തിരുവല്ല : ഭക്ഷണം തൊണ്ടയിൽ കുടുങ്ങി കവിയൂർ മുണ്ടിയപ്പള്ളി സ്വദേശി മരിച്ചു. മുണ്ടിയപ്പള്ളി വറവുങ്കൽ വീട്ടിൽ റെജി സെബാസ്റ്റ്യൻ (48) ആണ് മരിച്ചത്. പ്രഭാത ഭക്ഷണം കഴിയ്ക്കുമ്പോൾ ഭക്ഷണം തൊണ്ടയിൽ കുടുങ്ങിയ റെജി കുഴഞ്ഞു വീഴുകയായിരുന്നു . തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. മൃതദ്ദേഹം സ്വകാര്യ ആശുപത്രിയിൽ മോർച്ചറിയിൽ. സംസ്ക്കാരം പിന്നീട്.
ഭാര്യ ഷെമി റെജി.ശ്രേയ, ഷാരുൺ എന്നിവർ മക്കൾ.