Input your search keywords and press Enter.

പത്തനംതിട്ട ജില്ലയിലെ ഇന്നത്തെ പ്രധാന സര്‍ക്കാര്‍ അറിയിപ്പുകള്‍ ( 19/09/2022 )

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ ഒഴിവ്

ചെന്നീര്‍ക്കര ഗവ. ഐ.ടി.ഐ യില്‍ ഫുഡ് പ്രൊഡക്ഷന്‍ ജനറല്‍ ട്രേഡില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറുടെ ഒരു ഒഴിവിലേക്ക് ഹോട്ടല്‍ മാനേജ്മെന്റ്/കേറ്ററിംഗ് ടെക്നോളജിയില്‍ ഡിഗ്രി/ഡിപ്ലോമ അല്ലെങ്കില്‍ ഫുഡ് പ്രൊഡക്ഷന്‍ ജനറല്‍ ട്രേഡില്‍ ഐടിഐ സര്‍ട്ടിഫിക്കറ്റ് (എന്‍.റ്റി.സി/എന്‍.എ.സി.) യോഗ്യതയും പ്രവര്‍ത്തി പരിചയവും ഉള്ളവര്‍ക്ക് അസല്‍ സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം  ഈ മാസം 22 ന് രാവിലെ 11 ന് ചെന്നീര്‍ക്കര ഐ ടി ഐ യില്‍ നടക്കുന്ന അഭിമുഖത്തിന് പങ്കെടുക്കാം. ഫോണ്‍: 0468- 2258710

ഗസ്റ്റ് അധ്യാപക നിയമനം

വെച്ചൂച്ചിറ  സര്‍ക്കാര്‍  പോളിടെക്നിക് കോളേജില്‍ ഒഴിവുളള ലക്ചറര്‍ ഇന്‍ ബയോമെഡിക്കല്‍  എഞ്ചിനീയറിംഗ് തസ്തികയിലേക്ക് ദിവസവേതന അടിസ്ഥാനത്തില്‍ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. യോഗ്യത:  ബി.ടെക് ഫസ്റ്റ് ക്ലാസ്. താല്‍പര്യമുളള ഉദ്യോഗാര്‍ഥികള്‍ ബയോഡേറ്റാ, മാര്‍ക്ക്ലിസ്റ്റ്, പത്താംതരം/തത്തുല്യം, യോഗ്യത എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഈ മാസം 26 ന്  രാവിലെ 10.30 ന് വെച്ചൂച്ചിറ സര്‍ക്കാര്‍ പോളിടെക്നിക് കോളേജ്  ഓഫീസില്‍ നടത്തപ്പെടുന്ന ടെസ്റ്റ്/ അഭിമുഖത്തിന് ഹാജരാകണം.

ഐടിഐ പ്രവേശനം
2022 സെക്ഷനിലെ ഐ.ടി.ഐ പ്രവേശനത്തിനായി ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാന്‍ സാധിക്കാത്തവര്‍ക്ക് ഈ മാസം 23 ന് വൈകിട്ട് അഞ്ചു വരെ ചെന്നീര്‍ക്കര ഗവ ഐ.ടി.ഐ യില്‍ നേരിട്ട് ഹാജരായി നൂറ് രൂപാ ഫീസടച്ച് അപേക്ഷ സമര്‍പ്പിക്കാം. ഫോണ്‍ : 0468 2 258 710

