Input your search keywords and press Enter.

കെജിഎംഒഎ പത്തനംതിട്ട ശക്തമായി പ്രതിഷേധം രേഖപ്പെടുത്തി

 

തിരുവല്ല താലൂക്ക് ആശുപത്രിയിൽആരോഗ്യ മന്ത്രി ശ്രീമതി വീണ ജോർജ് സന്ദർശിച്ചതിനെ തുടർന്ന് ഉണ്ടായ വാസ്തവ വിരുദ്ധമായ മാധ്യമ വാർത്തകളിൽ കെജിഎംഒഎ പത്തനംതിട്ട ശക്തമായി പ്രതിഷേധം രേഖപ്പെടുത്തി

10 ഡോക്ടർമാർ വന്നിരുന്ന ആശുപത്രിയിൽ കേവലം രണ്ട് ഡോക്ടർമാരെ ഒപി നടത്തിയുള്ളൂ എന്ന് പച്ചക്കള്ളം പ്രചരിപ്പിച്ചത് ഡോക്ടർമാരെയും ആരോഗ്യ സ്ഥാപനത്തെയും കരിതേച്ചു കാണിക്കുവാനുള്ള കരുതിക്കൂട്ടിയുള്ള ശ്രമമാണെന്ന് മനസ്സിലാകുന്നു.

6 ഡോക്ടർമാർ ഒ പി യിലും ഒരു ഡോക്ടർ മെഡിക്കൽ ബോർഡ് കൂടാനും’ രണ്ട് ഡോക്ടർമാർ കോടതി ഡ്യൂട്ടിയിലും ഒരു ഡോക്ടർ റൗൺസിലമാണ് ഉണ്ടായിരുന്നത്.
വസ്തുത ഇങ്ങനെയായിരിക്കെ മനപ്പൂർവ്വം ഡോക്ടർമാരെ കരിതേച്ച് കാണിക്കുന്നത് അവരുടെ ആത്മവീര്യം തല്ലി കെടുത്തും എന്ന് കെജിഎംഒഎ പറയുന്നു

കൂടാതെ ആരോഗ്യമന്ത്രി ശിക്ഷാനടപടിയായി ആശുപത്രി സൂപ്രണ്ടിനെ ഉടൻ സ്ഥലം മാറ്റാൻ ഉത്തരവിട്ടു എന്നുള്ളതും വാസ്തവ വിരുദ്ധവും മാധ്യമ സൃഷ്ടിയും ആണ്.

താലൂക്ക് ആശുപത്രി സൂപ്രണ്ടിന് പൊതു സ്ഥലംമാറ്റലിൽ മറ്റൊരു സ്ഥലത്തേക്ക് രണ്ടാഴ്ച മുമ്പ് സ്ഥലംമാറ്റ ഉത്തരവ് ആയതാണ് .പുതുതായി ഡോക്ടർ വരുവാൻ കാത്തിരിക്കുന്നു എന്ന് മാത്രം .
മന്ത്രി ഒരു വാക്കു കൊണ്ടു പോലും പറയാത്ത കാര്യം മാധ്യമങ്ങൾ കെട്ടിച്ചമച്ചത് മാധ്യമ ധർമ്മത്തിന് ചേർന്നതല്ല എന്ന് കെ.ജി.എം .ഒ .എ.പത്തനംതിട്ട വിലയിരുത്തുന്നു.

മരുന്നു ക്ഷാമം എന്നത് ഒരു ആശുപത്രിയിൽ മാത്രം ഒതുങ്ങി നിൽക്കുന്ന ഒരു പ്രശ്നമല്ല കേരളമൊട്ടാകെ ഇന്ന് രൂക്ഷമായ മരുന്ന് ക്ഷാമത്തിലാണ്, KMSCL മരുന്ന് നൽകുന്നതിനുള്ള താമസമാണ് ഇതിനുള്ള കാരണം .
ഒരു മെഡിക്കൽ ഓഫീസറോ സൂപ്രണ്ടോ വിചാരിച്ചാൽ നിമിഷനേരം കൊണ്ട് മരുന്നു വാങ്ങാൻ പറ്റുന്ന നടപടിക്രമങ്ങൾ അല്ല നിലവിലുള്ളത്. കാരുണ്യ ഫാർമസികളിൽ പണം നൽകിയിട്ടുണ്ടെങ്കിലും മരുന്നുകൾ കിട്ടുന്നില്ല. ഇതൊരു സംസ്ഥാന വ്യാപകമായ പ്രശ്നമാണെന്നിരിക്കെ ആശുപത്രി സൂപ്രണ്ടിനെ അകാരണമായി പഴിചാരുന്നത് വ്യക്തിഹത്യയും അനീതിയുമാണ്.

കൂടാതെ ഒരു ആശുപത്രി സൂപ്രണ്ടിനെ വഴിയിൽ നിർത്തി മാധ്യമ വിചാരണയ്ക്കും പൊതു വിചാരണയ്ക്കും വിട്ടുകൊടുത്തത് തികച്ചും പ്രതിഷേധാർഹമാണ് ഉണ്ടാകാനിടയുള്ള ആശുപത്രി ആക്രമങ്ങൾക്കും ഡോക്ടർമാർക്ക് എതിരെയുള്ള ആക്രമങ്ങൾക്കും എണ്ണയൊഴിച്ചു കൊടുക്കുകയാണ് അതുവഴി മന്ത്രി ചെയ്തത്.ഇതിനെതീരെ KGMOA ശക്തമായി പ്രതിഷേധം രേഖപ്പെടുത്തുന്നു .

താലൂക്ക് ആശുപത്രി നേരിടുന്ന രൂക്ഷമായ സ്റ്റാഫ് ഷോർട്ടേജ് ഈ അവസരത്തിൽ എടുത്തു പറയേണ്ട കാര്യമാണ് കേവലം ഒരു ഡോക്ടർ മാത്രമായി പ്രവർത്തിക്കുന്ന നാല് സ്പെഷ്യാലിറ്റി വിഭാഗങ്ങളാണ് ആശുപത്രിയിൽ ഉള്ളത് തിരുവല്ല താലൂക്ക് ആശുപത്രിയിൽ മാത്രമല്ല ഒട്ടുമിക്ക എല്ലാ ആശുപത്രികളിലും സ്റ്റാഫ് ഷോർട്ടേജ് നേരിടുന്നുണ്ട്. നിലവിലുള്ള തസ്തികൾ വച്ച് ആരോഗ്യപ്രവർത്തകർക്ക് അമിതഭാരം ഏൽപ്പിക്കുന്നത് പ്രതിഷേധാർഹമാണ്.

ഇതിൽ പ്രതിഷേധിച്ച് കെ. ജി .എം.ഒ. എ.പത്തനംതിട്ട തിങ്കളാഴ്ച 8/8/22 ന് താലൂക്ക് ആശുപത്രി തിരുവല്ലയിൽ കരിദിനമായി ആചരിക്കുകയും ,എട്ടുമണിക്ക് പ്രതിഷേധ സംഗമം സംഘടിപ്പിക്കുകയും ചെയ്യുവാനും തീരുമാനിച്ചു .

 

error: Content is protected !!