായാണ് സംവിധാനം. ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തില്‍ വിവിധ തീരദേശ തദ്ദേശസ്ഥാപനങ്ങളെ കോര്‍ത്തിണക്കി 25 പേരടങ്ങുന്നതാണ് ഗ്രൂപ്പുകള്‍.
വിവിധ മാധ്യമങ്ങളിലൂടെ ബോധവല്‍ക്കരണം, മാലിന്യശേഖരണവും പുനരുപയോഗവും, തുടര്‍ക്യാമ്പയിന്‍ എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളിലായാണ് പദ്ധതി നടപ്പിലാക്കുന്നത്. വിവിധ തദ്ദേശസ്ഥാപനങ്ങളില്‍ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റികള്‍ രൂപീകരിച്ച് പദ്ധതിയുടെ ഒന്നാംഘട്ട ബോധവല്‍ക്കരണ പരിപാടികള്‍ തുടങ്ങി.
പഞ്ചായത്ത് പ്രസിഡന്റ്/മുന്‍സിപ്പല്‍ ചെയര്‍പേഴ്സണ്‍/കോര്പ്പറേഷന് ഡിവിഷന് മെമ്പര്‍ ചെയര്‍മാനും ഫിഷറീസ് വകുപ്പിലെ എഫ്.ഇ.ഒ, എ.എഫ്.ഇ.ഒ , എഫ്.ഒ ഉദ്യോഗസ്ഥര്‍ കണ്‍വീനറായും തദ്ദേശസ്ഥാപന സെക്രട്ടറി, മത്സ്യഫെഡ് പ്രോജക്ട് മാനേജര്‍ തുടങ്ങിയവര്‍ കോ- കണ്‍വീനറായുമാണ് കോര്‍ഡിനേഷന്‍ കമ്മിറ്റികളുടെ പ്രവര്‍ത്തനം എന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ കെ. സുഹൈര്‍ അറിയിച്ചു.
മത്സ്യത്തൊഴിലാളികള്‍, ബോട്ട് ഉടമകള്‍, സന്നദ്ധ സംഘടനകള്‍, രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍, വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍, ഏജന്‍സികള്‍ എന്നിവരും അംഗങ്ങളാകും. തീരശുചിത്വ കോ-ഓര്‍ഡിനേഷന്‍ പ്രവര്‍ത്തനങ്ങളുടെ ഏകോപന ചുമതല, വിവിധ വാര്‍ഡുകള്‍ കേന്ദ്രീകരിച്ച് ക്യാമ്പയിന് തുടങ്ങിയവയും നടപ്പിലാക്കും. കടലും തീരവും പ്ലാസ്റ്റിക്മുക്തമാക്കാനുള്ള സര്‍ക്കാരിന്റെ തീവ്രയജ്ഞ പദ്ധതിയുടെ പൂര്‍ണ്ണ പങ്കാളിത്തമാണ് ജില്ലയില്‍ ഉറപ്പാക്കുന്നത്.
മാലിന്യ സംസ്കരണപദ്ധതി അവലോകനയോഗവും പരിശീലനവും
ശുചിത്വ മിഷന്റെ നേതൃത്വത്തില്‍ എസ്.ബി.എം ഗ്രാമീണ്‍ പദ്ധതികളുടെ അവലോകനയോഗവും പരിശീലനവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം.കെ.ഡാനിയല്‍ ജില്ലാ പഞ്ചായത്ത് ജയന് സ്മാരകഹാളില്‍ ഉദ്ഘാടനം ചെയ്തു. തദ്ദേശസ്ഥാപനങ്ങള്‍ പദ്ധതികള്‍ രൂപപ്പെടുത്തുമ്പോള്‍ മാലിന്യസംസ്കരണത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.
ജില്ലാ വികസന കമ്മിഷണര്‍ ആസിഫ് കെ. യൂസഫ് അധ്യക്ഷനായി. ശുചിത്വമിഷന് ജില്ലാ കോര്‍ഡിനേറ്റര്‍ സൗമ്യ ഗോപാലകൃഷ്ണന്, അസി.കോര്‍ഡിനേറ്റര്‍മാരായ വിനോദ്, രതീഷ് കുമാര്‍, പ്രോഗ്രാം ഓഫീസര്‍ ഷാനവാസ്, റിസോഴ്സ് പേഴ്സണ്‍ തൊടിയൂര്‍ രാധാകൃഷ്ണന് എന്നിവര്‍ പങ്കെടുത്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരും ആരോഗ്യ സ്ഥിരംസമിതി അദ്ധ്യക്ഷരും സെക്രട്ടറിമാരും പങ്കെടുത്തു.