ക്വട്ടേഷന്‍ ക്ഷണിച്ചു

കേരള സംസ്ഥാന കളിമണ്‍പാത്ര നിര്‍മ്മാണ വിപണന ക്ഷേമവികസന കോര്‍പറേഷന്‍ കളിമണ്‍പാത്ര ഉല്‍പ്പാദകരില്‍ നിന്നും ഗുണമേന്മയുള്ള എല്ലാവിധ കളിമണ്‍ ഉല്‍പ്പന്നങ്ങളും (ചെടിച്ചട്ടികള്‍, മണ്‍പാത്രങ്ങള്‍, കളിമണ്‍ വിഗ്രഹങ്ങള്‍, ചുമര്‍ അലങ്കാര വസ്തുക്കള്‍, കമ്പോസ്റ്റ് പാത്രങ്ങള്‍ തുടങ്ങിയവ) വാങ്ങുന്നതിനുള്ള ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ നല്‍കേണ്ട അവസാന തീയതി ഈ മാസം 24 വൈകുന്നേരം അഞ്ച് വരെ. ഫോണ്‍ : 0471 2727010, വെബ്‌സൈറ്റ്: www.keralapottery.org

 

റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു
പത്തനംതിട്ട ഇലന്തൂര്‍ ഗവ. നേഴ്സിംഗ് സ്‌കൂളിലെ 2022 അധ്യയന വര്‍ഷത്തേക്കുളള ജനറല്‍ നേഴ്സിംഗ് ആന്റ് മിഡ് വൈഫറി കോഴ്സിന്റെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചതായി പ്രിന്‍സിപ്പല്‍ അറിയിച്ചു. ഫോണ്‍: 0468 2362641

മെറിറ്റോറിയസ് സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു
പട്ടിക വര്‍ഗക്കാരായ മെറിറ്റോറിയസ് വിദ്യാര്‍ഥികളില്‍ കേരളത്തില്‍ ഇല്ലാത്ത കോഴ്സുകള്‍ക്ക് ദേശീയ അന്തര്‍ദ്ദേശീയ സര്‍വകലാശാലകളില്‍ മെറിറ്റ്/റിസര്‍വേഷന്‍ സീറ്റുകളില്‍ പ്രവേശനം ലഭിച്ചിട്ടുളളവര്‍ക്ക് കേന്ദ്ര സര്‍ക്കാരിനു കീഴില്‍  പ്രവര്‍ത്തിക്കുന്ന ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രൊഫഷണല്‍ കോഴ്സുകള്‍/ബിരുദം/ബിരുദാനന്തര കോഴ്സുകള്‍ എന്നിവയ്ക്ക് കേന്ദ്ര സര്‍ക്കാര്‍/കേന്ദ്ര യൂണിവേഴ്സിറ്റികള്‍/ബോര്‍ഡുകള്‍ എന്നിവ നടത്തുന്ന അഖിലേന്ത്യാ പ്രവേശന പരീക്ഷ വഴി പ്രവേശനം/അലോട്ട്മെന്റ് ലഭിക്കുന്നവര്‍ക്ക് അഡ്മിഷന്‍ ഉള്‍പ്പെടെയുളള ചെലവുകള്‍ക്കായി ജില്ലാ പഞ്ചായത്ത് പട്ടിക വര്‍ഗ വികസന വകുപ്പ് മുഖേന നടപ്പാക്കുന്ന മെറിറ്റോറിയസ് സ്‌കോളര്‍ഷിപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിനായി അര്‍ഹരായ ഗുണഭോക്താക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. കോഴ്സിന് പോകുന്ന സ്ഥലം/ കോഴ്സിന്റെ സ്വഭാവം എന്നിവയുടെ അടിസ്ഥാനത്തിലും പത്തനംതിട്ട ജില്ലാ പഞ്ചായത്തില്‍ നിന്നുളള മാര്‍ഗ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാവും ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നത്.

