Input your search keywords and press Enter.

പാലക്കാട് ജില്ലാ അറിയിപ്പുകള്‍

ജില്ലയിലെ അണക്കെട്ടുകളിലെ ഇന്നത്തെ(05.08.22) ജലനിരപ്പ്
 

കാഞ്ഞിരപ്പുഴ ഡാം
നിലവിലെ ജലനിരപ്പ് – 93.95 മീറ്റര്‍
പരമാവധി ജല സംഭരണ നില – 97.50 മീറ്റര്‍

മലമ്പുഴ ഡാം
നിലവിലെ ജലനിരപ്പ് – 112.30 മീറ്റര്‍
പരമാവധി ജല സംഭരണ നില – 115.06 മീറ്റര്‍

മംഗലം ഡാം
നിലവിലെ ജലനിരപ്പ് – 76.860 മീറ്റര്‍
പരമാവധി ജല സംഭരണ നില – 77.88 മീറ്റര്‍

പോത്തുണ്ടി ഡാം
നിലവിലെ ജലനിരപ്പ് – 104.70 മീറ്റര്‍
പരമാവധി ജല സംഭരണ നില – 108.204 മീറ്റര്‍

മീങ്കര ഡാം
നിലവിലെ ജലനിരപ്പ് – 155.750 മീറ്റര്‍
പരമാവധി ജലസംഭരണ നില – 156.36 മീറ്റര്‍

ചുള്ളിയാര്‍ ഡാം
നിലവിലെ ജലനിരപ്പ് – 152.020 മീറ്റര്‍
പരമാവധി ജല സംഭരണ നില – 154.08 മീറ്റര്‍

വാളയാര്‍ ഡാം
നിലവിലെ ജലനിരപ്പ് – 199.980 മീറ്റര്‍
പരമാവധി ജല സംഭരണ നില – 203 മീറ്റര്‍

ശിരുവാണി ഡാം
നിലവിലെ ജലനിരപ്പ് – 875.970 മീറ്റര്‍
പരമാവധി ജല സംഭരണ നില – 878.5 മീറ്റര്‍

മൂലത്തറ റെഗുലേറ്റര്‍
നിലവിലെ ജലനിരപ്പ് – 181.30മീറ്റര്‍
പരമാവധി ജല സംഭരണ നില – 184.65 മീറ്റര്‍

ജില്ലയില്‍ നിലവില്‍ തുറന്നിരിക്കുന്ന അണക്കെട്ടുകള്‍(05.08.22)

കാഞ്ഞിരപ്പുഴ ഡാം: മൂന്ന് ഷട്ടറുകള്‍ 60 സെന്റീമീറ്റര്‍ വീതം തുറന്നിരിക്കുന്നു

മംഗലം ഡാം: ആറ് സ്പില്‍വേ ഷട്ടറുകളില്‍ മൂന്ന് ഷട്ടറുകള്‍ 90 സെന്റീമീറ്റര്‍ വീതവും മൂന്ന് സ്പില്‍വേ ഷട്ടറുകള്‍ 36 സെന്റീമീറ്റര്‍ വീതവും തുറന്നിരിക്കുന്നു

പോത്തുണ്ടി ഡാം: മൂന്ന് സ്പില്‍വേ ഷട്ടറുകള്‍ 53 സെന്റീമീറ്റര്‍ വീതം തുറന്നിരിക്കുന്നു

മൂലത്തറ റെഗുലേറ്റര്‍: 19 ഷട്ടറുകളില്‍ അഞ്ച് ഷട്ടറുകള്‍ തുറന്നിരിക്കുന്നു. ഷട്ടര്‍ നമ്പര്‍ രണ്ട് ഒരു മീറ്ററും, ഷട്ടര്‍ നമ്പര്‍ മൂന്ന്-1.80 മീറ്ററും ഷട്ടര്‍ നമ്പര്‍ ഒന്‍പത് ഒരു മീറ്ററും ഷട്ടര്‍ നമ്പര്‍ 10 ഒരു മീറ്ററും ഷട്ടര്‍ നമ്പര്‍ 18 രണ്ട് മീറ്ററും തുറന്നിരിക്കുന്നു.


