Input your search keywords and press Enter.

ഭ്രമണപഥത്തില്‍ ഉപഗ്രഹങ്ങളെ എത്തിക്കാനായില്ല; ഐ.എസ്.ആര്‍.ഒ

 

ചെറിയ ഉപഗ്രഹങ്ങളെ ഭൂമിക്കടുത്തുള്ള ഭ്രമണപഥങ്ങളില്‍ എത്തിക്കുന്നതിന് രൂപകല്പന ചെയ്ത എസ്.എസ്.എല്‍.വി.യുടെ ദൗത്യം വിജയിച്ചില്ലെന്നും ഉപഗ്രങ്ങള്‍ നിശ്ചയിച്ച ഭ്രമണപഥത്തില്‍ എത്തിക്കാനായില്ലെന്നും ഐ.എസ്.ആര്‍.ഒ വ്യക്തമാക്കി.

356 കിലോമീറ്റര്‍ അകലെ വൃത്താകൃതിയിലുള്ള ഭ്രമണപഥത്തിനുപകരം ദീര്‍ഘവൃത്ത ഭ്രമണപഥത്തിലാണ് എസ്.എസ്.എല്‍.വി.ഉപഗ്രഹങ്ങളെ എത്തിച്ചത്.അതുകൊണ്ടുതന്നെ ഉപഗ്രഹങ്ങള്‍ ഉപയോഗയോഗ്യമല്ലെന്നും പ്രശ്‌നം തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഐ.എസ്.ആര്‍.ഒ. അറിയിച്ചു.രാവിലെ 9.18ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് സെന്ററില്‍ നിന്ന് വിക്ഷേപിച്ച എസ്.എസ്.എല്‍.വി.യുടെ ആദ്യഘട്ടങ്ങള്‍ വിജയകരമായെങ്കിലും അവസാന ഘട്ടത്തില്‍ ബന്ധം നഷ്ടമായിരുന്നു.ഉപഗ്രഹവുമായി ബന്ധം പുനഃസ്ഥാപിക്കാനുള്ള തീവ്രശ്രമങ്ങളും ഐഎസ്ആര്‍ഒ നടത്തിയിരുന്നു.ഭൗമനിരീക്ഷണ ഉപഗ്രഹമായ ഇ.ഒ.എസ്. 02-നെയും രാജ്യത്തെ 75 സര്‍ക്കാര്‍ സ്‌കൂളുകളിലെ 750 പെണ്‍കുട്ടികള്‍ചേര്‍ന്നു നിര്‍മിച്ച ആസാദിസാറ്റിനെയും വഹിച്ചാണ് എസ്.എസ്.എല്‍.വി. കുതിച്ചുയര്‍ന്നത്.

error: Content is protected !!