Input your search keywords and press Enter.

കോന്നി മാങ്കുളത്ത് വീട്ടുമുറ്റത്ത് നിന്നും ചന്ദനം മുറിച്ചു കടത്തി

 

കോന്നി മാങ്കുളത്ത് വീട്ടുമുറ്റത്ത് നിന്നും ചന്ദനം മുറിച്ചു കടത്തി.മാങ്കുളം കുറുമ്മൺ വിളയിൽ
സന്ധ്യ ശേഖറിന്റെ കുടുംബ വീട്ടിൽ നിന്നുമാണ് 35 വർഷത്തോളം പഴക്കമുള്ള ചന്ദന മരമാണ് കഴിഞ്ഞ ഏതോ രാത്രിയിൽ മുറിച്ചു കടത്തിയത്. ഉടമയായ സന്ധ്യാ തിരുവനന്തപുരത്താണ് താമസം. ഈ വീട് ഒരു വർഷ കാലമായി ആൾ താമസം ഇല്ലാതെ കിടക്കുകയാണ്.ഈ വീടിന് സമീപത്തായി സന്ധ്യയുടെ സഹോദരി താമസിക്കുന്നുണ്ട്. ഇവരാണ് ഇന്ന് രാവിലെയോടെ മരം മുറിക്കപ്പെട്ടത് അറിയുന്നത്.കോന്നി എസ്എച്ഒ രതീഷ്, എസ്‌ഐ രവീന്ദ്രൻ എ ആർ,വനംവകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്ത് എത്തി.ടവർ ലൊക്കേഷനും, സിസിടിവിയും പരിശോധിച്ചു വരുന്നതായി ഉദ്യോഗസ്ഥർ അറിയിച്ചു.

error: Content is protected !!