തമിഴ്‌നാട് ആളിയാര്‍ ഡാം: ഏഴ് ഷട്ടറുകള്‍ 24 സെന്റീമീറ്റര്‍ വീതം തുറന്നിരിക്കുന്നു
ശിരുവാണി ഡാം റിവര്‍ സ്ലൂയിസ് ഇന്ന് 50 സെന്റീമീറ്ററായി ഉയര്‍ത്തും

ശിരുവാണി ഡാമിന്റെ വൃഷ്ടിപ്രദേശത്ത് ശക്തമായ മഴ ലഭിക്കുന്നതിനാല്‍ ജലനിരപ്പ് ക്രമീകരിക്കുന്നതിന് ഇന്ന്(ഓഗസ്റ്റ് അഞ്ച്) ഉച്ചയ്ക്ക് രണ്ടിന് ശിരുവാണി ഡാമിന്റെ റിവര്‍ സ്ലൂയിസ് 50 സെന്റിമീറ്റര്‍ ഉയര്‍ത്തുമെന്ന് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. അട്ടപ്പാടി ഭവാനിപ്പുഴയുടെ തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശമുണ്ട്. ഡാമിലെ ഇന്നത്തെ ജലനിരപ്പ് 875.97 മീറ്ററാണ്. പരമാവധി സംഭരണശേഷി 877 മീറ്ററാണ്.

 
ജില്ലയില്‍ നിലവിലുള്ള അഞ്ച് ദുരിതാശ്വാസ ക്യാമ്പുകളില്‍ 72 കുടുംബങ്ങളിലെ 193 പേര്‍

മഴശക്തമായതിനെ തുടര്‍ന്ന് ജില്ലയിലെ ചിറ്റൂര്‍, മണ്ണാര്‍ക്കാട്, ആലത്തൂര്‍ താലൂക്കുകളിലായി നിലവിലുള്ള അഞ്ച് ദുരിതാശ്വാസ ക്യാമ്പുകളില്‍ 72 കുടുംബങ്ങളിലെ 193 പേര്‍ കഴിയുന്നു. ചിറ്റൂര്‍ താലൂക്കിലെ നെല്ലിയാമ്പതില്‍ പാടഗിരി പാരിഷ് പള്ളിയില്‍ ഏഴ് കുടുംബങ്ങളിലെ 25 പേരെയും(12 സ്ത്രീകള്‍, 8 പുരുഷന്‍മാര്‍, 5 കുട്ടികള്‍), കയറാടി വില്ലേജിലെ വീഴ്ലിയില്‍ ചെറുനെല്ലിയില്‍ നിന്നുള്ള ഏഴ് കുടുംബങ്ങളിലെ 17 പേരെ ട്രൈബല്‍ ഡിപ്പാര്‍ട്ട്മെന്റ് നിര്‍മിച്ച മൂന്ന് വീടുകളിലും(12 സ്ത്രീകള്‍, 4 പുരുഷന്‍മാര്‍, ഒരുകുട്ടി) മാറ്റി പാര്‍പ്പിച്ചിട്ടുണ്ട്.

മണ്ണാര്‍ക്കാട് താലൂക്ക് പൊറ്റശ്ശേരി വില്ലേജ് ഒന്നില്‍ സര്‍ക്കാര്‍ ഹൈസ്‌കൂളില്‍ 25 കുടുംബങ്ങളിലെ 61 പേരെയും(26 സ്ത്രീകള്‍, 19 പുരുഷന്‍മാര്‍, 16 കുട്ടികള്‍) പൊറ്റശ്ശേരി വില്ലേജ് ഒന്നില്‍ പുളിക്കല്‍ ഗവ. യു.പി. സ്‌കൂളില്‍ 29 കുടുംബങ്ങളിലെ 82 പേരെയും(34 സ്ത്രീകള്‍, 31 പുരുഷന്‍മാര്‍, 17 കുട്ടികള്‍), ആലത്തൂര്‍ താലൂക്ക് കിഴക്കഞ്ചേരി വില്ലേജ് രണ്ടില്‍ ഓടന്‍തോട് സെന്റ് ജൂഡ് ചര്‍ച്ചില്‍ നാല് കുടുംബങ്ങളിലെ എട്ട് പേരയും(നാല് സ്ത്രീകള്‍, നാല് പുരുഷന്‍മാര്‍) മാറ്റി പാര്‍പ്പിച്ചിട്ടുണ്ട്.

