Input your search keywords and press Enter.

തുടർച്ചയായി മൂന്നാമത്തെ വർഷവും ഓണം കിറ്റ് വിതരണം നടത്തി തപസ്

 

പത്തനംതിട്ട ജില്ലയുടെ കാരുണ്യ പ്രവർത്തനങ്ങളിൽ എന്നും മുന്നിട്ട് നിൽക്കുന്ന സംഘടന ആണ് ടീം പത്തനംതിട്ട സോൾജിയേഴ്‌സ് എന്ന തപസ്. പത്തനംതിട്ട ജില്ലയിലെ സൈനികരുടെ കൂട്ടായ്മയായ തപസ് ഇത്തവണയും ജില്ലയിലെ നിർദ്ദനർക്ക് വേണ്ടി ഓണം കിറ്റ് വിതരണം നടത്തി. പരിപാടിയുടെ ഉദ്ഘാടനം പത്തനംതിട്ട നഗരസഭ ചെയർമാൻ അഡ്വ. സക്കിർ ഹുസൈൻ നിർവഹിച്ചു.

തപസ് പ്രസിഡന്റ്‌ രാജ്‌മോഹൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ഡിസ്ട്രിക്ട് ഫയർ ഓഫീസർ പ്രതാപ് ചന്ദ്രൻ, കേരള ക്രിക്കറ്റ്‌ താരം അജീസ് കോന്നി എന്നിവർക്കൊപ്പം തപസ് സെക്രട്ടറി നിതിൻ രാജ്, ട്രെഷറർ ശ്യം ലാൽ, ജോയിന്റ് സെക്രട്ടറി സരിൻ,കമ്മറ്റി അംഗം ഷൈജു,ശ്രീരാജ് ബിനു കോന്നി, മുരുകൻ വാഴമുട്ടം ലിജു വെട്ടൂർ എന്നിവരുടെ നേതൃത്വത്തിൽ തപസിന്റെ 50 ൽ പരം അംഗങ്ങളും പങ്കെടുത്തു.

ളാഹയിലെ ആദ്യ കിറ്റ് വിതരണം പഞ്ചായത്ത് പ്രസിഡന്റ പി എസ് മോഹനൻ നടത്തി.2000 രൂപ വിലവരുന്ന പലവ്യഞ്ജന കിറ്റും 25 കൂട്ടം പച്ചക്കറികൾ ഉൾപ്പെടുന്ന പച്ചക്കറി കിറ്റും ആണ് തപസിന്റെ ഇത്തവണത്തെ ഓണസമ്മാനം. ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട 150 കുടുംബങ്ങൾക്കും അട്ടത്തോട്, ഭാഗത്തുള്ള 50കുടുംബങ്ങൾക്കുമാണ് കിറ്റ് വിതരണം ചെയ്തത്

error: Content is protected !!