ക്യാപ്റ്റന്‍ ലക്ഷ്മി സെഹ്ഗാളിനെ ആദരിച്ച് ഫ്ളാഷ് മോബ് സംഘടിപ്പിച്ചു
സ്വാതന്ത്രത്തിന്റെ 75-ാം വാര്‍ഷികത്തോടനുബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ ആവിഷ്‌കരിക്കുന്ന ആസാദികാ അമൃത് മഹോത്സവിന്റെ ഭാഗമായി ജില്ലയിലെ സ്വാതന്ത്രസമര സേനാനിയായ ക്യാപ്റ്റന്‍ ലക്ഷ്മി സെഹ്ഗാളെ ആദരിച്ച് ഫ്ളാഷ് മോബ് സംഘടിപ്പിച്ചു . ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിലാണ് സംഘടിപ്പിച്ചത്. സ്വാതന്ത്ര സമരത്തില്‍ ക്യാപ്റ്റന്‍ ലക്ഷ്മി സെഹ്ഗാളിന്റെ സംഭാവനകളും ജീവചരിത്രത്തിലെ ഭാഗങ്ങളും ഉള്‍പ്പെടുത്തിയാണ് ഫ്‌ളാഷ് മോബ് അവതരിപ്പിച്ചത്. ധീര സമര നായിക, വനിതാകാര്യ മന്ത്രി നിലയില്‍ നിരവധി പ്രവര്‍ത്തനങ്ങളിലൂടെ ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം നേടിത്തരുകയും ചെയ്ത ക്യാപ്റ്റന്‍ ലക്ഷ്മി കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ മാര്‍ക്സിസ്റ്റില്‍ ചേര്‍ന്ന് രാജ്യസഭയ്ക്കുള്ളില്‍ പാര്‍ട്ടിയെ നിര്‍വചിക്കുകയും ചെയ്തിട്ടുണ്ട്. സ്വാതന്ത്ര സമര ചരിത്രത്തില്‍ സുപ്രധാനമായ സ്ഥാനമാണ് ക്യാപ്റ്റന്‍ ലക്ഷ്മി നിര്‍ഹിച്ചിട്ടുള്ളത്. സ്ത്രീ എന്ന നിലയില്‍ ക്യാപ്റ്റന്‍ ലക്ഷ്മി പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട വിഭാഗങ്ങള്‍ക്കും അഭയാര്‍ത്ഥികള്‍ക്കുമിടയില്‍ നടത്തിയ ഇടപെടലുകള്‍, ദേശീയ പ്രസ്ഥാനം , ശൈശവ വിവാഹം, സാമൂഹ്യ പരിഷ്‌കരണം എന്നിവയെ സൂചിപ്പിച്ച് കൊണ്ടാണ് ഫ്‌ളാഷ്‌മോബ് സംഘടിപ്പിച്ചത്.
സ്വാതന്ത്ര്യ സമരത്തിന്റെ പാതയില്‍ മറഞ്ഞുപോയ ജില്ലയിലെ സ്വാതന്ത്ര്യ സമരസേനാനികളായ ക്യാപ്റ്റന്‍ ലക്ഷ്മി സൈഹ്ഗാള്‍, ചേറ്റൂര്‍ ശങ്കരന്‍ നായര്‍ എന്നിവരെ ആദരിക്കുന്നതിന്റെ ഭാഗമായിട്ടാണ് തെരുവുനാടകം, ഫ്‌ളാഷ് മോബ്, മറ്റ് കലാപരിപാടികള്‍ എന്നിവ അവതരിപ്പിക്കുന്നത് . ഇന്ത്യയിലെ 75 ജില്ലകളാണ് ഇതില്‍ തെരഞ്ഞെടുത്തിട്ടുള്ളത് അതില്‍ കേരളത്തില്‍ നിന്ന് തിരെഞ്ഞടുക്കപ്പെട്ട മൂന്ന് ജില്ലകളില്‍ ഒന്നാണ് പാലക്കാട്.
