Input your search keywords and press Enter.

മൂഴിയാര്‍ ഡാം തുറന്നു : പത്തനംതിട്ട കക്കാട്ടാറിന്‍റെ തീരവാസികള്‍ ശ്രദ്ധിക്കുക

 

പത്തനംതിട്ട – കെഎസ്ഇബി ലിമിറ്റഡ് കക്കാട് ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ ഡാമുകളിൽ ഒന്നായ മൂഴിയാർ ഡാമിന്റെ വൃഷ്ടിപ്രദേശത്ത് ശക്തമായ മഴ ഉള്ളതിനാൽ മൂഴിയാർ ഡാമിലെ ജലനിരപ്പ് 24.08.2022 തീയതി 2 AM-ന് 192.63 മീറ്റർ എത്തിയിട്ടുള്ളതിനാൽ ജലനിരപ്പ് ക്രമീകരിക്കുന്നതിനായി ടി ഡാമിന്റെ 3 ഷട്ടറുകൾ 10 CM വീതം ഉയർത്തി 17 കമെക്സ് വരെ ജലം കക്കാട്ടാറിലേക്ക് ഒഴുക്കികൊണ്ടിരിക്കുകയാണ് .

ഡാമിന്റെ 3 ഷട്ടറുകൾ നിയന്ത്രിതമായ രീതിയിൽ 30 CM മുതൽ 120 CM വരെ ഘട്ടംഘട്ടമായി ഉയർത്തി 100 ക്യുമെന്റ് മുതൽ 200 കൃമെക്സ് വരെ ജലം കക്കാട്ടാറിലേക്ക് ഒഴുക്കിവിടണമെന്ന് കെഎസ്ഇബി കക്കാട് ഡാം സേഫ്റ്റി ഡിവിഷൻ വിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചിട്ടുണ്ട്.

ഡാമിന്റെ 3 ഷട്ടറുകൾ നിയന്ത്രിതമായ രീതിയിൽ 30 CM മുതൽ 120 CM വരെ ഘട്ടംഘട്ടമായി ഉയർത്തി 100 കൃമെക്സ് മുതൽ 150 കൃമെക്സ് വരെ ജലം കക്കാട്ടാറിലേക്ക് ഒഴുക്കിവിടുന്നതാണ്. ഇപ്രകാരം പുഴയിലുടെ ഒഴുക്കിവിടുന്ന ജലം 2 മണിക്കൂറിനുള്ളിൽ ആങ്ങമുഴി, സീതത്തോട് തുടങ്ങിയ സ്ഥലങ്ങളിൽ എത്തിച്ചേരുകയും കക്കാട്ടാറിലെ ജലനിരപ്പ് 20 cm വരെ ഉയരുവാൻ സാധ്യതയുള്ളതിനാൽ കക്കാട്ടാറിന്റെ തീരത്തുള്ളവർക്കും, പൊതുജനങ്ങൾക്കും ജാഗ്രതാ നിർദ്ദേശം നൽകേണ്ടതും, ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങൾ കൈക്കൊള്ളണ്ടതുമാണ് എന്നറിയിക്കുന്നു.

 

error: Content is protected !!