തൊഴില്‍ കാര്‍ഡ് വിതരണം ചെയ്ത് കലക്ടര്‍
കുളത്തൂപ്പുഴയിലെ പട്ടികവര്‍ഗ്ഗ കുടുംബങ്ങള്‍ക്ക് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി തൊഴില്‍ കാര്‍ഡ് ലഭ്യമാക്കി ജില്ലാ കലക്ടര്‍ അഫ്സനാ പാര്‍വീണ്‍. ചെറുകര വാര്‍ഡിലെ രണ്ട് ഊരുകളില്‍ നേരിട്ടെത്തിയാണ് കലക്ടര്‍ തൊഴില്‍ കാര്‍ഡ് വിതരണം ചെയ്തത്. കുടുംബങ്ങള്‍ക്കും ഉപകുടുംബങ്ങള്ക്കുമുള്പ്പടെ 13 തൊഴില്‍ കാര്‍ഡുകളാണ് വിതരണം ചെയ്തത്. ചെറുകര വാര്‍ഡില്‍ രണ്ട് ഊരുകളിലായി 210 കുടുംബങ്ങളാണുള്ളത്. ഇതില്‍ 193 കുടുംബങ്ങള്‍ക്ക് നിലവില്‍ തൊഴില്‍ കാര്‍ഡ് ഉള്ളവരാണ്. പുതിയതായി 13 പേര്‍ക്കാണ് തൊഴില്‍ കാര്‍ഡ് ലഭ്യമാക്കിയത്.
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി കുളത്തൂപ്പുഴ പഞ്ചായത്തില്‍ നടത്തി വരുന്ന പ്രവര്‍ത്തികളുടെ പുരോഗതി
വിലയിരുത്താന്‍ വിവിധ തൊഴിലിടങ്ങളും കലക്ടര്‍ സന്ദര്‍ശിച്ചു. തൊഴിലുറപ്പ് തൊഴിലാളികളോട് അവരുടെ ആവശ്യങ്ങളും പരാതികളും ചോദിച്ചറിഞ്ഞു. സന്ദര്‍ശന വേളയില്‍ വിവിധ പദ്ധതികളുടെ പുരോഗതി വിലയിരുത്തി.
കുളത്തൂപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. അനില്‍ കുമാര്‍,അഞ്ചല്‍ ബ്ലോക്ക് പ്രസിഡന്റ് രാധാ രാജേന്ദ്രന്,എം.ജി.എന്‍.ആര്.
ഓവര്‍സിയര്‍മാരായ നിലാഷ്, ആരതി, ജില്ലാ പട്ടിക വര്‍ഗ വികസന ഓഫീസര്‍ എസ്. സജു, വാര്‍ഡ് അംഗം ചന്ദ്രകുമാര്‍, ബ്ലോക്ക്-ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക്
സമഗ്രശിക്ഷ പദ്ധതിക്കായി 1.5 കോടി രൂപ അനുവദിച്ചു.
സൂക്ഷ്മ സംരംഭങ്ങള്‍ക്ക് മുതല്‍കൂട്ടായി മാര്‍ജിന്‍ മണി ഗ്രാന്‍ഡ് പദ്ധതി
സ്ത്രീ സംരംഭകര്‍ക്ക് പ്രചോദനം നല്‍കുന്നതിനും സൂക്ഷ്മ വ്യവസായങ്ങളെ പരിപോഷിപ്പിക്കുന്നത്തിനുമായി വ്യവസായ വാണിജ്യ വകുപ്പ് നടപ്പിലാക്കിവരുന്ന നൂതന പദ്ധതിയാണ് നാനോ യൂണിറ്റുകള്‍ക്കുള്ള മാര്‍ജിന്‍ മണി ഗ്രാന്റ് പദ്ധതി.കേരളത്തിലെ ഉത്പാദന മേഖലയിലും മൂല്യ വര്‍ദ്ധന-സേവന മേഖലയിലും പ്രവര്‍ത്തിക്കുന്ന നാനോ യൂണിറ്റുകള്‍ക്ക് ധനസഹായം ലഭ്യമാക്കി കൂടുതല്‍ യുവാക്കളെ വ്യവസായരംഗത്തേക്ക് ആകര്‍ഷിക്കുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.
