വിദേശകാര്യസഹമന്ത്രി വി മുരളീധരന് സെപ്റ്റംബര്‍ 21നും 22നും ജിബൂട്ടി സന്ദര്‍ശിക്കും
ന്യൂഡല്‍ഹി സെപ്തംബര്‍ 20, 2022
വിദേശകാര്യ-പാര്‍ലമെന്ററികാര്യ സഹമന്ത്രി വി മുരളീധരന് 2022 സെപ്തംബര്‍ 21നും 22നും ജിബൂട്ടിയില്‍ ഔദ്യോഗിക സന്ദര്‍ശനം നടത്തും. ജിബൂട്ടിയില്‍ അദ്ദേഹത്തിന്റെ ആദ്യ സന്ദര്‍ശനമാണിത്
സന്ദര്‍ശനവേളയില്‍ ജിബൂട്ടി പ്രധാനമന്ത്രി അബ്ദുള്കാദര് കാമില്‍ മുഹമ്മദിനെ കേന്ദ്രസഹമന്ത്രി സന്ദര്‍ശിക്കും. ജിബൂട്ടി വിദേശമന്ത്രി മഹമൂദ് അലി യൂസഫുമായും മറ്റു പ്രതിനിധികളുമായും ഉഭയകക്ഷി, പ്രാദേശിക, അന്തര്‍ദേശീയവിഷയങ്ങളില്‍ ഇരുരാജ്യങ്ങള്‍ക്കും താല്‍പ്പര്യമുള്ള വിഷയങ്ങളില്‍ ചര്‍ച്ചനടത്തും. ജിബൂട്ടിയിലെ ഇന്ത്യന്‍ സമൂഹവുമായും അദ്ദേഹം സംവദിക്കും.
ഡിപ്ലോമാറ്റിക് & ഔദ്യോഗിക/സര്‍വീസ് പാസ്പോര്ട്ടുകള് ഉള്ളവര്‍ക്കു വിസവേണം എന്ന ആവശ്യം ഒഴിവാക്കുന്നതിനുള്ള കരാര്‍ സന്ദര്‍ശനവേളയില്‍ ഒപ്പുവയ്ക്കും. സുഷമ സ്വരാജ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിന് സര്‍വീസും (എസ്എസ്ഐഎഫ്എസ്) ജിബൂട്ടിയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിപ്ലോമാറ്റിക് സ്റ്റഡീസും (ഐഡിഎസ്) തമ്മിലുള്ള ധാരണാപത്രവും ഒപ്പുവയ്ക്കും.
ചരിത്രപരവും സാംസ്കാരികവുമായി ഊഷ്മളവും സൗഹൃദപരവുമായ ബന്ധമാണ് ഇന്ത്യയും ജിബൂട്ടിയും പങ്കിടുന്നത്. 2015ല്‍ യുദ്ധത്തില്‍ തകര്‍ന്ന യെമനില്‍നിന്ന് ഇന്ത്യന്‍ പൗരന്മാരെ ഒഴിപ്പിക്കുന്നതിനായി (ഓപ്പറേഷന് റാഹത്ത്) ജിബൂട്ടി വലിയ പിന്തുണ നല്‍കിയിരുന്നു. 2017 ഒക്ടോബറില്‍ അന്നത്തെ ഇന്ത്യന്‍ രാഷ്ട്രപതി രാം നാഥ് കോവിന്ദ് ജിബൂട്ടി സന്ദര്‍ശിച്ചിരുന്നു. 2019ല്‍ ഇന്ത്യ ജിബൂട്ടിയില്‍ മിഷനു തുടക്കമിട്ടു. 2021-22ല്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷിവ്യാപാരത്തിന് 755 മില്യണ്‍ യുഎസ് ഡോളര്‍ മൂല്യമുണ്ടായിരുന്നു. വലിയൊരു ഇന്ത്യന്‍ സമൂഹം ജിബൂട്ടിയില്‍ താമസിക്കുന്നുണ്ട്.