 

അപേക്ഷകര്‍ യോഗ്യത തെളിയിക്കുന്ന രേഖകളുടെ പകര്‍പ്പുകള്‍ സഹിതം ട്രൈബല്‍ ഡവലപ്മെന്റ് ഓഫീസര്‍, ട്രൈബല്‍ ഡവലപ്മെന്റ് ഓഫീസ്, തോട്ടമണ്‍ പി ഒ, റാന്നി- 689 672 എന്ന വിലാസത്തില്‍ അപേക്ഷ അയക്കുകയോ നേരിട്ട് ഓഫീസില്‍ എത്തിക്കുകയോ ചെയ്യണം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ മുഖേനയോ മറ്റ് വകുപ്പുകള്‍ മുഖേനയോ ഇതേ ആനുകൂല്യം ലഭിച്ചിട്ടുളളവര്‍ക്ക് അപേക്ഷ സമര്‍പ്പിക്കുന്നതിന് അര്‍ഹത ഉണ്ടായിരിക്കുന്നതല്ലെന്നും ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസര്‍ അറിയിച്ചു.

ഐഐഐസിയിലെ കോഴ്‌സുകളിലേക്ക് സെപ്റ്റംബര്‍ 30 വരെ അപേക്ഷിക്കാം

കൊല്ലം ജില്ലയിലെ ചവറയില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് കണ്‍സ്ട്രക്ഷനിലെ തൊഴില്‍ നൈപുണ്യ പരിശീലന പരിപാടികളിലേക്ക് ഈ മാസം 30 വരെ അപേക്ഷിക്കാം.

 

മാനേജീരിയല്‍, സൂപ്പര്‍വൈസറി, ടെക്‌നിഷ്യന്‍ തലങ്ങളിലുള്ള വിവിധ കോഴ്സുകള്‍ക്ക് 41 ദിവസം മുതല്‍  ഒരു വര്‍ഷം വരെയാണു ദൈര്‍ഘ്യം. സംസ്ഥാന തൊഴില്‍ നൈപുണ്യ വകുപ്പിന്റെ കേരള അക്കാഡമി ഫോര്‍ സ്‌കില്‍സ് എക്‌സലന്‍സി(KASE)നു കീഴിലുള്ള ഐഐഐസിയില്‍ താമസിച്ചുപഠിക്കാന്‍ ഹോസ്റ്റല്‍, ക്യാന്റീന്‍ സൗകര്യങ്ങളുണ്ട്.

മാനേജീരിയല്‍: പോസ്റ്റ് ഗ്രാഡുവേറ്റ് ഡിപ്ലോമ ഇന്‍ അഡ്വാന്‍സ്ഡ് കണ്‍സ്ട്രക്ഷന്‍ മാനേജ്മന്റ്  (ഒരുവര്‍ഷം, യോഗ്യത ബി.ടെക്/ ബി.ഇ.സിവില്‍/ബി ആര്‍ക്ക് ), പോസ്റ്റ് ഗ്രാഡുവേറ്റ് ഡിപ്ലോമ ഇന്‍ അര്‍ബന്‍ പ്ലാനിംഗ് ആന്‍ഡ് മാനേജ്മന്റ്(ഒരുവര്‍ഷം, യോഗ്യത ബി.ടെക്/ബി.ഇ.സിവില്‍/ബി ആര്‍ക്ക് ), പോസ്റ്റ് ഗ്രാഡുവേറ്റ് ഡിപ്ലോമ ഇന്‍ ഇന്റീരിയര്‍ ഡിസൈന്‍ ആന്‍ഡ് കണ്‍സ്ട്രക്ഷന്‍   (ഒരുവര്‍ഷം, യോഗ്യത ബി.ടെക്/ബി.ഇ. സിവില്‍), പോസ്റ്റ് ഗ്രാഡുവേറ്റ് ഡിപ്ലോമ ഇന്‍ റോഡ് കണ്‍സ്ട്രക്ഷന്‍ മാനേജ്മന്റ് (ഒരുവര്‍ഷം, യോഗ്യത ബി.ടെക്/ബി.ഇ.സിവില്‍), പോസ്റ്റ് ഗ്രാഡുവേറ്റ് ഡിപ്ലോമ ഇന്‍ ഡിജിറ്റല്‍ പ്രൊജക്റ്റ് മാനേജ്മന്റ്  (ഒരുവര്‍ഷം, യോഗ്യത ബി.ടെക്/ബി.ഇ.സിവില്‍ / ബി.ആര്‍ക്), പോസ്റ്റ് ഗ്രാഡുവേറ്റ് ഡിപ്ലോമ ഇന്‍ ഇന്‍ഡസ്ട്രിയല്‍ സേഫ്റ്റി എഞ്ചിനീയറിംഗ്   (ഒരുവര്‍ഷം, യോഗ്യത ബി.ടെക്/ബി.ഇ. ഏത് ബ്രാഞ്ചും/ബിഎസ്സി ഫിസിക്‌സ് അല്ലെങ്കില്‍ കെമിസ്ട്രി), പോസ്റ്റ് ഗ്രാഡുവേറ്റ് ഡിപ്ലോമ ഇന്‍ എംഇപി സിസ്റ്റംസ് ആന്‍ഡ് മാനേജ്മന്റ് (ഒരുവര്‍ഷം, യോഗ്യത ബി.ടെക്/ബി.ഇ., എം.ഇ./ഇ.ഇ.ഇ/പി.ഇ.).