മേഴ്സി കോളേജിലെ ചരിത്രം,പൊളിറ്റിക്സ് വിഭാഗങ്ങളുടെ നേതൃത്വത്തിലാണ് ഫ്‌ളാഷ് മോബ് അവതരിപ്പിച്ചത്. ചരിത്ര വിഭാഗത്തിലെ 14 വിദ്യാര്‍ഥികളാണ് ക്യാപ്റ്റന്‍ ലക്ഷ്മി സൈഗാളിന്റെ ജീവിത ചരിത്രവും, ആത്മകഥയും, സ്വാതന്ത്ര്യ സമര കാലഘട്ടത്തിലെ പ്രവര്‍ത്തനങ്ങളും കാഴ്ചവെച്ചത്. ക്യാപ്റ്റന്‍ ലക്ഷ്മി സെഹ്ഗാളിന്റെ ചരമ ദിനത്തോടനുബന്ധിച്ച് ജൂലൈ 22ന് മേഴ്സി കോളേജില്‍ എക്സിബിഷനും സംഘടിപ്പിക്കുന്നുണ്ട്. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം നേടിത്തന്നതില്‍ മുഖ്യ പങ്ക് വഹിക്കുകയും സമൂഹത്തിനുവേണ്ടി പ്രവര്‍ത്തിക്കാനും ക്യാപ്റ്റന്‍ ലക്ഷ്മി സെഹ്ഗാളിന് കഴിഞ്ഞു.
സിവില്‍ സ്റ്റേഷന്‍ പരിസരത്ത് നടന്ന പരിപാടിയില്‍ ജില്ലാ നോഡല്‍ ഓഫീസര്‍, ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ കെ.മധു, എ.അബ്ദുല്‍ ലത്തീഫ് , എം. എം അക്ബര്‍, പി. എ ടോംസ്, മേഴ്‌സി കോളേജ് അധ്യാപകരായ ഷൈനി, ശാന്തി, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
പരിശീലനം 26 ന്
പട്ടാമ്പിയില്‍ കൃഷി വിജ്ഞാന കേന്ദ്രത്തില്‍ ബയോഗ്യാസ് – മാലിന്യനിര്‍മാര്‍ജ്ജനത്തിനും ഊര്‍ജ്ജ സംരക്ഷണത്തിനും എന്ന വിഷയത്തില്‍ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. താല്പര്യമുള്ളവര്‍ 6282937809,0466 2912008,0466 2212279 എന്ന നമ്പറില്‍ ബന്ധപ്പെടണമെന്ന് പ്രോഗ്രാം കോഡിനേറ്റര്‍ അറിയിച്ചു.
വിരമിച്ച ഇലക്ട്രോണിക്‌സ് എന്‍ജിനീയര്‍മാരില്‍നിന്നും അപേക്ഷ ക്ഷണിച്ചു
ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഇലക്ട്രോണിക്‌സ് പ്രവൃത്തികളുടെ എസ്റ്റിമേറ്റ് തയ്യാറാക്കുന്നതിനും, സാങ്കേതിക അനുമതി നല്‍കുന്നതിനുമായി ജില്ലാ ആസൂത്രണ സമിതിയുടെ ടെക്‌നിക്കല്‍ കമ്മിറ്റി രൂപീകരിക്കുന്നതിനായി പൊതുമരാമത്ത്, കെഎസ്ഇബി, കെല്‍ട്രോണ്‍ എന്നിവിടങ്ങളില്‍ നിന്നും വിരമിച്ച അനുയോജ്യരായ ഇലക്ട്രോണിക്‌സ് എന്‍ജിനിയര്‍ മാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ ജൂലൈ 27 ന് മുമ്പായി എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍, ജില്ലാ പഞ്ചായത്ത്, പാലക്കാട് എന്ന വിലാസത്തില്‍ അപേക്ഷിക്കണമെന്ന് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. ഫോണ്‍ :0491 2970086
