Input your search keywords and press Enter.

ആഫ്രിക്കൻ പന്നിപ്പനി: ജാഗ്രതാനിർദേശം പുറപ്പെടുവിച്ചു

 

ആഫ്രിക്കൻ പന്നിപ്പനിയുടെ പശ്ചാത്തലത്തിൽ മൃഗസംരക്ഷണ ഡയറക്ടറേറ്റ്‌ ജാഗ്രതാനിർദേശം പുറപ്പെടുവിച്ചു. പന്നിവളർത്തൽ മേഖലയെ രോഗബാധയിൽനിന്ന്‌ സംരക്ഷിക്കാനാണ്‌ കർഷകർക്ക്‌ ജാഗ്രതാനിർദേശം നൽകിയത്‌.പന്നിവളർത്തൽ കേന്ദ്രങ്ങളിലെ പന്നികളിൽ രോഗലക്ഷണമോ അസ്വാഭാവിക മരണമോ സംഭവിക്കുന്നുണ്ടോയെന്ന് ജാഗ്രത പുലർത്തണം.
ഇത്തരം സംഭവമുണ്ടായിട്ടുണ്ടെങ്കിൽ ഉടൻ പഞ്ചായത്തിലെ വെറ്ററിനറി ഡോക്ടർമാരെ അറിയിക്കണം. വിവരങ്ങൾ അറിയിക്കുവാൻ കൺട്രോൾ റൂം പ്രവർത്തന സജ്ജമാക്കിയിട്ടുണ്ട്. ഫോൺ: 0471 2732151

അതേസമയം ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ച വയനാട്ടിലെ ഫാമിലെയും സമീപ പ്രദേശങ്ങളിലെയും പന്നികളെ കൊല്ലാനുള്ള നടപടി തുടങ്ങി. 685 പന്നികളെ കൊല്ലാനാണ്‌ മൃഗസംരക്ഷണ വകുപ്പ്‌ തീരുമാനിച്ചിട്ടുള്ളത്‌. തവിഞ്ഞാൽ കരിമാനിയിലെ ഫാമിലെ 360 പന്നികളെയും മാനന്തവാടി കണിയാരത്തെ വിവിധ ഫാമുകളിലുള്ള 325 പന്നികളെയുമാണ്‌ കൊല്ലുക.

മൃഗസംരക്ഷണ ഡയറക്ടറേറ്റ്‌ പുറപ്പെടുവിച്ച നിർദേശങ്ങൾ ഇവയാണ്

ഫാമുകളിൽ കാട്ടുപന്നികളുടെയും അലഞ്ഞുതിരിയുന്ന പന്നികളുടെയും സമ്പർക്കം ഒഴിവാക്കുക. പന്നിക്കുഞ്ഞുങ്ങളെ വാങ്ങുന്നത്‌ തൽക്കാലം ഒഴിവാക്കുക, അറവുശാല, ഹോട്ടൽ മാലിന്യം (പ്രത്യേകിച്ചും മാംസംഅടങ്ങിയത്‌) ആഹാരമായി നൽകുന്നത്‌ ഒഴിവാക്കുക, ഹോട്ടലിലെ സസ്യാഹാരം 20മിനിറ്റ്‌ വേവിച്ചശേഷം നൽകുക, പന്നിയിറച്ചിയും പന്നി ഉൽപ്പന്നങ്ങളും ഫാമിൽ കൊണ്ടുവരുന്നതും പുറത്തേക്ക്‌ കൊണ്ടുപോകുന്നതും ഒഴിവാക്കുക, രോഗലക്ഷണം കണ്ടാൽ മൃഗഡോക്ടറെ ബന്ധപ്പെടുക, ഫാമിൽ മറ്റുമൃഗങ്ങൾ, എലികൾ, പക്ഷികൾ എന്നിവ കടക്കുന്നത്‌ തടയുക, വാഹനങ്ങളിൽ അണുനശീകരണം നടത്തുക, ഫാമിൽ പ്രവേശിക്കുംമുമ്പ്‌ ശുചിത്വം പാലിക്കുക, കൈകൾ അണുവിമുക്തമാക്കുക, തൊഴിലാളികൾ മറ്റുഫാമുകളിലേക്ക്‌ പോകരുത്‌.

ഓർത്തോമിക്സോ വൈറസ് കുടുംബത്തിൽ പെട്ട പന്നിപ്പനി വൈറസ് എന്നറിയപ്പെടുന്ന സൂക്ഷ്മാണുവിനാൽ ആതിഥേയജീവിയിൽ ഉണ്ടാവുന്ന രോഗബാധയെയാണ്‌ പന്നിപ്പനി എന്നു വിളിക്കുന്നത്. പന്നിയും മനുഷ്യനുമാണ്‌ പ്രധാന ആതിഥേയ ജീവികൾ. സാധാരണയായി പന്നികളിൽ മാത്രമാണ് ടൈപ്പ് എ ഇൻഫ്ലുവൻസ വൈറസുകൾ‌ ഈ രോഗത്തിനു കാരണമാവുക.അപൂർവ്വമായി പന്നികളിൽനിന്നും മനുഷ്യരിലേക്ക് പകരാറുള്ള ഈ വൈറസുകൾ പക്ഷേ കൂടുതൽ പേർക്കും രോഗാവസ്ഥ ഉണ്ടാക്കാറില്ല. വൈറസുകൾക്കെതിരായ ആൻറിബോഡിയെ മനുഷ്യരക്തത്തിൽ സൃഷ്ടിക്കാൻ മാത്രമേ അതിനു കഴിയാറുള്ളൂ.

error: Content is protected !!