Input your search keywords and press Enter.

പത്തനംതിട്ട :  ജില്ലയിലെ ഉദ്യോഗസ്ഥർ കൃത്യമായി ഓഫീസിൽ ഹാജരാകണമെന്ന് ഉത്തരവ്(ഓഗസ്റ്റ് 31 മുതൽ സെപ്റ്റംബർ 3 വരെ)

 

എല്ലാ ജില്ലാതല ഉദ്യോഗസ്ഥരും അവരുടെ പരിധിയിലുള്ള എല്ലാ വകുപ്പുകളുടെയും പ്രാദേശിക അതോറിറ്റികളുടെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെയും മുഴുവൻ ജീവനക്കാരും തൊഴിലാളികളും ഓഗസ്റ്റ് 31 മുതൽ സെപ്റ്റംബർ 3 വരെ ഓഫീസുകളിൽ കൃത്യമായി ഹാജരാകണമെന്ന് ജില്ലാ കളക്ടറും ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയർപേഴ്സണുമായ ഡോ. ദിവ്യ എസ് അയ്യർ ഉത്തരവായി.

ദുരന്ത നിവാരണ നിയമത്തിലെ വകുപ്പ് 33, 34 (എച്ച്) പ്രകാരമാണ് ഉത്തരവ്. ജില്ലാ ദുരന്ത നിവാരണ അതോറിറ്റി / അതോറിറ്റി ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥർ ആവശ്യപ്പെടുന്ന പക്ഷം അവരുടെ സേവനം അതത് ഇടങ്ങളിൽ ലഭ്യമാക്കണം. ഗർഭിണികൾ, അംഗ പരിമിതർ, മറ്റ് ആരോഗ്യ പ്രശ്നങ്ങളാൽ നിലവിൽ അവധിയിൽ പ്രവേശിച്ചിരിക്കുന്നവർ എന്നിവർക്ക് ഈ ഉത്തരവ് ബാധകമല്ല.

error: Content is protected !!