മലബാര്‍ ദേവസ്വം ബോര്‍ഡ് – അവലോകന യോഗം 21ന്
മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലെ വിവിധ ഓഫീസുകളുടെയും ക്ഷേത്രങ്ങളുടേയും പ്രവര്‍ത്തനം വിലയിരുത്തുന്നതിനും മെച്ചപ്പെടുത്തുന്നതിനു മായി വിവിധ ഡിവിഷനുകള്‍ കേന്ദ്രീകരിച്ച് നടത്തപ്പെടുന്ന അവലോകനയോഗം ജൂലൈ 21ന് രാവിലെ പത്തിന് തിരുനാവായ നവാമുകുന്ദ ക്ഷേത്രം ഹാളില്‍ നടക്കും. മലബാര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എം ആര്‍ മുരളി യോഗത്തില്‍അധ്യക്ഷനാവും.യോഗത്തില്‍ മലബാര്‍ ദേവസ്വം ബോര്‍ഡ് കമ്മീഷണര്‍, മലബാര്‍ ദേവസ്വം ബോര്‍ഡ് അംഗങ്ങള്‍, ഇന്‍സ്‌പെക്ടര്‍മാര്‍ അടക്കമുള്ള ഡിവിഷനിലെ ബോര്‍ഡ് ജീവനക്കാര്‍ എന്നിവര്‍ക്ക് പുറമേ മലബാര്‍ ദേവസ്വം ബോര്‍ഡ് മലപ്പുറം ഡിവിഷനു കീഴിലെ വിവിധ ക്ഷേത്രങ്ങളിലെ ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ / ട്രസ്റ്റി ബോര്‍ഡ് പ്രതിനിധി, എക്‌സിക്യൂട്ടീവ് ഓഫീസര്‍, പാരമ്പര്യ ട്രസ്റ്റി, ക്ഷേത്രങ്ങളിലെ മാനേജര്‍ / എക്‌സിക്യൂട്ടീവ് ഓഫീസര്‍ എന്നിങ്ങനെ വിവിധ പദവിയിലുള്ള ക്ഷേത്ര ഭരണാധികാരികളും പങ്കെടുക്കും. മലപ്പുറം ഡിവിഷന്‍ പ്രതിനിധീകരിച്ച് ഏരിയ കമ്മിറ്റി ചെയര്‍മാന്‍, അസിസ്റ്റന്റ് കമ്മീഷണര്‍, ഏരിയാ കമ്മറ്റി അംഗങ്ങള്‍ എന്നിവരും യോഗത്തില്‍ സംബന്ധിക്കും. മലപ്പുറം ഡിവിഷന്‍ കീഴിലെ വിവിധ ക്ഷേത്രങ്ങളിലെ ദൈനംദിന ഭരണവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങള്‍ അവതരിപ്പിക്കാനും മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ ശ്രദ്ധയില്‍ കൊണ്ടുവരാനും ക്ഷേത്ര ഭരണാധികാരികള്‍ക്ക് അവസരം ഒരുക്കിയിട്ടുണ്ടെന്നും മലബാര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എം ആര്‍ മുരളി അറിയിച്ചു
സൗജന്യ തൊഴില്‍ പരിശീലനം ആരംഭിച്ചു
കുഴല്‍മന്ദം ഗവ. പ്രീ എക്സാമിനേഷന്‍ ട്രെയിനിങ് സെന്ററില്‍ സൗജന്യ തൊഴില്‍ പരിശീലനത്തിന്റെ ഭാഗമായി 40ാം മത് ബാച്ചിന്റെ പ്രവേശന ഉദ്ഘാടനം ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ കെ.എസ്.ശ്രീജ നിര്‍വഹിച്ചു. പ്രിന്‍സിപ്പാള്‍ ഡോ.രവീന്ദ്രനാഥ് അധ്യക്ഷനായ പരിപാടിയില്‍ സൂപ്രണ്ട് സ്മിജോ വര്‍ഗീസ്, സന്ധ്യ, മുത്തുമ്മ, അരവിന്ദാക്ഷന്‍ എന്നിവര്‍ പങ്കെടുത്തു.
