Input your search keywords and press Enter.

കോന്നി -അച്ചൻ കോവിൽ റോഡിൽ കാട്ടാന ഒരാളെ ചവിട്ടി കൊന്നു

കോന്നി അച്ചൻകോവിൽ വനപാതയിൽ തുറ ഭാഗത്ത് കാട്ടാന ഒരാളെ ചവിട്ടി കൊന്നു.കോന്നി വനം ഡിവിഷന്റെ ഭാഗമായ മണ്ണാറപ്പാറ ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽ ആണ് സംഭവം . മൃതദേഹം തിരിച്ചറിഞ്ഞിട്ടില്ല.

 

പോലീസ്, വനം ഉദ്യോഗസ്ഥർ സ്ഥലത്തേക്ക് തിരിച്ചു.തുറയ്ക്കും കൂട്ട്മൂക്കിനും ഇടയിലാണ്  സംഭവം. ഈ ഭാഗത്ത് കാട്ടാന ശല്യം രൂക്ഷമാണ്.

ഇന്നലെയും,ഒരുമാസം മുൻപും ബൈക്ക് യാത്രികർക്ക് ഈ റോഡിൽ ഗുരുതരമായ പരിക്കേറ്റിരുന്നു.നിരവധി വീടുകൾ ഉള്ളതും, അച്ചൻകോവിൽ ക്ഷേത്രത്തിലേക്കുമുള്ള പാതയാണ് ഇത്. കോന്നി കല്ലേലി കടിയാർ ഭാഗം കഴിഞ്ഞാൽ കാട്ടാനയുടെ  ശല്യം രൂക്ഷമാണ്.ഈ വന പാതയിലൂടെ ഉള്ള സഞ്ചാരം വനം വകുപ്പ് വാക്കാൽ തടഞ്ഞിട്ടുണ്ട്.

error: Content is protected !!