Input your search keywords and press Enter.

പാലക്കാട്‌ ജില്ലാ വാർത്തകൾ

25 കോടിയുടെ തിരുവോണം ബംമ്പര്‍ ഭാഗ്യക്കുറി വില്പന ഇന്ന് മുതല്‍

 

ടിക്കറ്റ് വില്പനയുടെ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോള്‍ നിര്‍വഹിച്ചു.

 

 

പാലക്കാട് ജില്ലയില്‍ 25 കോടിയുടെ തിരുവോണം ബംമ്പര്‍ ഭാഗ്യക്കുറി വില്പന ഇന്ന് മുതല്‍ നടക്കും.കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍് തിരുവോണം ബംബര്‍ 2022 ഭാഗ്യക്കുറിയുടെ ടിക്കറ്റ് വില്പനയുടെ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോള്‍ നിര്‍വഹിച്ചു.വില്‍പനോഘാടനത്തിന്റെ ഭാഗമായി ലോട്ടറി ഏജറ്റായ വിനീഷിന് ടിക്കറ്റ് കൈമാറി.നഗരസഭാ വാര്‍ഡ് കൗണ്‍സിലര്‍ ബി. സുഭാഷ് അധ്യക്ഷനായി.ജീവിതത്തില്‍ പ്രയാസങ്ങള്‍ നേരിടുന്നവര്‍ക്കും ലോട്ടറി മേഖലയിലെ തൊഴിലാളികള്‍ക്കും കരുതലും താങ്ങുമായാണ് സംസ്ഥാന സര്‍ക്കാര്‍ തിരുവോണം ബംമ്പര്‍ ഭാഗ്യക്കുറി പുറത്തിറക്കുന്നതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍ പറഞ്ഞു .ശാരീരിക പ്രയാസങ്ങള്‍ നേരിടുന്നവരും സ്ത്രീകളുമടക്കം നിരവധിപേരുടെ ഉപജീവനമാര്‍ഗമാണ് ലോട്ടറി മേഖല. ലോട്ടറി മേഖലയുടെ വളര്‍ച്ചയിലൂടെ സാധാരണക്കാരനും സര്‍ക്കാരിനും വരുമാന സാധ്യത ഉണ്ടാവുകയാണെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൂട്ടിച്ചേര്‍ത്തു.

 

ഭാഗ്യക്കുറിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുകയുമായാണ് തിരുവോണം ബംമ്പര്‍ ഭാഗ്യക്കുറി 2022 എത്തുന്നത്. 25 കോടി രൂപയാണ് ഒന്നാം സമ്മാനം. അഞ്ച് കോടി രൂപയാണ് രണ്ടാം സമ്മാനം. ഒരു കോടി വീതം പത്ത് പേര്‍ക്ക് മൂന്നാം സമ്മാനമായി ലഭിക്കും. ഒന്നാം സമ്മാനത്തിന് അര്‍ഹമായ ടിക്കറ്റ് വില്‍ക്കുന്ന ഏജന്റിന് രണ്ടര കോടി രൂപ കമ്മീഷനായി ലഭിക്കും. 500 രൂപയാണ് ടിക്കറ്റ് വില.

 

കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പ്രിയ. കെ ഉണ്ണികൃഷ്ണന് ടിക്കറ്റ് നല്‍കി ടിക്കറ്റിന്റെ പ്രകാശനം നിര്‍വഹിച്ചു.

ചുമതലപ്പെട്ട വകുപ്പ് എന്ന നിലയില്‍ എല്ലാത്തരം പ്രചാരണ പ്രവര്‍ത്തനങ്ങളും ഊര്‍ജ്ജിതമായി നടത്തുമെന്ന് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പ്രിയ കെ.ഉണ്ണികൃഷ്ണന്‍ പറഞ്ഞു. ലോട്ടറി വില്പന ഉപജീവനമാക്കിയ ഒരു വലിയ വിഭാഗം പേര്‍ക്ക് ഉപകാരപ്രദമാകുന്നത് പ്രസ്തുത ടിക്കറ്റിന്റെ പ്രചാരണത്തിന് ഊര്‍ജ്ജം നല്‍കുന്നതായും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കൂട്ടിചേര്‍ത്തു. ഭാഗ്യശാലിയെ കാത്തിരിക്കുന്നത് 25 കോടിയുടെ സമ്മാനത്തുകയാണെന്നും അവസരം വിട്ടുകളയാതെ പ്രയോജനപ്പെടുത്തണമെന്നും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പറഞ്ഞു.