ആട് വളര്‍ത്തല്‍ പരിശീലനം
മലമ്പുഴ സര്‍ക്കാര്‍ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ മലമ്പുഴ മൃഗസംരക്ഷണ പരിശീലനകേന്ദ്രത്തില്‍ ആട് വളര്‍ത്തലില്‍ പരിശീലനം സംഘടിപ്പിക്കുന്നു. താല്പര്യമുള്ളവര്‍ ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ് കൊണ്ടുവരണം. പരിശീലനത്തില്‍ പങ്കെടുക്കാന്‍ 0491 2815454, 9188522713 എന്നീ നമ്പറുകളില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് അസിസ്റ്റന്റ് ഡയറക്ടര്‍ അറിയിച്ചു.
സാമൂഹ്യ മാധ്യമങ്ങളിലെ ചതികുഴികള്‍ക്കെതിരെ പെണ്‍കുട്ടികള്‍ ജാഗ്രത കാണിക്കണമെന്നും സാമൂഹ്യ മാധ്യമങ്ങളിലൂടെ പെണ്‍കുട്ടികള്‍ ചൂഷണം ചെയ്യപ്പെട്ട നിരവധി കേസുകള്‍ വനിത കമ്മിഷനില്‍ വരുന്നതായും കമ്മിഷന്‍ അംഗം ഷിജി ശിവജി പറഞ്ഞു. വനിത കമ്മീഷന്‍ കലക്ട്രേറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച സിറ്റിംഗിലാണ് കമ്മീഷന്‍ അംഗം ഇക്കാര്യം അറിയിച്ചത്. ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം തുടങ്ങിയ സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകളിലൂടെ കൗമാരക്കാരായ പെണ്‍കുട്ടികളെ സൗഹൃദം സ്ഥാപിച്ച് ചൂഷണം ചെയ്യുന്ന സൗഹൃദങ്ങളെ തിരിച്ചറിയണം ഒരാഴ്ചത്തെ സൗഹൃദത്തില്‍ വീട്ടില്‍ നിന്നും ആണ്‍ സുഹൃത്തിനൊപ്പം പോയി വിവാഹിതയായ പെണ്‍കുട്ടി ജയിലിലടക്കപ്പെട്ട പ്രതീതിയില്‍ ജീവിക്കേണ്ടി വന്നതായും ഭര്‍ത്താവും കുടുംബക്കാരും നിരന്തരം പീഡിപ്പിക്കുകയും ചെയ്തതിനെ തുടര്‍ന്ന് സ്‌കോളര്‍പ്പിപ്പ് പരീക്ഷക്കാണെന്ന് പറഞ്ഞ് ഭര്‍തൃവീട്ടില്‍ നിന്നിറങ്ങി രക്ഷപ്പെട്ട് സ്വന്തം വീട്ടില്‍ എത്തിയ പെണ്‍കുട്ടിയുടെ അഛന്‍ വനിതാ കമ്മിഷനില്‍ നല്‍കിയ പരാതി പരിഗണിച്ചാണ് കമ്മിഷന്‍ ഇക്കാര്യം വ്യക്തമാക്കിയത്. ഈ വിഷയത്തെ കമ്മിഷന്‍ ഗൗരവമായി കാണുന്നതായി കമ്മീഷനംഗം വ്യക്തമാക്കി. പെണ്‍കുട്ടിക്ക് ധൈര്യം കൊടുക്കുകയും ഈ കേസില്‍ പെണ്‍കുട്ടിക്കായി ആവശ്യമായതെല്ലാം കമ്മിഷന്‍ ചെയ്യുമെന്നും അംഗം അറിയിച്ചിട്ടുണ്ട്.
മാട്രിമോണികള്‍ മുഖേന ഉണ്ടാകുന്ന വിവാഹങ്ങളിലും ഇത്തരത്തില്‍ ചതികുഴികള്‍ ഉള്ളതായി കമ്മിഷന് പരാതികള്‍ ലഭിച്ചിട്ടുണ്ട് . അതിനാല്‍ ജീവിത പങ്കാളിയെ കണ്ടെത്തുന്നതിലും സ്ത്രീകള്‍ ജാഗ്രത പാലിക്കണമെന്ന് ഷിജി ശിവജി പറഞ്ഞു.
