Input your search keywords and press Enter.

കോന്നി പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് : പ്രധാന പ്രതി തോമസ്‌ ഡാനിയലിനു ജാമ്യം ലഭിച്ചു

കോന്നി വകയാര്‍ ആസ്ഥാനമായ പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് കേസില്‍ പ്രധാന പ്രതിയായ വകയാര്‍ ഇണ്ടിക്കാട്ടില്‍  തോമസ്‌ ഡാനിയല്‍ (65)(റോയി ) യ്ക്ക് ജാമ്യം ലഭിച്ചു . റിമാന്‍റ് നീട്ടുന്നതിലെ പിഴവ് മൂലം ആണ് ജാമ്യം ലഭിക്കാന്‍ കാരണം . ബാക്കി എല്ലാ പ്രതികള്‍ക്കും നേരത്തെ ജാമ്യം ലഭിച്ചിരുന്നു . തോമസ്‌ ഡാനിയല്‍ എന്ന റോയിയ്ക്ക് മാത്രം ആണ് ഇ ഡിയുടെ തര്‍ക്കത്തെ തുടര്‍ന്ന് ജാമ്യം ലഭിക്കാതെ ഇരുന്നത് .

റിമാന്‍റ് കോടതി നീട്ടാത്തതിനെ തുടര്‍ന്ന് പ്രതിയ്ക്ക് സ്വാഭാവിക ജാമ്യം കിട്ടുവാന്‍ അര്‍ഹത ഉണ്ടെന്നു ആണ് കോടതി നിഗമനം . എറണാകുളം സെക്ഷന്‍സ് കോടതിയുടെ പിഴവ് മൂലം ആണ് ജാമ്യം ലഭിച്ചത് .

കോന്നി വകയാര്‍ ആസ്ഥാനമാക്കി കേരളത്തിലും പുറത്തും 286 ശാഖകളിലൂടെ ആയിരത്തി അഞ്ഞൂറ് കോടി രൂപയുടെ തട്ടിപ്പ് ആണ് പോപ്പുലര്‍ ഉടമകള്‍ നടത്തിയത് എന്ന് ആദ്യം കോന്നി പോലീസും പിന്നീട് ഇ ഡിയും കണ്ടെത്തിയിരുന്നു . കേസ് ഇപ്പോള്‍ സി ബി ഐ അന്വേഷണത്തില്‍ ആണ് .

error: Content is protected !!