Input your search keywords and press Enter.

തണ്ണിത്തോടും അരുവാപ്പുലത്തും കുടിവെള്ള പദ്ധതികള്‍ തുടങ്ങുന്നു

 

തണ്ണിത്തോട് ഗ്രാമപഞ്ചായത്തിലെ മണ്ണീറ, എലിമുള്ളുംപ്ലാക്കല്‍ എന്നീ വാര്‍ഡുകളിലെ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിന് 1012 വീടുകള്‍ക്ക് ഗാര്‍ഹിക കണക്ഷന്‍ നല്‍കുന്നതിന് ജലജീവന്‍ മിഷനില്‍ ഉള്‍പ്പെടുത്തിയുള്ള 9.36 കോടി രൂപയുടെ പദ്ധതി ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യരുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഡിസ്ട്രിക്ട് വാട്ടര്‍ ആന്‍ഡ് സാനിറ്റേഷന്‍ മിഷന്‍(ഡി ഡബ്ല്യു എസ് എം) യോഗം അംഗീകരിച്ചു.

11.57 കോടി രൂപയാണ് എസ്റ്റിമേറ്റ് തുക. 2.21 കോടി രൂപ സിഎഫ്‌സി ഫണ്ടില്‍ പഞ്ചായത്ത് കേരളാ വാട്ടര്‍ അതോറിറ്റിക്ക് കൈമാറിയിട്ടുണ്ട്. തുക ഉപയോഗിച്ച് പദ്ധതി പ്രദേശത്ത് കിണര്‍, പമ്പ് സെറ്റ് എന്നിവ സ്ഥാപിക്കും.

അരുവാപ്പുലം പഞ്ചായത്തിലെ മൂന്ന്, നാല്, അഞ്ച് വാര്‍ഡുകളില്‍ വനത്താല്‍ ചുറ്റപ്പെട്ട പ്രദേശത്ത് വനം വകുപ്പിന്റെ അനുമതിയോടെ മൂന്നു ചെറുകിട കുടിവെള്ള പദ്ധതിക്കായി 14.09 കോടി രൂപയുടെ പ്രൊപ്പോസല്‍ അംഗീകരിച്ചു. പന്തളം തെക്കേക്കര പഞ്ചായത്തില്‍ ജലജീവന്‍ മിഷന്റെ ഭാഗമായി ചിരണിക്കല്‍ ജല ശുദ്ധീകരണ ശാല മുതല്‍ പറക്കോട് ജംഗ്ഷന്‍ വരെയുള്ള കാലപ്പഴക്കം ചെന്ന 400 എംഎംഎസി പൈപ്പ് മാറ്റി 400 ഡിഐ പൈപ്പിടുന്നതിന് 5.89 കോടി രൂപയുടെ അനുമതിയും യോഗം നല്‍കി.
22 പഞ്ചായത്തുകളുടെ ഇംപ്ലിമെന്റ് സപ്പോര്‍ട്ടിംഗ് ഏജന്‍സിയുടെ പ്രാരംഭ പ്രവര്‍ത്തന ചെലവായ 19.8 ലക്ഷം രൂപ യോഗം അംഗീകരിച്ചു. പള്ളിക്കല്‍, ഏഴംകുളം, മല്ലപ്പുഴശേരി, ഇലന്തൂര്‍, ചെറുകോല്‍, കലഞ്ഞൂര്‍, കുറ്റൂര്‍, മല്ലപ്പള്ളി, കോഴഞ്ചേരി, കൊറ്റനാട്, കോട്ടാങ്ങല്‍, എഴുമറ്റൂര്‍, ആനിക്കാട്, വെച്ചൂച്ചിറ, റാന്നി പഴവങ്ങാടി, നാറാണംമൂഴി, പുറമറ്റം, റാന്നി അങ്ങാടി, കല്ലൂപ്പാറ, കടമ്പനാട്, തോട്ടപ്പുഴശേരി, നെടുമ്പ്രം എന്നീ പഞ്ചായത്തുകളുടെ തുകയാണ് അംഗീകരിച്ചത്.

11 പഞ്ചായത്തുകളുടെ രണ്ടാം ഘട്ട ഇന്‍സ്റ്റാള്‍മെന്റ് തുകയായ 19.16 ലക്ഷം രൂപയും അംഗീകരിച്ചു. രണ്ടു പഞ്ചായത്തുകളുടെ മൂന്നാം ഇന്‍സ്റ്റാള്‍മെന്റ് തുകയായ 2.2 കോടി രൂപയും അംഗീകരിച്ചു. ഏഴംകുളം, പള്ളിക്കല്‍ എന്നീ പഞ്ചായത്തുകളുടെ തുകയാണ് അംഗീകരിച്ചത്. റാന്നി അങ്ങാടി, ചെറുകോല്‍, ഏഴംകുളം, മല്ലപ്പള്ളി, കല്ലൂപ്പാറ, കോഴഞ്ചേരി, കുറ്റൂര്‍, തോട്ടപ്പുഴശേരി, കൊറ്റനാട്, എഴുമറ്റൂര്‍, റാന്നി പഴവങ്ങാടി എന്നീ പഞ്ചായത്തുകളുടെ തുകയാണ് അംഗീകരിച്ചത്.

കുടുംബശ്രീ ജില്ലാ മിഷന്‍ മുഖേന നടത്തുന്ന ഐഎസ്എ യൂണിറ്റുകളുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കുള്ള തുകയും യോഗം അംഗീകരിച്ചു. തണ്ണിത്തോട് പഞ്ചായത്ത് പ്രസിഡന്റ് കെ.എ. കുട്ടപ്പന്‍, അരുവാപ്പുലം പഞ്ചായത്ത് പ്രസിഡന്റ് രേഷ്മ മറിയം റോയ്, കോഴഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് ജിജി വര്‍ഗീസ്, മെമ്പര്‍ സെക്രട്ടറിയും വാട്ടര്‍ അതോറിറ്റി പത്തനംതിട്ട എക്‌സിക്യുട്ടീവ് എന്‍ജിനിയറുമായ ടി. തുളസീധരന്‍, തദ്ദേശ സ്ഥാപന ജനപ്രതിനിധികള്‍, വകുപ്പ് പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

error: Content is protected !!