 

ജില്ലാ ഭാഗ്യക്കുറി ഓഫീസര്‍ കെ. എസ് ഷാഹിത, ലോട്ടറി ഏജന്റ്സ് ആന്‍ഡ് സെല്ലേഴ്‌സ് ഫെഡറേഷന്‍ ( സി.ഐ.ടി.യു) ജില്ലാ പ്രസിഡന്റ് കെ. ജെ സുരേഷ് ബാബു, ആള്‍ കേരള ലോട്ടറി ട്രെഡേഴ്‌സ് യൂണിയന്‍ (എ. ഐ.ടി.യു.സി )ജില്ലാ സെക്രട്ടറി സി.ബാബു, ലോട്ടറി ഏജന്റ്സ് ആന്‍ഡ് സെല്ലേഴ്‌സ് സംഘ് ജില്ലാ ജനറല്‍ സെക്രട്ടറി അമര്‍നാഥ്, ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസര്‍ ആര്‍.ജയ്സിങ് എന്നിവര്‍ സംസാരിച്ചു.

 

ഫോട്ടോ: തിരുവോണം ബംബര്‍ 2022 ഭാഗ്യക്കുറി ടിക്കറ്റ് വില്പനയുടെ ,ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോള്‍ നിര്‍വഹിക്കുന്നു.

 

ഫോട്ടോ: വില്‍പനോഘാടനത്തിന്റെ ഭാഗമായി ലോട്ടറി ഏജന്റായ വിനീഷിന് ടിക്കറ്റ് കൈമാറുന്നു

.

ഫോട്ടോ: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പ്രിയ. കെ ഉണ്ണികൃഷ്ണന് ടിക്കറ്റ് നല്‍കി ടിക്കറ്റിന്റെ പ്രകാശനം നിര്‍വഹിക്കുന്നു.

 

 

 

ഉപതെരഞ്ഞെടുപ്പ് : സമ്മതിദായകര്‍ക്ക് വോട്ട് ചെയ്യാന്‍ അനുമതി നല്‍കണം

 

 

തൃത്താല ബ്ലോക്ക് പഞ്ചായത്ത് കുമ്പിടി -1 ഡിവിഷനിലേക്ക് ജൂലൈ 21ന് നടക്കുന്ന തദ്ദേശ സ്വയംഭരണ ഉപതെരഞ്ഞെടുപ്പിന് സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍, പൊതുമേഖല സ്ഥാപനങ്ങള്‍, നിയമാനുസൃത കമ്പനികള്‍, ബോര്‍ഡുകള്‍, കോര്‍പ്പറേഷന്‍ എന്നീ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന ജീവനക്കാര്‍ക്ക് വോട്ട് ചെയ്യാന്‍ അനുമതി നല്‍കണമെന്ന് ജില്ലാ കലക്ടറും ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥയുമായ മൃണ്‍മയി ജോഷി അറിയിച്ചു. വാര്‍ഡിലെ വോട്ടറാണെന്ന് തെളിയിക്കുന്ന രേഖയുമായി വോട്ട് ചെയ്യുന്നതിന് അപേക്ഷ നല്‍കുന്നവര്‍ക്ക് വോട്ട് ചെയ്യാന്‍ ബന്ധപ്പെട്ട ഓഫീസ് മേലധികാരികള്‍ അനുമതി നല്‍കണം.

 

 

ഉപതെരെഞ്ഞെടുപ്പ് : ഡ്രൈ ഡേ പ്രഖ്യാപിച്ചു

 

ജൂലൈ 21 ന് ഉപതിരഞ്ഞെടുപ്പ് നടക്കുന്ന തൃത്താല ബ്ലോക്ക് പഞ്ചായത്തിലെ ഡിവിഷന്‍ ഒന്ന് കുമ്പിടിയില്‍ ജൂലൈ 20 മുതല്‍ ജൂലൈ 22 വരെ ഡ്രൈ ഡേ പ്രഖ്യാപിച്ചതായി ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി അറിയിച്ചു.

 

 

ഉപതെരെഞ്ഞെടുപ്പ് : വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഓഫിസുകള്‍ക്കും അവധി

 

തൃത്താല ബ്ലോക്ക് പഞ്ചായത്ത് ഡിവിഷന്‍ ഒന്ന് കുമ്പിടിയില്‍ ജൂലൈ 21 ന് ഉപതെരെഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ ഡിവിഷന്‍ പരിധിയിലെ സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും പോളിംഗ് സ്റ്റേഷനുകളായി പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്കും ജില്ലാ മൃണ്‍മയി ജോഷി അവധി പ്രഖ്യാപിച്ചു.

