Input your search keywords and press Enter.

സ്വാതന്ത്യത്തിന്‍റെ അമൃത മഹോത്സവം: ക്വിസ് മത്സവിജയികള്‍

 

 

സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവത്തിന്റെ ഭാഗമായി പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സ്വാതന്ത്ര്യ സമര പോരാട്ടങ്ങള്‍ കേരളത്തില്‍ എന്ന വിഷയത്തെ അടിസ്ഥാനമാക്കി ഹൈസ്‌കൂള്‍ വിഭാഗം വിദ്യാര്‍ഥികള്‍ക്കായി കോഴഞ്ചേരി ബിആര്‍സിയില്‍ ക്വിസ് മത്സരം നടത്തി.

പത്തനംതിട്ട ഉപജില്ലയില്‍ നിന്ന് ചൂരക്കോട് എന്‍എസ്എസ്എച്ച്എസ് എസിലെ ദേവിക ജി ഓമനക്കുട്ടനും മിത്ര മനോജും ഒന്നാം സ്ഥാനം നേടി. കലഞ്ഞൂര്‍ ഗവ എച്ച്എസ്എസ് ആന്‍ഡ് വിഎച്ച്എസ്എസിലെ തീര്‍ത്ഥ ബിജുവും അര്‍ജുന്‍ എസ് കുമാറും രണ്ടാം സ്ഥാനവും തോട്ടക്കോണം ഗവ എച്ച് എസ്എസിലെ ദേവിക സുരേഷും എം നന്ദനയും മൂന്നാം സ്ഥാനവും നേടി.

 

തിരുവല്ല ഉപജില്ലയില്‍ നിന്ന് കിടങ്ങന്നൂര്‍ എസ്വിജിഎച്ച്എസ്എസിലെ ശബരി ജി ദേവും ശ്രീലക്ഷ്മി എസ് നായരും ഒന്നാം സ്ഥാനം നേടി. വള്ളംകുളം നാഷണല്‍ എച്ച്എസിലെ എ. ഉണ്ണിക്കൃഷ്ണനും എം. മഹേശ്വരും രണ്ടാം സ്ഥാനവും വെണ്ണിക്കുളം സെന്റ് ബഹനാന്‍സ് എച്ച്എസ്എസിലെ ഡേവിഡ് ഡാനിയേലും ജോഷ്വ സാമും മൂന്നാം സ്ഥാനവും നേടി.

പത്തനംതിട്ട, തിരുവല്ല ഉപജില്ലകളില്‍ നിന്ന് വിജയിച്ച 66 വിദ്യാര്‍ഥികളാണ് മത്സരത്തില്‍ പങ്കെടുത്തത്. സോഷ്യന്‍ സയന്‍സ് എസ്ആര്‍ജി പ്രമോദ് കുമാര്‍ മത്സരം നിയന്ത്രിച്ചു. ചരിത്രം മനസിലാക്കുന്നതിനും ജീവിതത്തില്‍ പാഠങ്ങള്‍ ഉള്‍ക്കൊള്ളാനുമാണ് ഇത്തരം ക്വിസ് മത്സരങ്ങള്‍ നടത്തുന്നതെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത കോഴഞ്ചേരി എഇഒ പി.ഐ. അനിത പറഞ്ഞു. ബിപിസി എസ്. ഷിഹാബുദ്ദീന്‍ അധ്യക്ഷത വഹിച്ചു. ആര്‍ക്കൈവ്‌സ് വകുപ്പ് പ്രതിനിധി ബിജു, ജില്ലാ കോ- ഓര്‍ഡിനേറ്റര്‍ കെ.സുനില്‍കുമാര്‍, ജോയിന്റ് സെക്രട്ടറി ബിജു ജി നായര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

error: Content is protected !!