 
‘ഹര്‍ ഘര്‍ തിരംഗ്’ ജില്ലയില്‍ കുടുംബശ്രീ നിലവില്‍ നിര്‍മിക്കുന്നത് രണ്ട് ലക്ഷം ത്രിവര്‍ണ പതാകകള്‍
 
ആവശ്യമെങ്കില്‍ കൂടുതല്‍ നിര്‍മ്മിക്കും

സ്വാതന്ത്ര്യത്തിന്റെ 75 -ാം വാര്‍ഷികത്തോടനുബന്ധിച്ച് ‘ഹര്‍ ഘര്‍ തിരംഗ്'(എല്ലാ വീടുകളിലും ത്രിവര്‍ണ പതാക) ക്യാമ്പയിനുമായി ബന്ധപ്പെട്ട് പാലക്കാട് ജില്ലയില്‍ കുടുംബശ്രീ നിലവില്‍ നിര്‍മ്മിക്കുന്നത് രണ്ട് ലക്ഷം ത്രിവര്‍ണ പതാകകള്‍.ഓര്‍ഡര്‍ ലഭിക്കുന്നതിനനുസരിച്ച് കൂടുതല്‍ പതാകള്‍ നിര്‍മിക്കുമെന്ന് കുടുംബശ്രീ ജില്ലാ മിഷന്‍ കോഡിനേറ്റര്‍. 3:2 എന്ന അനുപാതത്തില്‍ പോളിസ്റ്റര്‍ മിക്‌സിലും കോട്ടണിലുമായി 28  മുതല്‍ 120 രൂപ വരെയുള്ള പതാകകളാണ് നിര്‍മിക്കുന്നത്.

ദേശീയ പതാകയോട് ആദരവ്, വൈകാരികബന്ധം വളര്‍ത്തുക ലക്ഷ്യമിട്ട് കേന്ദ്രസര്‍ക്കാറിന്റെ ‘ഹര്‍ ഘര്‍ തിരംഗ്’ ക്യാമ്പയിന്റെ ഭാഗമായി ഓഗസ്റ്റ് 13 മുതല്‍ 15 വരെ വീടുകള്‍, സര്‍ക്കാര്‍ – പൊതുമേഖല സ്ഥാപനങ്ങള്‍, തദ്ദേശസ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ ദേശീയ പതാക ഉയര്‍ത്തണമെന്നാണ് നിര്‍ദേശിച്ചിരിക്കുന്നത്.

ജില്ലയിലെ കുടുംബശ്രീയുടെ ഓരോ സി.ഡി.എസിലും ഒരു യൂണിറ്റ് എന്ന രീതിയില്‍ 110 ഓളം യൂണിറ്റുകളിലായി 240 ഓളം പേരാണ് പതാക നിര്‍മാണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ മുഖേനയാണ് പതാക വിതരണം നടത്തുക. ആഗസ്റ്റ് എട്ടിനകം പതാക നിര്‍മാണം പൂര്‍ത്തീകരിച്ച് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്ക് കൈമാറാനാണ് ലക്ഷ്യമിടുന്നത്.

ഐ.ടി.ഐ പ്രവേശനം അപേക്ഷ 10 വരെ

മലമ്പുഴ വനിതാ ഐ.ടി. ഐ പ്രവേശനത്തിനുള്ള അപേക്ഷ ഓഗസ്റ്റ് 10 വരെ ദീര്‍ഘിപ്പിച്ചു. കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍ ആന്‍ഡ് പ്രോഗ്രാമിംഗ് അസിസ്റ്റന്റ്, ഇലക്ട്രോണിക്‌സ് മെക്കാനിക്ക്, ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍, ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ ടെക്‌നോളജി സിസ്റ്റം മെയിന്റനന്‍സ്, ഫാഷന്‍ ഡിസൈന്‍ ആന്‍ഡ് ടെക്‌നോളജി, മെക്കാനിക് കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് ആപ്ലിന്‍സെസ് എന്നിവയാണ് ട്രേഡുകള്‍. അപേക്ഷകള്‍ https://itiadmissions.kerala.gov.inhttps://det.kerala.gov.in ല്‍ ഓണ്‍ലൈനായി നല്‍കണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍: 0491 2815181

താലൂക്ക് വികസന സമിതി യോഗം ഇന്ന്

പാലക്കാട് താലൂക്ക് വികസന സമിതി യോഗം ഇന്ന്(ഓഗസ്റ്റ് 06) രാവിലെ 10.30 ന് പാലക്കാട് താലൂക്ക് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുമെന്ന് തഹസില്‍ദാര്‍ അറിയിച്ചു.