32 പരാതികളാണ് സിറ്റിംഗില്‍ ആകെ ലഭിച്ചത്. അതില്‍ ഒമ്പതെണ്ണം തീര്‍പ്പാക്കുകയും അഞ്ചെണ്ണം വിവിധ വകുപ്പുകളിലേക്കും മൂന്നെണ്ണം കെല്‍ സക്കും രണ്ടെണ്ണം തുടര്‍ന്നടപടികള്‍ക്കായും കൈമാറി.13 പരാതികള്‍ അടുത്ത അദാലത്തിലേക്ക് പരിഗണിക്കും.
കാലവര്‍ഷം ആരംഭിച്ചതോടെ ഉണ്ടാവാനിടയുള്ള അപകടങ്ങളും സ്വാഭാവിക വൈദ്യുതി തടസ്സങ്ങളും പരമാവധി കുറയ്ക്കുന്നതിന് ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് കെ.എസ്.ഇ.ബി അധികൃതര്‍.
കെ.എസ്.ഇ.ബി മുന്നറിയിപ്പുകള്‍ ഇപ്രകാരം
വൈദ്യുതി സുരക്ഷയ്ക്കായി വീടുകളിലും സ്ഥാപനങ്ങളിലും എര്‍ത്ത് ലീക്കേജ് സര്‍ട്ട് ബ്രേക്കര്‍ (ഇ.എല്‍.സി.ബി) സ്ഥാപിക്കണം.
വൈദ്യുതക്കമ്പിക്ക് സമീപം ലോഹതോട്ടികള്‍ ഉപയോഗിക്കാതിരിക്കുക
പൊട്ടിക്കിടക്കുന്ന വൈദ്യുതക്കമ്പി, എര്‍ത്തിംഗ് കമ്പി, എര്‍ത്ത് പൈപ്പ്, സ്റ്റേ വയര്‍ എന്നിവയില്‍ സ്പര്‍ശിക്കാതിരിക്കുക.
കമ്പിവേലികളില്‍ വൈദ്യുതി പ്രവഹിപ്പിക്കരുത്.
വൈദ്യുതി ലൈനുകള്‍ക്ക് സമീപം ജെ.സി.ബി. പോലുള്ള യന്ത്രങ്ങള്‍ ഉപയോഗിക്കുമ്പോള്‍ അതീവ ശ്രദ്ധ പാലിക്കുക
വൈദ്യുതിക്കമ്പിക്ക് സമീപത്തോ കമ്പിയില്‍ അപകടകരമായോ വീണ് കിടക്കുന്ന മരക്കൊമ്പുകളോ, മരങ്ങളോ വെട്ടിമാറ്റുന്നതിന് കെ.എസ്.ഇ.ബി. ജീവനക്കാരുമായി സഹകരിക്കണമെന്നും കെ.എസ്.ഇ.ബി. അധികൃതര്‍ അറിയിച്ചു.
വൈദ്യുതി അപകടങ്ങളൊ വൈദ്യുതിക്കമ്പികള്‍ പൊട്ടിക്കിടക്കുന്നതോ ശ്രദ്ധയില്‍ പെട്ടാല്‍
1912, 9496010101 ടോള്‍ ഫ്രീ നമ്പറുകളില്‍ ബന്ധപ്പെടാം
വൈദ്യുതിക്കമ്പികള്‍ പൊട്ടിക്കിടക്കുന്നതോ വൈദ്യുതി അപകടങ്ങളോ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ ബന്ധപ്പെട്ട സെക്ഷനുകളിലോ 1912 ,9496010101 ടോള്‍ഫ്രീ നമ്പറുകളില്‍ പൊതുജനങ്ങള്‍ക്ക് വിവരം നല്‍കാം.
വൈദ്യുതാഘാതത്തില്‍നിന്ന് കന്നുകാലികള്‍ക്ക് സംരക്ഷണം നല്‍കാം
മഴക്കാലത്ത് കന്നുകാലികള്‍ക്ക് വൈദ്യുതാഘാതമേല്‍ക്കുന്നത് ഒഴിവാക്കാന്‍ ക്ഷീരകര്‍ഷകര്‍ ശ്രദ്ധിക്കേണ്ടതുണ്ട്.
