Input your search keywords and press Enter.

കലഞ്ഞൂരില്‍ വീട്ടമ്മയുടെ സ്വര്‍ണ്ണ മാല ലായനിയില്‍ മുക്കി : തട്ടിപ്പുകാര്‍ സ്വര്‍ണ്ണം കൊണ്ട് പോയി

 

വീട്ടില്‍ എത്തിയ രണ്ടു പേര്‍ ആദ്യം കരി പിടിച്ച നിലവിളക്ക് ചോദിച്ചു .വീട്ടമ്മ നല്‍കി . ഏതോ കെമിക്കല്‍ പുരട്ടി വിളക്കിലെ കരി നിമിഷ നേരം കൊണ്ട് മാറ്റി . വീട്ടമ്മയുടെ വെള്ളി കൊലുസ് വാങ്ങി . ലായനിയില്‍ മുക്കി .നിമിഷ നേരം കൊണ്ട് വെള്ളി കൊലുസ്സിലെ ചെളിയും ക്ലാവും പോയി .വിശ്വാസം നേടിയപ്പോള്‍ രണ്ടര പവന്‍ വരുന്ന മാല തിളക്കി തരാം എന്ന് പറഞ്ഞു . വീട്ടമ്മ മാല ഊരി കൊടുത്തു .ലായനിയില്‍ മുക്കി ആദ്യം കറുത്ത് വന്നു . കരിക്കട്ട പോലെ ആയി . വെളിച്ചെണ്ണ മഞ്ഞള്‍ മുക്കി .ഒരു മണിക്കൂര്‍ കഴിഞ്ഞു നോക്കാന്‍ പറഞ്ഞു . ഒരു മണിക്കൂര്‍ കഴിഞ്ഞു നോക്കി മാല ദ്രവിച്ചു . സംശയം തോന്നി വീട്ടമ്മ കലഞ്ഞൂരിലെ സ്വര്‍ണ്ണ കടയില്‍ എത്തി നോക്കി രണ്ടര പവന്‍മാല യുടെ തൂക്കം ഇപ്പോള്‍ ഒന്‍പതര ഗ്രാം .ലായനിയില്‍ മുക്കിയപ്പോള്‍ തന്നെ മാലയിലെ സ്വര്‍ണ്ണം ലായനിയില്‍ കിട്ടിയ തട്ടിപ്പുകാര്‍ അതും കൊണ്ട് മുങ്ങി .

പത്തനംതിട്ട ജില്ലയിലെ കലഞ്ഞൂര്‍ ഗ്രാമത്തില്‍ ഇന്ന് ഇതേ പോലുള്ള നിരവധി തട്ടിപ്പ് നടന്നു എങ്കിലും പരാതി കൊടുത്തത് ഒരാള്‍ മാത്രം . കലഞ്ഞൂര്‍ കാഞ്ഞിരം മുകള്‍ ശാന്തി ബിജു ആണ് കൂടല്‍ പോലീസില്‍ പരാതി നല്‍കിയത് .
തമിഴും ബംഗാളി ഭാക്ഷയും സംസാരിക്കുന്ന രണ്ടു പേര്‍ ആണ് തട്ടിപ്പ് നടത്തിയത് . കരി പിടിച്ച സാധനം വെളിപ്പിച്ചു നല്‍കാം എന്ന് പറഞ്ഞാണ് പല വീടുകളിലും എത്തിയത് .
ആദ്യം ക്ലാവ് പിടിച്ച സാധനം എല്ലാം മിനുക്കി നല്‍കി .ഒടുവില്‍ ആണ് സ്വര്‍ണ്ണ മാല ,സ്വര്‍ണ്ണ വള എന്നിവ വാങ്ങുന്നത് . വിശ്വാസം പിടിച്ചു പറ്റി ആണ് സ്വര്‍ണ്ണം ലായനിയില്‍ മുക്കി അതില്‍ ഉള്ള സ്വര്‍ണ്ണം ലായനിയിലാക്കുന്നത് .

ഒരു മണിക്കൂര്‍ കഴിഞ്ഞു എടുക്കുന്ന സ്വര്‍ണ്ണ സാധനം പൊടിഞ്ഞു പോകുന്നു . പലരും ജൂവലറി എത്തി കാണിക്കുന്നു .അപ്പോള്‍ ആണ് സ്വര്‍ണ്ണം ലായനിയില്‍ പോയത് അറിയുന്നത് .

 

error: Content is protected !!