അധ്യാപക നിയമനം

പാലക്കാട് ഗവ. പോളിടെക്‌നിക് കോളേജില്‍ ജനറല്‍ ഡിപ്പാര്‍ട്ട്‌മെന്റിലേക്ക് അസിസ്റ്റന്റ് പ്രൊഫസര്‍ കെമിസ്ട്രി, ഇംഗ്ലീഷ്, ഫിസിക്‌സ് വിഷയങ്ങളില്‍ അധ്യാപക നിയമനം നടത്തുന്നു. ബന്ധപ്പെട്ട വിഷയത്തില്‍ ഒന്നാം ക്ലാസ്സോടെ ബിരുദാനന്തര ബിരുദം, യു.ജി.സി നെറ്റ്  യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഓഗസ്റ്റ് 10 ന് രാവിലെ 9.30 ന് കെമിസ്ട്രി തസ്തികയിലും രാവിലെ 11.30 ന് ഇംഗ്ലീഷ് തസ്തികയിലും ഓഗസ്റ്റ് 11 ന് രാവിലെ 9.30 ന് ഫിസിക്‌സ് തസ്തികയിലും കൂടിക്കാഴ്ചക്ക് എത്തണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍: 0491 2572640

ഗവ. പോളിടെക്‌നിക് കോളേജ് നിയമനം: കൂടിക്കാഴ്ച 16 ന്

പാലക്കാട് ഗവ. പോളിടെക്‌നിക് കോളേജില്‍ ലക്ചറര്‍ ഇന്‍ ഇന്‍സ്ട്രുമെന്റേഷന്‍ എന്‍ജിനീയറിംഗ്, ട്രേഡ്‌സ്മാന്‍ ഇന്‍ ഇന്‍സ്ട്രുമെന്റേഷന്‍ എന്‍ജിനീയറിംഗ് തസ്തികകളില്‍ കൂടിക്കാഴ്ച നടത്തുന്നു. ബന്ധപ്പെട്ട വിഷയത്തില്‍ എഞ്ചിനീയറിങ് ബിരുദമാണ് ലക്ചറര്‍ ഇന്‍ ഇന്‍സ്ട്രുമെന്റേഷന്‍ എന്‍ജിനീയറിംഗിന് യോഗ്യത. ബന്ധപ്പെട്ട വിഷയത്തില്‍ ഐ.ടി.ഐ പാസാണ് ട്രേഡ്‌സ്മാന്‍ ഇന്‍ ഇന്‍സ്ട്രുമെന്റേഷന്‍ എന്‍ജിനീയറിംഗിന് യോഗ്യത. താത്പര്യമുള്ളവര്‍ ഓഗസ്റ്റ് 16 ന് രാവിലെ 10 ന് അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി പ്രിന്‍സിപ്പാള്‍ മുമ്പാകെ കൂടിക്കാഴ്ച്ചക്ക് എത്തണം. ഫോണ്‍: 0491 2572640

പുനര്‍ലേലം

പാലക്കാട് പുതുശ്ശേരി ഈസ്റ്റ് വില്ലേജിലെ കൊങ്ങന്‍പാറ മൈ ഹൈടെക് ഇലക്ട്രോ തെറാമിക് ആന്‍ഡ് ഹൈഡ്രോ പവര്‍ ലിമിറ്റഡ് സ്ഥാപനയുടമയില്‍ നിന്ന് പിടിച്ചെടുത്ത സ്ഥാവര വസ്തുക്കള്‍ ഓഗസ്റ്റ് 17 ന് രാവിലെ 11 ന് പുതുശ്ശേരി ഈസ്റ്റ് വില്ലേജ് ഓഫീസില്‍ റവന്യൂ റിക്കവറി നിയമപ്രകാരം പുനര്‍ലേലം ചെയ്യുമെന്ന് തഹസില്‍ദാര്‍ അറിയിച്ചു. വിശദവിവരങ്ങള്‍ പുതുശ്ശേരി ഈസ്റ്റ് വില്ലേജ് ഓഫീസിലും പാലക്കാട് റവന്യൂ റിക്കവറി തഹസില്‍ദാരുടെ കാര്യാലയത്തിലും ലഭിക്കും. ഫോണ്‍: 8547614926, 04912 505955

