Input your search keywords and press Enter.

പത്തനംതിട്ട ജില്ലയില്‍ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറുന്നു: കോന്നിയുടെ താഴ്ന്ന സ്ഥലങ്ങളില്‍ വെള്ളം കയറി 

 

ഇന്നലെ രാത്രി മുതല്‍ പെയ്ത മഴ വെള്ളം നദികളില്‍ നിറഞ്ഞതോടെ തോടുകളിലൂടെ വെള്ളം താഴ്ന്ന പ്രദേശങ്ങളില്‍ കയറുന്നു . കോന്നിയുടെ പല താഴ്ന്ന പ്രദേശത്തും വെള്ളം കയറുന്നു . കോന്നി കൊടിഞ്ഞിമൂല കടവിന് അടുത്തുള്ള റോഡുകളില്‍ വെള്ളം കയറി . കല്ലേലി കൊച്ചു വയക്കരയില്‍ റോഡില്‍ വെള്ളം കയറി .വാഹന ഗതാഗതം മുടങ്ങി . പത്തനംതിട്ട ജില്ലയില്‍ ഉച്ചയ്ക്ക് ശേഷം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ പമ്പയില്‍ നിന്നും അയ്യപ്പ ഭക്തരെ ശബരിമലയ്ക്ക് കടത്തി വിടില്ല . ശബരിമല സന്നിധാനത്ത് ഉള്ള സ്വാമിമാര്‍ സുരക്ഷാ കേന്ദ്രത്തിലേക്ക് മാറണം എന്ന് പത്തനംതിട്ട ജില്ലാ കളക്ടര്‍ അറിയിച്ചു

error: Content is protected !!