സൂപ്പര്‍വൈസറി : അഡ്വാന്‍സ്ഡ് ഡിപ്ലോമ ഇന്‍ ജോഗ്രഫിക് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം  (6 മാസം, യോഗ്യത ഏതെങ്കിലും സയന്‍സ് ബിരുദം/ബി.ടെക് സിവില്‍/ബി.ഇ. സിവില്‍/ഡിപ്ലോമ സിവില്‍/ബി.എ. ജിയോഗ്രഫി), അഡ്വാന്‍സ്ഡ് ഡിപ്ലോമ ഇന്‍ ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ് (ഒരുവര്‍ഷം, യോഗ്യത പ്ലസ് റ്റു), അഡ്വാന്‍സ്ഡ് ഡിപ്ലോമ ഇന്‍  ബില്‍ഡിംഗ് ഇന്‍ഫര്‍മേഷന്‍ മോഡലിംഗ് (6 മാസം, യോഗ്യത ബി.ടെക്/ബി.ഇ. സിവില്‍/ബി ആര്‍ക്ക്).

ടെക്‌നിഷ്യന്‍ : അസിസ്റ്റന്റ് പ്ലംബര്‍ ജനറല്‍ -ലെവല്‍ 3 –  (41 ദിവസം, യോഗ്യത അഞ്ചാം ക്ലാസ് പാസ്), ഡ്രാഫ്ട് പേഴ്സണ്‍  സിവില്‍ വര്‍ക്‌സ് – ലെവല്‍  4 (77 ദിവസം, യോഗ്യത എസ്എസ്എല്‍സി), ഹൗസ് കീപ്പിംഗ് ട്രെയിനീ  -ലെവല്‍ 3 (57 ദിവസം, യോഗ്യത പത്താം ക്ലാസ്/ഐറ്റിഐ), അസിസ്റ്റന്റ് ഇലക്ട്രീഷന്‍ – ലെവല്‍  3 (65 ദിവസം, യോഗ്യത അഞ്ചാം ക്ലാസും പ്രസക്ത മേഖലയില്‍ 3 വര്‍ഷം പ്രവൃത്തിപരിചയവും അല്ലെങ്കില്‍ എട്ടാം ക്ലാസും പ്രസ്തുത മേഖലയില്‍ ഒരുവര്‍ഷം പ്രവൃത്തി പരിചയവും അല്ലെങ്കില്‍ എട്ടാം ക്ലാസും 2 വര്‍ഷം ഐറ്റിഐയും), കണ്‍സ്ട്രക്ഷന്‍ ലബോറട്ടറി ആന്‍ഡ് ഫീല്‍ഡ് ടെക്‌നിഷ്യന്‍  – ലെവല്‍ 4 (67 ദിവസം, യോഗ്യത എട്ടാം ക്ലാസും ഐറ്റിഐ 2 വര്‍ഷം  ഇതേ തൊഴിലില്‍ 2 വര്‍ഷം പ്രവൃത്തിപരിചയവും, അല്ലെങ്കില്‍ പത്താം ക്ലാസും ഇതേ തൊഴിലില്‍ 2 വര്‍ഷം  പ്രവൃത്തിപരിചയവും അല്ലെങ്കില്‍ എന്‍ എസ് ക്യു എഫ് ലെവല്‍  3 സര്‍ട്ടിഫിക്കറ്റും ഇതേ തൊഴിലില്‍ 2 വര്‍ഷം പ്രവൃത്തിപരിചയവും). വിശദമായ വിജ്ഞാപനവും കൂടുതല്‍ വിവരങ്ങളും: www.iiic.ac.in.  ഫോണ്‍: 8078980000.