 

 

കെ.എസ്.ആര്‍.ടി.സി ബജറ്റ് ടൂറിസം : നാലമ്പല യാത്രയ്ക്ക് ബുക്ക് ചെയ്യാം

 

കെ.എസ്.ആര്‍.ടി.സി ബജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന നാലമ്പല യാത്രക്ക് ബുക്ക് ചെയ്യാം. തൃപ്രയാര്‍, കൂടല്‍മാണിക്യം, തിരുമൂഴിക്കുളം, പായമ്മല്‍ എന്നീ അമ്പലങ്ങളിലേക്കാണ് യാത്ര. പാലക്കാട് നിന്നും രാവിലെ നാലിന് പുറപ്പെട്ട് വൈകിട്ട് അഞ്ചോടെ തിരികെ എത്തും വിധമാണ് യാത്ര. ഓഗസ്റ്റ് 16 വരെയുള്ള ശനി, ഞായര്‍ ദിവസങ്ങളില്‍ഓഗസ്റ്റ് 16 വരെയുള്ള ശനി, ഞായര്‍ ദിവസങ്ങളില്‍ യാത്ര ഉണ്ടാകും. സൂപ്പര്‍ ഡീലക്‌സ് ബസ്സില്‍ ഒരാള്‍ക്ക് 800 രൂപയാണ് ചാര്‍ജ്. മറ്റ് ദിവസങ്ങളില്‍ 51 പേര്‍ അടങ്ങുന്ന സംഘങ്ങള്‍ ഉണ്ടെങ്കില്‍ ഫാസ്റ്റ് പാസഞ്ചറില്‍ ഒരാള്‍ക്ക് 620 രൂപ ചാര്‍ജിലും സൂപ്പര്‍ ഡീലക്‌സില്‍ 39 പേര്‍ക്ക് ഒരാള്‍ക്ക് 800 രൂപ നിരക്കിലും യാത്രയാവാം. മുതിര്‍ന്ന പൗരന്മാര്‍, സ്ത്രീകള്‍, കുട്ടികള്‍ പങ്കെടുക്കാം. ഭക്ഷണം പാക്കേജില്‍ ഉള്‍പ്പെടുന്നില്ല. കൂടുതല്‍ വിവരങ്ങള്‍ക്ക് ബജറ്റ് ടൂറിസം പാലക്കാട് ജില്ലാ കോ-ഓര്‍ഡിനേറ്ററുമായി ബന്ധപ്പെടാം. 9947086128 നമ്പറില്‍ വിളിക്കുകയും വാട്‌സാപ്പില്‍ സന്ദേശം അയക്കുകയും ചെയ്യാം.

 

 

തൊഴില്‍മേള ജൂലൈ 26

 

എംപ്ലോബിലിറ്റി സെന്റര്‍, ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ ആഭിമുഖ്യത്തില്‍ ജൂലൈ 26 ന് രാവിലെ 10 ന് സ്വകാര്യ മേഖല സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് തൊഴില്‍ മേള സംഘടിപ്പിക്കുന്നു. ഫീല്‍ഡ് സെയില്‍സ് എക്‌സിക്യൂട്ടീവ് ഓഫീസര്‍, വാറന്റി കോ-ഓഡിനേറ്റര്‍, സര്‍വീസ് അഡൈ്വസര്‍, സി.ആര്‍. ഇ, ടെക്‌നീഷ്യന്‍, ഗസ്റ്റ് റിലേഷന്‍ എക്‌സിക്യൂട്ടീവ്, മാര്‍ക്കറ്റിംഗ്, കണ്‍ട്രോള്‍ റൂം എക്‌സിക്യൂട്ടീവ്, ഫീല്‍ഡ് ഓഫീസര്‍ , ബ്രാഞ്ച് മാനേജര്‍ എന്നീ ഒഴിവുകളിലേക്കാണ് നിയമനം. പ്ലസ് ടു, ഓട്ടോമൊബൈല്‍ / മെക്കാനിക്കല്‍ വിഷയത്തില്‍ മൂന്ന് വര്‍ഷത്തെ ഡിപ്ലോമ, ബിരുദം, ഐ.ടി.ഐ, എം.ബി.എ, എച്ച്.എസ്.സി യോഗ്യതയുള്ളവര്‍ക്കാണ് അവസരം. എംപ്ലോയബിലിറ്റി സെന്ററില്‍ രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ത്ഥികള്‍ക്കാണ് മേളയില്‍ പ്രവേശനം. ജൂലൈ 25, 26 തീയതികളില്‍ എംപ്ലോയബിലിറ്റി സെന്ററില്‍ രജിസ്റ്റര്‍ ചെയ്യാം. ബയോഡാറ്റ, ഏതെങ്കിലും തിരിച്ചറിയല്‍ രേഖയുടെ പകര്‍പ്പ്, വണ്‍ ടൈം രജിസ്‌ട്രേഷന്‍ ഫീസ് 250 രൂപയുമായി ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ നേരിട്ട് എത്തണമെന്ന് ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍ അറിയിച്ചു. മുന്‍പ് രജിസ്റ്റര്‍ ചെയ്തവര്‍ രശീതി, ബയോഡാറ്റയുടെ മൂന്ന് പകര്‍പ്പ് എന്നിവ നല്‍കണം. ഫോണ്‍ -0491 2505435

