തിരുവോണം ബംബര്‍ ലോട്ടറി( thiruvonam bumper lottery) നറുക്കെടുപ്പില്‍ ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുക നല്കാന് തീരുമാനിച്ച് ഭാഗ്യക്കുറി വകുപ്പ്. 25 കോടി രൂപയാണ് ഒന്നാം സമ്മാനം. 500 രൂപയാണ് ടിക്കറ്റിന് വില.
കഴിഞ്ഞ മൂന്ന് വര്‍ഷമായി പന്ത്രണ്ട് കോടി രൂപയായിരുന്നു ഓണം ബംബറിന്റെ ഒന്നാം സമ്മാനം. ടിക്കറ്റ് വില മൂന്നൂറ് രൂപയായിരുന്നു.
സമ്മാനത്തുകയും ടിക്കറ്റ് വിലയും കൂട്ടണമെന്ന് ഭാഗ്യക്കുറി വകുപ്പ് സര്‍ക്കാരിനോട് നിര്‍ദേശിച്ചിരുന്നു. ഈ നിര്‍ദേശം സര്‍ക്കാര്‍ അംഗീകരിക്കുകയായിരുന്നു. ഈ മാസം 17ന് മണ്‍സൂണ്‍ ബംപര്‍ ടിക്കറ്റിന്റെ നറുക്കെടുപ്പ് നടക്കും. അതിന് പിന്നാലെ ഓണം ബംബര്‍ ടിക്കറ്റുകള്‍ പുറത്തിറക്കും.