കന്നുകാലികളുടെ മേലെ ലൈന്‍ പൊട്ടിവീണോ പൊട്ടിവീണ ലൈനില്‍ കന്നുകാലികള്‍ ചവിട്ടിയൊ അപകടങ്ങള്‍ ഉണ്ടാകാറുണ്ട്.
മഴക്കാലത്ത് അലസമായി കന്നുകാലികളെ അഴിച്ചു വിടാതിരിക്കുക.
വൈദ്യുത ലൈനിന് താഴെ തൊഴുത്ത് നിര്‍മിക്കാതിരിക്കുക.
പാടത്ത് മേയാന്‍ വിടുന്നവയെ ഒരിക്കലും പോസ്റ്റിലോ സ്റ്റേ വയറിലോ കെട്ടരുത്.
വീടുകളിലെ എര്‍ത്ത് വയറിലോ എര്‍ത്ത് പൈപ്പിലോ പശു ചവിട്ടാതെ ശ്രദ്ധിക്കണം.
കന്നുകാലികളുടെ കുളമ്പ് എര്‍ത്ത് വയറിലും എര്‍ത്ത് പൈപ്പിലും കുടുങ്ങി ഷോക്കടിച്ച് ചാവുന്ന അപകടങ്ങള്‍ സമീപകാലത്ത് റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണ് കെ.എസ്.ഇ.ബിയുടെ നിര്‍ദ്ദേശം.
മഴ കണക്കിലെടുത്ത് മലവെള്ളപ്പാച്ചില്‍, മണ്ണിടിച്ചില്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ പോകരുതെന്ന് ജില്ലാ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ജില്ലാ ഓഫീസര്‍ അറിയിച്ചു. മഴക്കാലം കഴിയുന്നത് വരെ അപകട സ്ഥലങ്ങള്‍ സന്ദര്‍ശിക്കാതിരിക്കുക. ഉരുള്‍പൊട്ടല്‍, മലവെള്ളം ഉണ്ടാക്കാന്‍ സാധ്യതയുള്ള ഇടങ്ങളില്‍ കുട്ടികള്‍ പോകാതിരിക്കാന്‍ രക്ഷിതാക്കള്‍ ശ്രദ്ധിക്കണം. കുളം, തോട്, പുഴകളില്‍ മീന്‍ പിടിക്കാനും കുളിക്കാനും മറ്റും പോകുന്നവര്‍ അതീവ ശ്രദ്ധ ചെലുത്തണം. കുട്ടികളെ ഒറ്റയ്ക്ക് ഇത്തരം സ്ഥലങ്ങളില്‍ പോകാന്‍ അനുവദിക്കരുത്.
മലയടിവാരങ്ങളില്‍ താമസിക്കുന്നവര്‍ മുന്‍കരുതല്‍ സ്വീകരിക്കണം. അപകട സാധ്യതയുള്ളപ്പോള്‍ അധികൃതരുടെ നിര്‍ദ്ദേശങ്ങള്‍ പാലിക്കണം. അപകട സാധ്യതയുള്ള കിണറുകള്‍, കുളങ്ങള്‍, പുഴകള്‍, തോടുകള്‍ തുടങ്ങിയ ഇടങ്ങളില്‍ അപകട സൂചനാ ബോര്‍ഡുകള്‍ സ്ഥാപിച്ചു എന്ന് തദ്ദേശസ്ഥാപനങ്ങള്‍ ഉറപ്പാക്കണം.
മഴക്കെടുതി നേരിടാന്‍ കേരള ഫയര്‍ & റെസ്‌ക്യൂവിന്റെ അടിയന്തര സഹായത്തിന് 24 മണിക്കൂര്‍ കണ്‍ട്രോള്‍റൂം 101 ല്‍ വിളിക്കാം.