 

 

വിവിധ കോഴ്സുകളിലേക്ക് ജൂലൈ 30 വരെ അപേക്ഷിക്കാം

 

 

ഐ.എച്ച്.ആര്‍.ഡി.യുടെ വിവിധ കോഴ്‌സുകളിലേക്കുള്ള ജൂലൈ 30 വരെ അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ www.ihrd.ac.in ല്‍ ലഭിക്കും. ഫോണ്‍ : 471 2322985, 4712322501. കോഴ്‌സ് വിവരങ്ങള്‍ ചുവടെ

 

 

കോഴ്‌സ്

 

രണ്ടാം സെമസ്റ്റര്‍ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് (പി.ജി.ഡി.സി.എ)

 

 

രണ്ടാം സെമസ്റ്റര്‍ ഡാറ്റ എന്‍ട്രി ടെക്നിക്സ് ആന്‍ഡ് ഓഫീസ് ഓട്ടോമേഷന്‍ (ഡി.ഡി.റ്റി.ഒ.എ)

 

 

ഒന്നാം സെമസ്റ്റര്‍ ഡിപ്ലോമ ഇന്‍ കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് (ഡി.സി.എ)

 

 

ഒന്നാം സെമസ്റ്റര്‍ സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ ലൈബ്രറി ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് (സി.സി.എല്‍.ഐ.എസ് )

 

 

ഒന്നാം സെമസ്റ്റര്‍ ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിംഗ് (ഡി.സി.എഫ്.എ) –

 

 

രണ്ടാം സെമസ്റ്റര്‍ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ ഓഡിയോ എന്‍ജിനീയറിംഗ് (പി.ജി.ഡി.എ.ഇ.)

 

 

ഒന്നാം സെമസ്റ്റര്‍ അഡ്വാന്‍സ്ഡ് ഡിപ്ലോമ ഇന്‍ ബയോ മെഡിക്കല്‍ എന്‍ജിനീയറിംഗ് (എ.ഡി.ബി.എം.ഇ)

 

 

ഒന്നാം സെമസ്റ്റര്‍ ഡിപ്ലോമ ഇന്‍ ലോജിസ്റ്റിക്സ് ആന്‍ഡ് സപ്ലൈ ചെയ്ന്‍ മാനേജ്മെന്റ് (ഡി.എല്‍.എസ്.എം)

 

 

ഒന്നാം സെമസ്റ്റര്‍ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ എംബെഡഡ് സിസ്റ്റം ഡിസൈന്‍ (പി.ജി.ഡി.ഇ.ഡി)

 

 

ഒന്നാം സെമസ്റ്റര്‍ സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ കമ്പ്യൂട്ടര്‍ നെറ്റ് വര്‍ക്ക് അഡ്മിനിസ്ട്രേഷന്‍ (സി.സി.എന്‍.എ)

 

 

 

തൊഴിലധിഷ്ഠിത കോഴ്‌സ്: അപേക്ഷ തിയതി ദീര്‍ഘിപ്പിച്ചു

 