10 ലക്ഷം രൂപ വരെ ചിലവ് വരുന്ന വ്യവസായ യൂണിറ്റുകള്‍കള്‍ക്ക് 30 ശതമാനം മുതല്‍ 40 ശതമാനം വരെയാണ് മാര്‍ജിന്‍ മണി ഗ്രാന്റ് പദ്ധതി പ്രകാരം അനൂകുല്യമായി ലഭിക്കുക. വായ്പ ബന്ധിതമായാണ് ഇവ നല്‍കുന്നത്. സ്ത്രീകള്‍, യുവജനങ്ങള്‍, ഭിന്നശേഷിയുള്ളവര്‍, വിമുക്തഭട•ാര്‍, പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ എന്നിവര്‍ക്ക് അധിക ആനുകൂല്യവും പദ്ധതി പ്രകരം ലഭിക്കും. നാലു ലക്ഷം രൂപയാണ് പദ്ധതി പ്രകാരം ലഭിക്കുന്ന പരമാവധി ആനുകൂല്യം .
താലൂക്ക് വ്യവസായ ഓഫീസിലെ ഉപജില്ലാ വ്യവസായ ഓഫീസര്‍ മുഖേന അപേക്ഷയും, അനുബന്ധ രേഖകളും സമര്‍പ്പിച്ച് ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജറുടെ അനുമതിയോടെ സംരംഭകര്‍ക്ക് പദ്ധതിയുടെ ഭാഗമാകാം. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ഹെല്പ് ഡസ്ക് മുഖേനയും പദ്ധതിയുടെ ഗുണഭോക്താക്കള്‍ ആകാന്‍ സാധിക്കും. അഭിരുചിക്കും ശേഷിക്കും അനുസരിച്ചുള്ള തൊഴില്‍ മേഖലകള്‍ സൃഷ്ടിക്കാന്‍ അഭ്യസ്തവിദ്യരായ യുവതലമുറയെ പ്രാപ്തരാക്കുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.
മദ്യനിരോധനം
കര്‍ക്കിടകവാവ് ബലി തര്‍പ്പണവുമായി ബന്ധപ്പെട്ട് ജൂലൈ 27, 28 തീയതികളില്‍ കൊല്ലം തിരുമുല്ലവാരം, മുണ്ടയ്ക്കല്‍ പാപനാശം കടപ്പുറം, പരവൂര്‍ കോങ്ങാല്‍ പനമൂട് കുടുംബ മഹാദേവക്ഷേത്രം എന്നിവയ്ക്ക് രണ്ട് കിലോമീറ്റര്‍ ചുറ്റളവില്‍ മദ്യശാലകളില്‍ സമ്പൂര്‍ണ മദ്യനിരോധനം ഏര്‍പ്പെടുത്തിയും ഇവിടങ്ങള്‍ സമ്പൂര്‍ണ്ണ മദ്യനിരോധിത മേഖലയായി പ്രഖ്യാപിച്ചും ജില്ലാ കലക്ടര്‍ ഉത്തരവായി.
ഇന്റേണ്‍ഷിപ്പ്
കൃഷിഭവനുകളില്‍ ഇന്റേണ്‍ഷിപ്പിന് യുവതി-യുവാക്കളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. കൃഷി, ജൈവകൃഷി എന്നിവയില്‍ ഡിപ്ലോമ, വി.എച്ച്.എസ്.സി (അഗ്രികള്‍ച്ചര്‍) യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. ഓഗസ്റ്റ് ഒന്നിന് പ്രായം 18-41 ഇടയിലായിരിക്കണം.