ഡ്രൈവര്‍ നിയമനം: കൂടിക്കാഴ്ച 11 ന്

കുടുംബശ്രീ അട്ടപ്പാടി ആദിവാസി സമഗ്ര വികസന പദ്ധതി അഗളി ഗ്രാമപഞ്ചായത്ത് സമിതിയുടെ കീഴില്‍ ജീപ്പ് ഡ്രൈവര്‍ നിയമനം നടത്തുന്നു. അപേക്ഷകര്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, ലൈസന്‍സ്, മുന്‍പരിചയം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം വെള്ളപേപ്പറില്‍ തയ്യാറാക്കിയ അപേക്ഷ ഓഗസ്റ്റ് ഒമ്പതിന് വൈകിട്ട് അഞ്ചിനകം അഗളി കിലയിലെ കുടുംബശ്രീ അട്ടപ്പാടി ആദിവാസി സമഗ്ര വികസന പദ്ധതി ഓഫീസില്‍ നല്‍കണം. അപേക്ഷകര്‍ അട്ടപ്പാടിയില്‍ സ്ഥിരതാമസമുള്ള പട്ടികവര്‍ഗ്ഗ വിഭാഗക്കാരായിരിക്കണം. കൂടിക്കാഴ്ച ഓഗസ്റ്റ് 11 ന് രാവിലെ 11 ന് കുടുംബശ്രീ കില അഗളി ഓഫീസില്‍ നടക്കുമെന്ന് അസിസ്റ്റന്റ് പ്രോജക്ട് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 04924 254335

വാഹനീയം ഫയല്‍ അദാലത്ത് 26 ന്

ജില്ലയിലെ മോട്ടോര്‍ വാഹനവുമായി ബന്ധപ്പെട്ട പരാതിപരിഹാരത്തിന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു ഓഗസ്റ്റ് 26 ന് രാവിലെ 10 മുതല്‍ പാലക്കാട് ജില്ലാ പഞ്ചായത്ത് ഹാളില്‍ ‘വാഹനീയം’ പരാതി പരിഹാര അദാലത്ത് നടത്തും. മോട്ടോര്‍ വാഹന വകുപ്പുമായി ബന്ധപ്പെട്ട പരാതികള്‍, തീര്‍പ്പാകാത്ത അപേക്ഷകളിന്മേലുള്ള പരാതികള്‍ എന്നിവ ഓഗസ്റ്റ് 15 നകം അതാത് പരിധിയില്‍പ്പെട്ട ആര്‍.ടി. ഓഫീസ്/ സബ് ആര്‍.ടി ഓഫീസുകളില്‍ നല്‍കണം. തപാല്‍ വഴി ഉടമസ്ഥര്‍ കൈപ്പറ്റാതെ തിരിച്ചുവന്ന വിവിധ രേഖകള്‍ തിരിച്ചറിയല്‍ കാര്‍ഡ് സഹിതം വരുന്നവര്‍ക്ക് അദാലത്തില്‍ നല്‍കും. ഫോണ്‍: ആര്‍.ടി ഓഫീസ്് പാലക്കാട്: 0491 2505741, ചിറ്റൂര്‍: 0492 3222677, ആലത്തൂര്‍: 0492 2224907, ഒറ്റപ്പാലം: 0466 2247067, പട്ടാമ്പി: 0466 2214182, മണ്ണാര്‍ക്കാട്: 0492 4223090.

പാരിതോഷികത്തിന് അപേക്ഷിക്കാം

കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായ തൊഴിലാളികളുടെ 2021-22 അധ്യയന വര്‍ഷത്തില്‍ കലാ-കായിക, അക്കാദമിക രംഗത്ത് കേന്ദ്ര-സംസ്ഥാന തലങ്ങളില്‍ ഉന്നത വിജയം നേടിയ മക്കള്‍ക്ക് പ്രത്യേക പാരിതോഷികത്തിന് അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ വെള്ളപേപ്പറില്‍ തയ്യാറാക്കിയ അപേക്ഷ, മികവ് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം സെപ്റ്റംബര്‍ 30 നകം കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ജില്ലാ ഓഫീസില്‍ നല്‍കണം. ഫോണ്‍: 0491 2547437

error: Content is protected !!