Input your search keywords and press Enter.

പത്തനംതിട്ട ജില്ലയിലെ പ്രധാന അറിയിപ്പുകള്‍ ( 22/08/2022)

അംശദായം വര്‍ദ്ധിപ്പിച്ചു

കേരള ഷോപ്സ് ആന്‍ഡ് കമേഴ്സ്യല്‍ എസ്റ്റാബ്ലിഷ്മെന്‍സ് തൊഴിലാളി ക്ഷേമനിധി ബോര്‍ഡിലെ സ്വയംതൊഴില്‍ ചെയ്യുന്ന അംഗങ്ങള്‍ ഉള്‍പ്പടെയുളള എല്ലാ തൊഴിലാളികളുടെയും പ്രതിമാസ അംശാദായം 40 രൂപയില്‍ നിന്നും 100 രൂപയായി വര്‍ദ്ധിപ്പിച്ചത് സെപ്റ്റംബര്‍ ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് ജില്ലാ എക്സിക്യുട്ടീവ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468 2 223 169.

ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ അഭിമുഖം 26ന്

മെഴുവേലി ഗവ.വനിത ഐ.ടി.ഐയില്‍ ഡ്രാഫ്റ്റസ്മാന്‍ സിവില്‍ ട്രേഡിലെ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ തസ്തികയിലെ ഒഴിവിലേക്ക് ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നതിനായി ഈ മാസം 26ന് രാവിലെ 11ന് ഐ.ടി.ഐയില്‍ അഭിമുഖം നടത്തും. ബന്ധപ്പെട്ട ട്രേഡില്‍ എന്‍.റ്റി.സിയും മൂന്ന് വര്‍ഷ പ്രവര്‍ത്തി പരിചയവും അല്ലെങ്കില്‍ എന്‍.എ.സിയും ഒരുവര്‍ഷ പ്രവര്‍ത്തി പരിചയവും അല്ലെങ്കില്‍ ബന്ധപ്പെട്ട ട്രേഡില്‍ ഡിഗ്രി/ ഡിപ്ലോമ യോഗ്യതയുളളവര്‍ക്ക് പങ്കെടുക്കാം. ഫോണ്‍ : 0468 2 259 952, 8129 836 394.

നാറ്റ്പാക് പരിശീലനം

ആപത്ക്കര വസ്തുക്കളുടെ സുരക്ഷിത ഗതാഗതത്തിനു ഡ്രൈവര്‍മാര്‍ക്കുളള ത്രിദിന പരിശീലനം ഈ മാസം 24,25,26 തീയതികളില്‍ നാറ്റ്പാക്കിന്റെ ആക്കുളം പരിശീലന കേന്ദ്രത്തില്‍ നടക്കും. സ്‌ഫോടക വസ്തുക്കള്‍, എല്‍.പി.ജി തുടങ്ങിയ പെട്രോളിയം ഉല്‍പ്പന്നങ്ങള്‍, രാസപദാര്‍ഥങ്ങള്‍ എന്നിവ സുരക്ഷിതമായി കൈകാര്യം ചെയ്യല്‍, സുരക്ഷിത ഗതാഗതം സംബന്ധിച്ച് ഡ്രൈവര്‍മാര്‍ക്ക് ലൈസന്‍സ് ലഭിക്കുന്നതിനുളള ശാസ്ത്രീയ രീതികള്‍ എന്നിവയിലാണ് പരിശീലനം. ഫോണ്‍ : 0471 2 779 200, 9074 882 080.

 

തെങ്ങിന്‍തൈകള്‍ വില്‍പ്പനയ്ക്ക്

പത്തനംതിട്ട നഗരസഭ കൃഷിഭവനില്‍ ഡബ്യൂസിടി ഇനത്തില്‍പ്പെട്ട തെങ്ങിന്‍തൈകള്‍ 50 രൂപ നിരക്കില്‍ ലഭിക്കും. 2022-23 ലെ കരം രസീതിന്റെ പകര്‍പ്പുമായി ഹാജരായി തൈകള്‍ കൈപ്പറ്റണമെന്ന് കൃഷി ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 9745 523 550.

 

error: Content is protected !!