Input your search keywords and press Enter.

വൈറൽ പനി ബാധിതരുടെ എണ്ണം കൂടുന്നു

കേരളത്തിലെ എല്ലാ ജില്ലകളിലും വൈറൽ പനി ബാധിതരുടെ എണ്ണം കൂടുന്നു. വൈറല്‍ പനി ലക്ഷണങ്ങളുമായി സർക്കാർ ആശുപത്രികളിൽ ചികിത്സ തേടുന്നവരുടെ എണ്ണം പെരുകി . ശക്തമായ ചൂട് , ജലദോഷം, തൊണ്ടവേദന എന്നീ ലക്ഷണങ്ങളോടെയാണ് മിക്കവരും ചികിത്സ തേടുന്നത്. നീണ്ടു നില്‍ക്കുന്ന പനിയാണ് പടരുന്നത്‌ .

കഴിഞ്ഞ ഏതാനും ദിവസമായി പനി ബാധിച്ചു ചികിത്സ തേടിയവരുടെ എണ്ണം കൂടി . സ്വകാര്യ ആശുപത്രികളിലും പനി ബാധിതര്‍ ചികിത്സ തേടുന്നുണ്ട് . ഓണക്കാലത്ത് യാതൊരു നിയന്ത്രണവും ഇല്ലായിരുന്നു . കൂടാതെ കഴിഞ്ഞ ആഴ്ച കനത്ത മഴയും ഉണ്ടായിരുന്നു . കാലാവസ്ഥ വ്യതിയാനം പനി പടരുവാന്‍ കാരണമായോ എന്ന് ആരോഗ്യവകുപ്പ് പരിശോധിക്കണം .പനി ബാധിച്ചു കഴിഞ്ഞ ദിവസം വനിതാ ഡോക്ടര്‍ മരണപ്പെട്ടിരുന്നു .

error: Content is protected !!