യോഗ പരിശീലകര്‍
പറക്കോട് ബ്ലോക്ക് പഞ്ചായത്തില്‍ യോഗ പരിശീലനം എന്ന പദ്ധതി നടപ്പാക്കുന്നതിന് ബിഎന്‍വൈഎസ് യോഗ്യതയുള്ള പരിശീലകരെ തെരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ പറക്കോട് അഡീഷണല്‍ ശിശു വികസന പദ്ധതി ഓഫീസില്‍ ഈ മാസം 28ന് അകം എത്തിക്കണം. ഫോണ്‍: 9961629054

സൗജന്യ പരിശീലനം
പത്തനംതിട്ട എസ് ബിഐ യുടെ ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ (ആര്‍എസ്ഇറ്റിഐ) ആരംഭിക്കുന്ന സൗജന്യ ബ്യൂട്ടീഷ്യന്‍ കോഴ്സിലേക്ക് 18നും 44നും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്ക് അപേക്ഷിക്കാം. ഫോണ്‍: 833001020, 04682 2270243

താത്പര്യപത്രം ക്ഷണിച്ചു
സംസ്ഥാനത്തെ ഒബിസി വിഭാഗം വിദ്യാര്‍ഥികള്‍ക്ക് പിന്നോക്ക വിഭാഗ വികസന വകുപ്പ് മുഖേന വിവിധ മത്സര പരീക്ഷാ പരിശീലനത്തിന് ധനസഹായം അനുവദിക്കുന്ന എംപ്ലോയബിലിറ്റി എന്‍ഹാന്‍സ്മെന്റ് പ്രോഗ്രാം പദ്ധതി പ്രകാരം സ്ഥാപനങ്ങളെ എംപാനല്‍ ചെയ്യുന്നതിനായി സിവില്‍ സര്‍വീസ്, ബാങ്കിംഗ് സര്‍വീസ്, യുജിസി/ ജെആര്‍എഫ്/നെറ്റ്, ഗേറ്റ്/മാറ്റ്  തുടങ്ങിയ മത്സര പരീക്ഷാ പരിശീലനം നടത്തുന്ന സ്ഥാപനങ്ങളില്‍ നിന്നും താത്പര്യപത്രം ക്ഷണിച്ചു. അപേക്ഷ സമര്‍പ്പിക്കുന്ന സ്ഥാപനങ്ങള്‍ സംസ്ഥാനത്തിനകത്ത് പ്രവര്‍ത്തിക്കുന്നതും പ്രശസ്തിയും സേവന പാരമ്പര്യവും  മികച്ച റിസല്‍ട്ട് ഉളളവരുമായിരിക്കണം. നിര്‍ദ്ദിഷ്ട മാതൃകയില്‍ തയ്യാറാക്കിയ താത്പര്യപത്രം സമര്‍പ്പിക്കേണ്ട അവസാന തീയതി ഈ മാസം 30.  വെബ് സൈറ്റ് : www.bcdd.kerala.gov.in ഫോണ്‍ : 0474 2914417

error: Content is protected !!