പാലക്കാട് സര്‍ക്കാര്‍ പോളിടെക്‌നിക് കോളേജില്‍ ദിവസവേതന അടിസ്ഥാനത്തില്‍ പാര്‍ട്ട് ടൈം സ്വീപ്പറെ ആവശ്യമുണ്ട്.. താത്പര്യമുള്ളവര്‍ ജൂലൈ 21ന് നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം. മലയാളം എഴുത്തും വായനയും അറിഞ്ഞിരിക്കണം. പ്രദേശവാസികള്‍ക്ക് മുന്‍ഗണന ലഭിക്കും. താത്പര്യമുള്ളവര്‍ രാവിലെ 10 ന് ഒറിജിനല്‍ തിരിച്ചറിയല്‍ രേഖകള്‍ സഹിതം പ്രിന്‍സിപ്പല്‍ മുമ്പാകെ എത്തണം. ഫോണ്‍ 0491 – 2572640
കൈത്തറി മേഖലയില്‍ നെയ്ത്തുകാര്‍ക്കും സംഘങ്ങള്‍ക്കും കുറഞ്ഞ ചെലവില്‍ പ്രവര്‍ത്തന മൂലധനം ലഭ്യമാക്കുക ലക്ഷ്യമിട്ട് കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്ന കൈത്തറി മുദ്രാ ലോണ്‍ പദ്ധതിയുടെ വായ്പ വിതരണമേള ജൂലൈ 21ന് ഉച്ചക്ക് 2.30 ന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. ജില്ലാ കലക്ടര്‍ മൃണ്‍ മയി ജോഷി ഉദ്ഘാടനം ചെയ്യും.
പദ്ധതി വഴി നെയ്ത്തുകാര്‍ക്കും സംഘങ്ങള്‍ക്കും വര്‍ക്ക് ഷെഡ് നവീകരണം, തറികളും അനുബന്ധ ഉപകരണങ്ങളും വാങ്ങിക്കല്‍, അറ്റകുറ്റപ്പണികള്‍ , നെയ്ത്തുമായി ബന്ധപ്പെട്ട മറ്റു പ്രവര്‍ത്തികള്‍ എന്നിവക്കുള്ള പ്രവര്‍ത്തന മൂലധനമായി അതാത് ബാങ്കുകള്‍ വഴിയാണ് വായ്പകള്‍ അനുവദിക്കുന്നത്.
നെയ്ത്തുകാര്‍ക്ക് വ്യക്തിഗത വായ്പയായി 50000 രൂപ മുതല്‍ 5 ലക്ഷം വരെയും സംഘങ്ങള്‍ക്ക് 20 ലക്ഷം രൂപ വരെയും പരമാവധി വായ്പ ലഭിക്കും.നെയ്ത്തുകാര്‍ക്കുള്ള വായ്പ തുകയുടെ 20 ശതമാനം വരെയും ( പരമാവധി 25000) സംഘങ്ങള്‍ക്കുള്ള വായ്പ്പാതുകയുടെ 20 ശതമാനം വരെ( പരമാവധി 2 ലക്ഷം) മാര്‍ജിന്‍ മണി ഗ്രാന്റായി ലഭിക്കും. കൂടാതെ ആദ്യത്തെ മൂന്നു വര്‍ഷത്തേക്ക് 13 ശതമാനം വരെയുള്ള പലിശയില്‍ ആറ് ശതമാനം പലിശയിളവും പദ്ധതി വഴി ലഭിക്കും. അര്‍ഹരായ നെയ്ത്തുകാരില്‍ നിന്നും സംഘങ്ങളില്‍ നിന്നും അപേക്ഷകള്‍ സ്വീകരിച്ച് ജില്ല വ്യവസായ കേന്ദ്രം മുഖേനയാണ് പദ്ധതി നടപ്പാക്കുന്നത്.
ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ കെ.പ്രശാന്ത് അധ്യക്ഷനാവുന്ന പരിപാടിയില്‍ വീവേഴ്‌സ് സര്‍വീസ് സെന്റര്‍ കണ്ണൂര്‍ ഡെപ്യൂട്ടി ഡയറക്ടര്‍ എസ്. ടി. സുബ്രഹ്മണ്യന്‍, ജില്ലാ വ്യവസായ കേന്ദ്രം ഡെപ്യൂട്ടി രജിസ്ട്രാര്‍ കെ. എന്‍. വെങ്കിടേശ്വരന്‍, കനറാ ബാങ്ക് പാലക്കാട് ജില്ല റീജിയണല്‍ ഹെഡ് ഗേവിന്ദ് ഹരിനാരായണന്‍, ലീഡ് ഡിസ്ട്രിക്ട് ഡിവിഷണല്‍ മാനേജര്‍ ആര്‍ .പി . ശ്രീനാഥ്, എലപ്പുള്ളി കൈത്തറി വീവേഴ്‌സ് സഹകരണസംഘം പ്രസിഡന്റ് എ. ചന്ദ്രന്‍ , കൈത്തറി സീനിയര്‍ സഹകരണ ഇന്‍സ്‌പെക്ടര്‍ എം. രാജഗോപാല്‍ എന്നിവര്‍ പങ്കെടുക്കും.
പാലക്കാട് പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എന്‍ജിനീയര്‍ റോഡ് സെക്ഷന്‍ നമ്പര്‍ രണ്ട് ഓഫീസിന്റെ പരിധിയിലുള്ള വിവിധ മരത്തിന്റെ /ശാഖകളുടെ ലേലം ജൂലൈ 21ന് നടക്കും. പത്തിരിപ്പാല കോങ്ങാട് റോഡില്‍ വലത് വശത്ത് കുണ്ടലശ്ശേരി ബസ്റ്റോപ്പിനു സമീപത്ത് വീണുകിടക്കുന്ന പൂവാക മരം കുണ്ഡലശ്ശേരിയില്‍ രാവിലെ 11. 30 നും ഒലവക്കോട് ധോണി റോഡില്‍ കടപുഴകി വീണ് കിടക്കുന്ന ആവില്‍ മരം താണാവില്‍ ഉച്ചക്ക് 2.30 നും പാലക്കാട് പൊള്ളാച്ചി റോഡില്‍ പോളിടെക്‌നിക് ബസ് സ്റ്റോപ്പിന് സമീപം കടപുഴകി വീണ പുളിമരം പോളിടെക്‌നിക് ബസ്റ്റോപ്പില്‍ വൈകിട്ട് മൂന്നിനും ലേലം ചെയ്യുമെന്ന് അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു.
ജില്ല ഹോമിയോ ആശുപത്രിയില്‍ എച്ച്. എം സി.യില്‍ ഉള്‍പ്പെടുത്തി നഴ്‌സ് നിയമനം നടത്തുന്നു. ബി.എസ്. സി. നഴ്‌സ്, ജി. എന്‍.എം എന്നിവയാണ് യോഗ്യത. മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തിപരിചയം അഭികാമ്യം. പ്രായം 40 കവിയരുത്. താത്പര്യമുള്ളവര്‍ ജൂലൈ 26 ന് ജില്ലാ ഹോമിയോ ആശുപത്രിയില്‍ നടക്കുന്ന കൂടിക്കാഴ്ചക്ക് എത്തണമെന്ന് സൂപ്രണ്ട് അറിയിച്ചു. ഫോണ്‍ : 0491 2578115
ഓങ്ങല്ലൂര്‍ 2, കൊണ്ടൂര്‍ക്കര, വര മംഗലത്ത് വീട്ടില്‍ അബ്ദുള്ള മകന്‍ അലി കുഞ്ഞാലിയില്‍ നിന്നും ജപ്തി ചെയ്തതും തൃത്താല തച്ചറകുന്നത്ത് വീട്ടില്‍ മുഹമ്മദ് മകന്‍ കബീറില്‍ നിന്നും ജപ്തി ചെയ്തതുമായ വസ്തുക്കള്‍ ഓഗസ്റ്റ് ആറിന് രാവിലെ 11 ന് ലേലം ചെയ്യുമെന്ന് പട്ടാമ്പി താലൂക്ക് തഹസില്‍ദാര്‍ അറിയിച്ചു. ഫോണ്‍ : 0466 2214300