Input your search keywords and press Enter.

ആരോഗ്യ വകുപ്പ് മന്ത്രിയ്ക്ക് ഫോൺ അലർജി ഇല്ല : വിളിച്ചു നോക്കൂ എടുക്കും

 

മണ്ണ് മാഫിയായ്ക്ക് എതിരെ പത്തനംതിട്ട ജില്ലയില്‍ കര്‍ശന നിലപാട് സ്വീകരിച്ച ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന് എതിരെ വികലമായ ആശയകുഴപ്പം സൃഷ്ടിച്ച് ജനങ്ങളില്‍ മന്ത്രിയോട് ഉള്ള മതിപ്പ് കുറയ്ക്കാന്‍ ചില കേന്ദ്രങ്ങളില്‍ നിന്നും നീക്കം നടക്കുന്നതായി ആരോപണം ഉയര്‍ന്നു . മന്ത്രി വീണാ ജോര്‍ജ് ഫോണ്‍ വിളിച്ചാല്‍ എടുക്കുന്നില്ല എന്നാണ് ഭരണ കക്ഷിയിലെ സി പി ഐ ആരോപണം .അതവര്‍ പത്തനംതിട്ട ജില്ലാ സമ്മേളനത്തില്‍ വിമര്‍ശനമായി ഉന്നയിച്ചു .

ആരോഗ്യ വകുപ്പ് മന്ത്രിയെ വിളിച്ചാല്‍ എടുക്കുന്നില്ല എന്നത് ആരോപണം മാത്രമാണ് എന്ന് മന്ത്രിയോട് അടുത്ത വൃത്തങ്ങള്‍ പറഞ്ഞു . മന്ത്രിയുടെ പേര്‍സണല്‍ ഫോണ്‍ മന്ത്രിയുടെ പത്തനംതിട്ട ഓഫീസ് ആണ് കൈകാര്യം ചെയ്യുന്നത് . ഈ നമ്പറില്‍ വിളിച്ചാലും കൃത്യമായ മറുപടി ലഭികുന്നുണ്ട് .
മന്ത്രിയുടെ ഔദ്യോഗിക നമ്പറിൽ വിളിച്ചാലും ഫോൺ എടുക്കില്ല എന്ന സി പി ഐ ആരോപണം ബാലിശമാണ് . ആറു പി എ മാര്‍ ഭരണ കാര്യത്തില്‍ മന്ത്രിയെ സഹായിക്കാന്‍ ഉണ്ട് . മന്ത്രിയ്ക്ക് തിരക്ക് ആണെങ്കില്‍ അവരില്‍ ആരെങ്കിലും ഫോണ്‍ എടുത്തു മറുപടി നല്‍കാറുണ്ട് എന്നും മന്ത്രിയുടെ വിശ്വസ്ത കേന്ദ്രങ്ങള്‍ പറയുന്നു .
ആരോഗ്യ വകുപ്പ് വലിയ നേട്ടത്തിലേക്ക് കുതിയ്ക്കുമ്പോള്‍ പല വിധത്തിലും ഇകഴ്ത്തി കെട്ടുവാന്‍ ഉള്ള നീക്കം മുന്‍പും നടന്നിട്ടുണ്ട് . പത്തനംതിട്ട ജില്ലയില്‍ മണ്ണ് മാഫിയാകള്‍ക്ക് എതിരെ ശക്തമായ നടപടി സ്വീകരിക്കുന്ന വിരോധത്തില്‍ ആണ് ആരോപണം ഉന്നയിക്കുന്നത് എന്നും മന്ത്രിയുടെ വിശ്വസ്തര്‍ പറഞ്ഞു .

 

error: Content is protected !!