അടൂര്‍ മഹാത്മ ജനസേവനകേന്ദ്രത്തിലെ അന്തേവാസി കണ്ണപ്പന്‍ കെ (62) വാര്‍ദ്ധക്യ രോഗങ്ങളെ തുടര്‍ന്ന് നിര്യാതനായി. പരസഹായമില്ലാതെ കിടപ്പുരോഗിയായിരുന്ന ഇദ്ദേഹത്തെ 2019 നവംബര്‍ 19ന് കോന്നി പോലീസിന്റെ നിര്‍ദ്ദേശപ്രകാരം മഹാത്മയില്‍ ഏറ്റെടുത്തു സംരക്ഷിച്ചുവരുകയായിരുന്നു. മൃതദേഹം മൗണ്ട്‌സിയോണ്‍ മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.