ഐ.എച്ച്.ആര്‍.ഡിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കല്ലൂപ്പാറ എഞ്ചിനീയറിംഗ് കോളേജില്‍ ജൂലൈ മാസം ആരംഭിക്കുന്ന തൊഴിലധിഷ്ഠിത പി.ജി ഡിപ്ലോമ ഇന്‍ സൈബര്‍ ഫോറന്‍സിക്‌സ് ആന്‍ഡ് സെക്യൂരിറ്റി കോഴ്‌സിലേക്കുള്ള അപേക്ഷ തിയതി ജൂലൈ 30 വരെ ദീര്‍ഘിപ്പിച്ചു. ബി.ടെക്, എം.ടെക് ബിരുദം, എം.സി.എ, ബി. എസ്.സി, എം. എസ്. സി കമ്പ്യൂട്ടര്‍ സയന്‍സ്, ബി.സി.എയാണ് യോഗ്യത. അവസാന വര്‍ഷ പരീക്ഷ എഴുതുന്നവര്‍ക്കും അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ www.ihrd.ac.in ല്‍ ലഭിക്കും. ഫോണ്‍ : 9447402630, 0469 2677890, 2678983, 8547005034.

 

 

എച്ച്.ഐ.വി പ്രതിരോധ സന്ദേശവുമായി ടാലന്റ് ഷോ

 

 

സംസ്ഥാന എയ്ഡ്‌സ് നിയന്ത്രണ സൊസൈറ്റിയുടെ (കെ. എസ്.എ.സി.എസ്) നേതൃത്വത്തില്‍ എച്ച്.ഐ.വി പ്രതിരോധത്തിന് അവബോധം സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെ കോളേജുകളില്‍ ഓപ്പണ്‍ സ്റ്റേജ് ഓപ്പണ്‍ മൈന്‍ഡ് 2022 ടാലന്റ് ഷോ സംഘടിപ്പിക്കുന്നു. 2025 ഒടെ സംസ്ഥാനത്ത് പുതിയ എച്ച്.ഐ.വി അണുബാധകള്‍ ഇല്ലാതാക്കുക എന്ന ദൗത്യത്തിന്റെ ഭാഗമായാണ് ടാലന്റ് ഷോ സംഘടിപ്പിക്കുന്നത്. അന്താരാഷ്ട്ര യുവജന ദിനത്തിന് മുന്നോടിയായി ജില്ലാ അടിസ്ഥാനത്തില്‍ മത്സരങ്ങള്‍ നടത്തും. ജില്ലാ എയ്ഡ്‌സ് നിയന്ത്രണ ഓഫീസറുടെ മേല്‍നോട്ടത്തില്‍ അതത് ജില്ലകളിലെ കോളേജുകളില്‍ ആദ്യഘട്ട മത്സരങ്ങള്‍ നടത്തും. ഇതില്‍ തിരഞ്ഞെടുക്കുന്ന വിജയികള്‍ക്ക് സംസ്ഥാന തല ടാലന്റ് ഷോ സംഘടിപ്പിക്കും. ഐ.ടി.ഐ, പോളിടെക്‌നിക്ക്കോളേജുകള്‍ തുടങ്ങി എല്ലാ കോളേജുകള്‍ക്കും മത്സരത്തില്‍ പങ്കെടുക്കാം. ഏഴ് മിനിറ്റ് ദൈര്‍ഘ്യത്തില്‍ കവിയാത്ത പ്രകടനങ്ങളാകണം അവതരിപ്പിക്കേണ്ടത്. വിനോദം, വിജ്ഞാനം, വസ്തുതാപരം, കല എന്നിവയുടെ സന്ദേശം അവതിരിപ്പിക്കണം. അന്താരാഷ്ട്ര യുവജന ദിനത്തില്‍ നടക്കുന്ന മെഗാ ഇവന്റില്‍, ടാലന്റ് ഷോയുടെ അന്തിമ വിജയികള്‍ക്ക് കഴിവുകള്‍ പ്രദര്‍ശിപ്പിക്കാനുള്ള അവസരം ലഭിക്കും. ഫോണ്‍ : 7593843506

 

 

ഐ. എച്ച്.ആര്‍.ഡി ടെക്‌നിക്കല്‍ ഹയര്‍ സെക്കന്‍ഡറി പ്ലസ് വണ്‍ പ്രവേശനം ആരംഭിച്ചു

 

 