പ്രതിമാസം 2500 രൂപ ഇന്‍സെന്റീവ് ലഭിക്കും. താല്പര്യമുള്ളവര്ക്ക് കൃഷിവകുപ്പിന്റെ www.keralaagriculture.gov.in
സ്പോട്ട് അഡ്മിഷന്
കേരള മീഡിയ അക്കാദമി തിരുവനന്തപുരം സബ് സെന്ററില്‍ ഓഗസ്റ്റ് ആദ്യം ആരംഭിക്കുന്ന മൂന്ന് മാസം ദൈര്‍ഘ്യമുള്ള ഫോട്ടോ ജേണലിസം കോഴ്സില്‍ ഒഴിവുള്ള എതാനും സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷന്നില് പങ്കെടുക്കാം . ആഗസ്റ്റ് ആറിന് മുമ്പ് അക്കാദമിയുടെ തിരുവനന്തപുരം ശാസ്തമംഗലം സെന്ററില്‍ പ്രവൃത്തി ദിവസം രാവിലെ 10നും വൈകിട്ട് നാലിനും ഇടയില്‍ ആവശ്യമായ രേഖകളുമായി നേരിട്ട് ഹാജരാകണം. വിദ്യാഭ്യാസ യോഗ്യത പ്ലസ് ടു. ഫോണ്‍: 0471 2726275, 0484 2422275
ഓംബുഡ്സ്മാന് സിറ്റിംഗ്
തൊഴിലുറപ്പ് പദ്ധതി ഓംബുഡ്സ്മാന്റെ സിറ്റിംഗ് ജൂലൈ 26ന് രാവിലെ 11 മുതല്‍ 12 വരെ ശാസ്താംകോട്ട ബ്ലോക്ക്പഞ്ചായത്ത് ഓഫീസില്‍ നടക്കും. തൊഴിലുറപ്പ് പദ്ധതി സംബന്ധിച്ച പരാതികള്‍ നേരിട്ടോ, സയീദ്. എ, ഓംബുഡ്സ്മാന്, എം.ജി.എന്‍.ആര്.ഇ.ജി.എസ്, കലക്ട്രേറ്റ്, കൊല്ലം മേല്‍വിലാസത്തിലോ, 9995491934 ഫോണ്‍ നമ്പറിലോ, [email protected]
അപേക്ഷ ക്ഷണിച്ചു
കെല്‍ട്രോണിന്റെ ഏകവര്‍ഷ പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ലോജിസ്റ്റിക്സ് ആന്‍ഡ് സപ്ലൈ ചെയിന്‍ മാനേജ്മെന്റ്, ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ഹാര്ഡ്വെയര് ആന്‍ഡ് നെറ്റ്വര്‍ക്ക് മെയിന്റനന്‍സ് വിത്ത് ഇ-ഗാഡ്ജറ്റ് ടെക്നോളജി, ഫയര്‍ ആന്റ് സേഫ്റ്റി, ആറ് മാസം ദൈര്‍ഘ്യമുള്ള ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ കോഴ്സുകളിലേക്ക് പ്രവേശനം ആരംഭിച്ചു. വിവരങ്ങള്‍ക്ക് കെല്‍ട്രോണ്‍ നോളജ് സെന്റര്‍, ടൗണ്‍ അതിര്‍ത്തി കൊല്ലം. ഫോണ്‍ : 0474 2731061
ബ്യുട്ടി കെയര്‍ കോഴ്സ്
സ്റ്റേറ്റ് റിസോഴ്സ് സെന്ററിന് കീഴിലുള്ള എസ്.ആര്.സി കമ്മ്യൂണിറ്റി കോളേജ് ജൂലൈയില്‍ നടത്തുന്ന സര്‍ട്ടിഫിക്കറ്റ് ഇന്‍ ബ്യുട്ടി കെയര്‍ ആന്റ് മാനേജ്മെന്റ് കോഴ്സിന് അപേക്ഷ ക്ഷണിച്ചു. വിദൂര വിദ്യാഭ്യാസ രീതിയില്‍ നടത്തുന്ന ഏകവര്‍ഷ കാലാവധിയുള്ള കോഴ്സിന് പത്താം ക്ലാസ് യോഗ്യത ഉള്ളവര്‍ക്ക് അപേക്ഷിക്കാം. അവസാന തീയതി ജൂലൈ 31. വിശദവിവരങ്ങള്‍ www.srccc.in വെബ്സൈറ്റില്‍ ലഭ്യമാണ്. ഫോണ്‍ 9447013760, 9400996669
എഡ്യൂക്കേഷന്‍ സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാം
എസ്.ആര്.സി കമ്മ്യൂണിറ്റി കോളേജ് ജൂലൈയില്‍ നടത്തുന്ന ലൈഫ് സ്കില്‍സ് എഡ്യൂക്കേഷന്‍ സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു. ആറ് മാസമാണ് കോഴ്സിന്റെ ദൈര്‍ഘ്യം. പ്ലസ്ടു പാസായവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷാഫോറവും പ്രോസ്പെക്ടസും തിരുവനന്തപുരം നന്ദാവനം പൊലീസ് ക്യാമ്പിന് സമീപം പ്രവര്‍ത്തിക്കുന്ന എസ്.ആര്.സി ഓഫിസില്‍ ലഭിക്കും. വിലാസം ഡയറക്ടര്‍, സ്റ്റേറ്റ് റിസോഴ്സ് സെന്റര്‍, നന്ദാവനം, വികാസ്ഭവന്‍ പി.ഒ, തിരുവനന്തപുരം 33. ഫോണ്‍ 0471 2325101, 8281114464.