ഉല്ലാസയാത്ര ബുക്കിങ്
കൊല്ലം കെ.എസ്.ആര്.ടി.സി ബഡ്ജറ്റ് ടൂറിസം സെല്ലിന്റെ ആഭിമുഖ്യത്തില്‍ ജൂലൈ 17ന് റോസ്മല-തെ•ല ഡാം-പാലരുവി ഉല്ലാസ യാത്രക്കുള്ള ബുക്കിംഗ് തുടങ്ങി. പ്രവേശന ഫീസ് ഉള്‍പ്പടെ ടിക്കറ്റ് ചാര്‍ജ്ജ് 750 രൂപ. ഫോണ്‍ – 9447721659, 8921950903, 9496675635.
അപേക്ഷ ക്ഷണിച്ചു
ആരോഗ്യവകുപ്പിന്റെ ആശ്രാമത്ത് പ്രവര്‍ത്തിക്കുന്ന പട്ടികജാതി പട്ടികവര്‍ഗക്കാര്‍ക്ക് മാത്രമായുള്ള നഴ്സിങ് സ്കൂളിലേക്ക് 2022ലെ ജനറല്‍ നഴ്സിങ് ആന്റ് മിഡ്വൈഫറി കോഴ്സിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷാഫോമുകള്‍ www.dhskerala.gov.in വെബ്സൈ
ലോക ജനസംഖ്യാ ദിനാചരണം
ലോക ജനസംഖ്യാ ദിനാചരണത്തിന്റെ ഭാഗമായി ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ശൂരനാട് റബാ കണ്വെന്ഷന് സെന്ററില്‍ സംഘടിപ്പിച്ച ജില്ലാതല പരിപാടി ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അന്‍സര്‍ ഷാഫി ഉദ്ഘാടനം ചെയ്തു. ശൂരനാട് വടക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. ശ്രീകുമാര്‍ അദ്ധ്യക്ഷനായി.
‘കുടുംബാസൂത്രണ മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കാം പുരോഗതിയുടെ പുതിയ അദ്ധ്യായം രചിക്കാം’ എന്നാണ് ഇത്തവണത്തെ സന്ദേശം. ശൂരനാട് സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ എസ്.പി.സി കേഡറ്റുകള്‍, എന്‍.എസ്.എസ് വോളണ്ടിയര്‍മാര്‍, നഴ്സിങ് വിദ്യാര്‍ത്ഥികള്‍, ആശപ്രവര്‍ത്തകര്‍, ആരോഗ്യ പ്രവര്‍ത്തകര്‍, പൊതുജനങ്ങള്‍ തുടങ്ങിയവരെ പങ്കെടുപ്പിച്ച് സന്ദേശ റാലിയും നടത്തി. രണ്ടാഴ്ചക്കാലം നീളുന്ന ബോധവത്ക്കരണ പരിപാടികളാണ് നടത്തുന്നത്.
കുടുംബാസൂത്രണ മാര്‍ഗങ്ങള്‍ കുടുംബക്ഷേമത്തിന് എന്ന വിഷയത്തില്‍ വള്ളിക്കാവ് കുടുംബാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ. ബ്രൈറ്റിന്റെ നേതൃത്വത്തില്‍ സെമിനാര്‍ നടത്തി. ജൂലൈ 18 ന് ആശ പ്രവര്‍ത്തകര്‍ക്ക് ജില്ലാതല ക്വിസ് മത്സരം നടത്തും. ജില്ലയില്‍ ഏറ്റവും കൂടുതല്‍ കുടുംബാസൂത്രണ ശസ്ത്രക്രിയ നടത്തുന്നതിന് എന്‍.എസ്.വി കേസ് പ്രമോട്ട് ചെയ്ത ജെ.എച്.ഐ, ജെ.പി.എച്ച്.എന്‍ എന്നിവര്‍ക്ക് ജില്ലാതലത്തില്‍ ആദരവ് നല്‍കും. ജൂലൈ 24 ന് കുളത്തൂപ്പുഴ സാമൂഹ്യരോഗ്യ കേന്ദ്രത്തിലാണ് സമാപന സമ്മേളനം.