ഐ.എച്ച്.ആര്‍.ഡി യുടെ കീഴില്‍ പെരിന്തല്‍മണ്ണ ടെക്‌നിക്കല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പ്ലസ് വണ്‍ ക്ലാസുകളിലേക്കുള്ള പ്രവേശനം ആരംഭിച്ചു. താത്പര്യമുള്ളവര്‍ നേരിട്ട് അപേക്ഷ നല്‍കി പ്രവേശനം നേടണം. http://ihrd.kerala.gov.in/thss/ മുഖേന ഐ.എച്ച്.ആര്‍.ഡിയുടെ അഡ്മിഷന്‍ വെബ്‌സൈറ്റിലൂടെ ജൂലൈ 22 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. ഓണ്‍ലൈനായി അപേക്ഷിക്കുന്നവര്‍ അപേക്ഷയുടെ പ്രിന്റ് ഔട്ട,് നേരിട്ട് അപേക്ഷിക്കുന്നവര്‍ പൂരിപ്പിച്ച അപേക്ഷയും 110 രൂപ രജിസ്‌ട്രേഷന്‍ ഫീസും ( എസ്.സി എസ്.ടി വിഭാഗക്കാര്‍ക്ക് 55 രൂപ ) രേഖകളും ജൂലൈ 25 ന് വൈകിട്ട് മൂന്നിനകം ഓഫീസില്‍ നല്‍കണം. എസ്.സി,എസ്. ടി,ഒ. ഇ. സി, ഒ.ബി.സി – എച്ച് വിഭാഗക്കാര്‍ക്ക് പഠനം സൗജന്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 04933 225086, 8547021210, 9847433023 എന്നീ നമ്പറുകളില്‍ വിളിക്കാം.

 

 

ഐ.ടി.ഐ പ്രവേശനം

 

 

കുഴല്‍മന്ദം ഗവ. ഐ.ടി.ഐയില്‍ ഐ.എംസിക്ക് കീഴില്‍ പ്ലസ് ടു, ബിരുദ യോഗ്യതയുള്ളവര്‍ക്ക് പ്ലെയ്‌സ്‌മെന്റോടെ ഒരു വര്‍ഷത്തെ അസിസ്റ്റന്റ് ഷെഫ്, കല്ലിനറി സയന്‍സ്, ഫുഡ് ആന്‍ഡ് ബീവറേജ് സര്‍വീസസ് കോഴ്‌സുകളിലേക്ക് പ്രവേശനം ആരംഭിച്ചു. ഫോണ്‍ : 8301830093, 9496181168

 

 

 

പച്ചക്കറി തൈകള്‍ വില്‍പനയ്ക്ക്

 

പാലക്കാട് കൃഷി വിജ്ഞാന കേന്ദ്രത്തില്‍ വഴുതന, തക്കാളി, മുളക്, പയര്‍ എന്നീ പച്ചക്കറി തൈകള്‍ വില്‍പനക്ക്. തൈ ഒന്നിന് രണ്ട് രൂപ നിരക്കില്‍ വില്‍പന ചെയ്യുമെന്ന് പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ അറിയിച്ചു. താത്പര്യമുള്ളവര്‍ 6282937809, 0466 2912008, 0466 2212279 നമ്പറുകളില്‍ ബന്ധപ്പെടണം.

 

 

ഇന്‍സ്ട്രക്ടര്‍ നിയമനം

 

 

അഗളി ഗവ. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിങ് സെന്ററില്‍ ഇന്‍സ്ട്രക്ടര്‍ തസ്തികയില്‍ താത്കാലിക നിയമനം. എഫ്.ഡി.ജി.റ്റി, കെ.ജി.റ്റി.ഇയാണ് യോഗ്യത. ഉദ്യോഗാര്‍ത്ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുമായി ജൂലൈ 22ന് രാവിലെ 10 ന് പാലക്കാട് ഗവ. ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ കൂടിക്കാഴ്ചക്ക് എത്തണമെന്ന് സൂപ്രണ്ട് അറിയിച്ചു. ഫോണ്‍ : 0491 2572038, 9400006485.

 

 

അപേക്ഷ ക്ഷണിച്ചു

 

 

കുഴല്‍മന്ദം കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ ബി.കോം കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍, ബി.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ്, ബി.എസ്.സി ഇലക്ട്രോണിക്‌സ് കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം. 50 ശതമാനം യൂണിവേഴ്‌സിറ്റി ക്വട്ടാ സീറ്റുകളിലേക്ക് യൂണിവേഴ്‌സിറ്റി ക്യാപ് മുഖേന https://admission.uoc.ac.in/ ലും 50 ശതമാനം ഐ.എച്ച്.ആര്‍.ഡി ക്വട്ടാ സീറ്റുകളിലേക്ക് http://www.ihrdadmissions.org ല്‍ ഓ ണ്‍ലൈനായും അപേക്ഷിക്കണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍ : 0492 2285577

 

 

 

 

error: Content is protected !!