Input your search keywords and press Enter.

മഴയെ തുടര്‍ന്ന് കോട്ടാങ്ങലിലെ ചുങ്കപ്പാറയില്‍ കനത്ത നാശനഷ്ടമാണ് ഉണ്ടായത്

 

ചുങ്കപ്പാറയിലെ വ്യാപാരികള്‍ക്കായി പ്രത്യേക പാക്കേജ് അനുവദിക്കണം: അഡ്വ പ്രമോദ് നാരായണ്‍ എംഎല്‍എ

ചുങ്കപ്പാറയിലെ വ്യാപാരികള്‍ക്കായി പ്രത്യേക പാക്കേജ് അനുവദിക്കണമെന്ന് അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ ആവശ്യപ്പെട്ടു. ഇവിടെ വെള്ളപ്പൊക്കത്തെ തുടര്‍ന്ന് ഉണ്ടായ നാശനഷ്ടങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി ജില്ലയുടെ ചുമതലയുള്ള മന്ത്രി വീണാ ജോര്‍ജ് വിളിച്ചുചേര്‍ത്ത അവലോകന യോഗത്തിലാണ് ഇക്കാര്യം എംഎല്‍എ ആവശ്യപ്പെട്ടത്.

അപ്രതീക്ഷിതമായി ഉണ്ടായ മഴയെ തുടര്‍ന്ന് കോട്ടാങ്ങലിലെ ചുങ്കപ്പാറയില്‍ കനത്ത നാശനഷ്ടമാണ് ഉണ്ടായത്. 115 ഓളം കടകളില്‍ ഭൂരിപക്ഷം എണ്ണത്തിലും വെള്ളം കയറി സ്റ്റോക്കുകള്‍ അപ്പാടെ നശിച്ചു. ഓണക്കാലമായതിനാല്‍ ഹോള്‍സെയില്‍ വ്യാപാരികള്‍ മുതല്‍ ചെറുകിട വ്യാപാരികള്‍ വരെ കടകളില്‍ സാധാരണയില്‍ കവിഞ്ഞ് സാധനങ്ങള്‍ ശേഖരിച്ചിരുന്നു. ഇവയെല്ലാമാണ് നഷ്ടപ്പെട്ടത്. കോടിക്കണക്കിന് രൂപയുടെ നഷ്ടമാണ് വ്യാപാരികള്‍ക്ക് ഉണ്ടായത്.

മൂന്നുപേര്‍ മാത്രമാണ് ഇന്‍ഷുറന്‍സ് എടുത്തിരുന്നത് എന്നാണ് പ്രാഥമിക അന്വേഷണത്തില്‍ മനസിലാക്കാന്‍ കഴിഞ്ഞത്. മുന്‍പ് ഉണ്ടായ പ്രളയങ്ങളുടെ ആഘാതത്തില്‍ നിന്നും കരകയറി വരികെയാണ് ഇപ്പോള്‍ ഉണ്ടായ പ്രളയം കച്ചവടക്കാരുടെ എല്ലാ പ്രതീക്ഷകളെയും ഇല്ലാതാക്കിയത്. വ്യാപാരികളെ സഹായിക്കുന്നതിന് മന്ത്രിസഭായോഗം ചര്‍ച്ച ചെയ്തു പ്രത്യേക പാക്കേജ് ഉണ്ടാക്കണം. ഇതേ ആവശ്യം ഉന്നയിച്ച് മുഖ്യമന്ത്രിക്കും റവന്യൂ വകുപ്പ് മന്ത്രിക്കും കത്ത് നല്‍കാനും തീരുമാനിച്ചതായും അദ്ദേഹം പറഞ്ഞു.

error: Content is protected !!