ക്വട്ടേഷന്‍ ക്ഷണിച്ചു
ചടയമംഗലം അഡീഷണല്‍ ഐ.സി.ഡി.എസ് കാര്യാലയത്തില്‍ 2022-23 സാമ്പത്തികവര്‍ഷം കരാറടിസ്ഥാനത്തില്‍ വാഹനം വാടകയ്ക്ക് നല്‍കുന്നതിന് വ്യക്തികള്‍/സ്ഥാപനങ്ങളില്‍ നിന്നും മുദ്രവെച്ച കവറില്‍ ക്വട്ടേഷന്‍ ക്ഷണിച്ചു. ജൂലൈ 22 രാവിലെ 11.30നകം സമര്‍പ്പിക്കണം. ഫോണ്‍ – 0474 2424600.
ക്വട്ടേഷന്‍ ക്ഷണിച്ചു
പുനലൂര്‍, പരവൂര്‍ കുടുബകോടതികളില് തേക്കിന് തടിയില്‍ തീര്‍ത്ത സാക്ഷിക്കൂട് സ്ഥാപിക്കുന്നതിന് ജില്ലാകോടതി ക്വട്ടേഷന്‍ ക്ഷണിച്ചു. ഗതാഗത, നികുതി നിരക്കുകള്‍ ഉള്‍പ്പടെയാണ് വില നിശ്ചയിക്കേണ്ടത്. കൊല്ലം ജില്ലാ ജഡ്ജിയുടെ പേരില്‍ ജൂലൈ 20 രാവിലെ 11 മണി വരെ സമര്‍പ്പിക്കാം.
ക്വട്ടേഷന്‍ ക്ഷണിച്ചു
കൊല്ലം, കൊട്ടാരക്കര ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതികളില്‍ തേക്കിന് തടിയില്‍ തീര്‍ത്ത സാക്ഷിക്കൂടും പ്രതിക്കൂടും സ്ഥാപിക്കുന്നതിന് ജില്ലാകോടതി ക്വട്ടേഷന്‍ ക്ഷണിച്ചു. ഗതാഗത, നികുതി നിരക്കുകള്‍ ഉള്‍പ്പെടെയാണ് വില നിശ്ചയിക്കേണ്ടത്. കൊല്ലം ജില്ലാ ജഡ്ജിയുടെ പേരില്‍ ജൂലൈ 20 രാവിലെ 11 മണി വരെ സമര്‍പ്പിക്കാം.
അഭിമുഖം ജൂലൈ 16ന്
ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്ററില്‍ സ്വകാര്യ സ്ഥാപനങ്ങളുടെ വിവിധ ഒഴിവുകളിലേക്ക് ജൂലൈ 16ന് അഭിമുഖം നടക്കും. സ്റ്റാഫ് നേഴ്സ് 250 ഒഴിവ്. പ്രായപരിധി 45വയസ്സ്. വിദ്യാഭ്യാസ യോഗ്യത ബി.എസ്.സി/ജനറല്‍ നഴ്സിംഗ്. ഇതോടൊപ്പം പ്ലസ് ടു/ഡിപ്ലോമ/ഡിഗ്രി/പി.ജി യോഗ്യതയുള്ള ഒഴിവുകളിലേക്കുള്ള അഭിമുഖവും നടക്കും. 18നും 35നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് പങ്കെടുക്കാം. ഫോണ്‍ : 0474 2740615, 8714835683.
വികേന്ദ്രീകൃത ആസൂത്രണം : പൂതക്കുളത്തും ബീഹാര്‍ സംഘം
വികേന്ദ്രീകൃത ആസൂത്രണത്തിന്റെ മികവറിയാന്‍ ബീഹാറില്‍ നിന്നുള്ള ബി. ഡി. ഒമാരുടെ സംഘം പൂതക്കുളം ഗ്രാമപഞ്ചായത്തിലുമെത്തി. പരിശീലനത്തിന്റെ ഭാഗമണ് സന്ദര്‍ശനം. പതിനഞ്ചാം ധനകാര്യ കമ്മീഷന്റെ പ്രവര്‍ത്തനങ്ങളും ത്രിതല പഞ്ചായത്തിന്റെ വികസന പ്രവര്‍ത്തനങ്ങളും പഠനവിധേയമാക്കി. ജില്ലയിലെ മികച്ച പഞ്ചായത്തിനുള്ള ആര്‍ദ്രകേരള പുരസ്കാരം നേടിയ പഞ്ചായത്തിന്റെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് ചര്‍ച്ച ചെയ്തു.
ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍. സദാനന്ദന്‍പിള്ള, പൂതക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അമ്മിണിയമ്മ എന്നിവരുമായി കൂടിക്കാഴ്ചയും നടത്തി. ഗ്രാമപഞ്ചായത്തിലെ പ്രധാന ഓഫീസുകളും ജൈവവൈവിധ്യ പാര്‍ക്കും സന്ദര്‍ശിച്ചു.
ജില്ലാ പഞ്ചായത്തിന്റെ ‘വെളിച്ച’ത്തില്‍ തിളങ്ങി ഗ്രന്ഥശാലകള്‍
കാലാനുസൃത മാറ്റങ്ങള്‍ സാധ്യമാക്കുന്നതിനായി ഗ്രന്ഥശാലകള്‍ക്ക് ലാപ്ടോപ്പും പ്രൊജക്ടര്‍ സ്ക്രീനും കൈമാറി ജില്ലാ പഞ്ചായത്തിന്റെ ‘വെളിച്ചം’ പദ്ധതി. ലൈബ്രറി കൗണ്‍സിലിന്റെ അംഗീകാരമുള്ളവയ്ക്കാണ് നല്‍കുന്നത്.
തലവൂര്‍ ഗ്രാമപഞ്ചായത്തിലെ പിടവൂര്‍ ജവഹര്‍ പബ്ലിക് ലൈബ്രറിയിലേക്ക് ലാപ്ടോപ്പും പ്രൊജക്റ്റ്ര്‍ സ്ക്രീനും ജില്ലാ പഞ്ചായത്ത് അംഗം പി. അനന്തു വായനശാല പ്രസിഡന്റ് ജി. രാധാമോഹന്‍ കൈമാറി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗങ്ങളായ സജിത അനിമോന്, സുനു രാജേഷ്, രമേശ് പിടവൂര്‍, പോറ്റി തുടങ്ങിയവര്‍ പങ്കെടുത്തു.
പരിശീലന പരിപാടി നാളെ (ജൂലൈ 14)
സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പിന്റെ ആഭിമുഖ്യത്തിലുള്ള പരിശീലനപരിപാടി നാളെ (ജൂലൈ 14) രാവിലെ 9.30ന് ജില്ലാ ആസൂത്രണ സമിതി കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ കലക്ടര്‍ അഫ്സാന പര്‍വീണ്‍ ഉദ്ഘാടനം ചെയ്യും.
കോഴികള്‍ വില്‍പ്പനയ്ക്ക്
തിരുവനന്തപുരം കുടപ്പനക്കുന്ന് ബ്രോയിലര്‍ ബ്രീഡര്‍ ഫാമിലെ നാലര കിലോ ഭാരം ഉള്ള കോഴികളെ 90 രൂപ നിരക്കില്‍ ഇന്ന് (ജൂലൈ 13) മുതല്‍ സ്റ്റോക്ക് തീരുന്നത് വരെ ദിവസവും രാവിലെ ഒന്‍പത് മണി മുതല്‍ വൈകിട്ട് നാല് മണി വരെ വിലയ്ക്ക് വാങ്ങാം. ഫോണ്‍ : 9495000914.
പഠനോപകരണ വിതരണം
കേരള ചുമട്ടുതൊഴിലാളി ക്ഷേമബോര്‍ഡ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ചുമട്ടുതൊഴിലാളികളുടെ ഒന്നുമുതല്‍ അഞ്ചുവരെ ക്ലാസില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. സംസ്ഥാന ബോര്‍ഡ് അംഗം എ. കെ. ഹഫീസ് ഉദ്ഘാടനം നിര്‍വഹിച്ചു. ജില്ലാ സെക്രട്ടറി കെ.എസ് സുജിത്ത് ലാല്‍ അധ്യക്ഷനായി