അവസാന തീയതി ജൂലൈ 31. വിശദവിവരങ്ങള്‍ www.srccc.in എന്ന വെബ്സൈറ്റിവും, 9447013760, 9400996669 എന്നീ ഫോണ്‍ നമ്പറിലും ലഭിക്കും.
പരീക്ഷകള്‍ക്ക് അപേക്ഷിക്കാം
ഐ.എച്ച്.ആര്.ഡി നടത്തുന്ന ഒന്നാം സെമസ്റ്റര്‍ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ഒന്നാം സെമസ്റ്റര്‍ ഡിപ്ലോമ ഇന്‍ ഡാറ്റ എന്‍ട്രി ടെക്നിക്സ് ആന്റ് ഓഫിസ് ഓട്ടോമേഷന്‍, ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ്, സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ ലൈബ്രറി ആന്റ് ഇന്‍ഫര്‍മേഷന്‍ സയന്‍സ്, ഡിപ്ലോമ ഇന്‍ കംപ്യൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ അകൗണ്ടിങ്, പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ സൈബര്‍ ഫോറന്‍സിക് ആന്റ് സെക്യൂരിറ്റി എന്നീ കോഴ്സുകളുടെ റഗുലര്‍/സപ്ലിമെന്ററി പരീക്ഷകള്‍ (2018, 2020, 2021 സ്കീം) ആഗസ്റ്റ് മാസത്തിലും രണ്ടാം സെമസ്റ്റര്‍ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ്, രണ്ടാം സെമസ്റ്റര്‍ ഡിപ്ലോമ ഇന്‍ ഡാറ്റ എന്‍ട്രി ടെക്നിക്സ് ആന്റ് ഓഫിസ് ഓട്ടോമേഷന്‍ എന്നീ കോഴ്സുകളുടെ റഗുലര്‍/സപ്ലിമെന്ററി പരീക്ഷകള്‍ (2018, 2020 സ്കീം) സെപ്റ്റംബര്‍ മാസത്തിലും നടത്തും. വിദ്യാര്‍ഥികള്‍ക്ക് പഠിക്കുന്ന/പഠിച്ചിരുന്ന സെന്ററുകളില്‍ ജൂലൈ 26 വരെ ഫൈന്‍ കൂടാതെയും ജൂലൈ 27 വരെ 100 രൂപ ഫൈനോട് കൂടിയും പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. പരീക്ഷ ടൈം ടേബിള്‍ യഥാക്രമം ആഗസ്റ്റ്, സെപ്റ്റംബര്‍ ആദ്യവാരത്തില്‍ പ്രസിദ്ധീകരിക്കും. രജിസ്ട്രേഷനുള്ള അപേക്ഷാഫോറം സെന്ററില്‍ നിന്നും ലഭിക്കും. വിശദ വിവരങ്ങള്‍ www.ihrd.ac.in എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്. ഫോണ്‍ 0471 2322985, 0471 2322501.
ജില്ലാആസൂത്രണസമിതി യോഗം
ജില്ലാആസൂത്രണസമിതി യോഗം ജൂലൈ 25ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് ജില്ലാ ആസൂത്രണ സമിതി കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.
ഉദ്ഘാടനം ഇന്ന്
ചാത്തനൂര്‍ ഗവ.ഐ.ടി.ഐയിലെ ഡ്രൈവര്‍ കം മെക്കാനിക്ക് വര്‍ക്ക് ഷോപ്പ്, നവീകരിച്ച കമ്പ്യൂട്ടര്‍ ലാബ്, നിമി ബുക്ക് ബാങ്ക് എന്നിവയുടെ ഉദ്ഘാടനം ഇന്ന് (22/07) വൈകിട്ട് മൂന്ന് മണിക്ക് ജി.എസ്.ജയലാല്‍ എം.എല്‍.എ നിര്‍വഹിക്കും.
അപേക്ഷ ക്ഷണിച്ചു
കൊല്ലം മനയില്‍കുളങ്ങര ഗവ.വനിത ഐ.ടി.ഐയില്‍ 2022-23 അധ്യയന വര്‍ഷത്തെ പ്രവേശനത്തിനുള്ള അപേക്ഷ ക്ഷണിച്ചു. 17 എന്‍.സി.വി.റ്റി ട്രേഡുകളിലേക്ക് അപേക്ഷിക്കാം. ഉയര്‍ന്ന പ്രായപരിധി ഇല്ല. http://itiadmissions.kerala.