ഇന്ത്യയും ജിബൂട്ടിയും തമ്മിലുള്ള ഉഭയകക്ഷിബന്ധത്തിന് ഈ സന്ദര്‍ശനം കൂടുതല്‍ ഊര്‍ജം പകരുമെന്നാണു പ്രതീക്ഷ.
ഇതുവരെ 203.10 കോടിയില്‍ അധികം വാക്സിന് ഡോസുകള്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും നല്കി
ന്യൂ ഡല്‍ഹി: സെപ്തംബര്‍ 20, 2022
രാജ്യത്തൊട്ടാകെ കോവിഡ്-19 പ്രതിരോധ കുത്തിവയ്പ് അതിവേഗത്തില്‍ നല്‍കുന്നതിന് കേന്ദ്ര ഗവണ്മെന്റ് പ്രതിജ്ഞാബദ്ധമാണ്. എല്ലാവര്ക്കും കോവിഡ്-19 പ്രതിരോധ കുത്തിവയ്പു നല്കുന്ന പുതിയ ഘട്ടത്തിന് രാജ്യത്ത് 2021 ജൂണ്‍ 21-നാണ് തുടക്കമായത്. പ്രതിരോധ മരുന്നു കൂടുതല്‍ ലഭ്യമാക്കിയതും, സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും മരുന്നുലഭ്യത മുന്‍കൂട്ടി അറിയാന്‍ കഴിഞ്ഞതും മികച്ച ആസൂത്രണത്തിനും വിതരണശൃംഖല സുതാര്യമാക്കുന്നതിനും സഹായിച്ചു.
രാജ്യവ്യാപക പ്രതിരോധ കുത്തിവയ്പു പരിപാടിയുടെ ഭാഗമായി, സൗജന്യമായി വാക്സിനുകള്‍ നല്കി കേന്ദ്ര ഗവണ്മെന്റ് സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും പിന്തുണ നല്കി വരികയാണ്. കോവിഡ്-19 പ്രതിരോധ കുത്തിവയ്പ് പരിപാടിയുടെ പുതിയ ഘട്ടത്തില്‍ വാക്സിനുകളുടെ 75% കേന്ദ്ര ഗവണ്മെന്റ് സംഭരിക്കും. ഇങ്ങനെ സംഭരിക്കുന്ന വാക്സിനുകള്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും സൗജന്യമായി നല്‍കും.
കേന്ദ്ര ഗവണ്മെന്റ് സൗജന്യമായി ലഭ്യമാക്കിയതും സംസ്ഥാനങ്ങള്‍ നേരിട്ട് സംഭരിച്ചതുമുള്‍പ്പടെ ഇതുവരെ 203.10 കോടിയില്‍ അധികം (2,03,10,39,925) വാക്സിന് ഡോസുകള്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും കൈമാറിയിട്ടുണ്ട്.
3.54 കോടിയില്‍ അധികം (3,54,11,820) കോവിഡ് വാക്സിന് ഡോസുകള്‍ സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും പക്കല്‍ ഇപ്പോഴും ലഭ്യമാണ്.
കോവിഡ്-19: പുതിയ വിവരങ്ങള്‍
ന്യൂ ഡല്‍ഹി: സെപ്തംബര്‍ 20, 2022
രാജ്യവ്യാപക പ്രതിരോധ കുത്തിവയ്പ് പരിപാടിയുടെ ഭാഗമായി ഇതുവരെ നല്‍കിയത് 216.83 കോടി ഡോസ് വാക്സിന് (94.69 കോടി രണ്ടാം ഡോസും, 19.70 കോടി മുന്‍കരുതല്‍ ഡോസും).
കഴിഞ്ഞ 24 മണിക്കൂറില്‍ നല്‍കിയത് 13,10,410 ഡോസുകള്‍.
രാജ്യത്ത് നിലവില്‍ ചികിത്സയിലുള്ളത് 47,379 പേര്; ചികിത്സയിലുള്ളത് ആകെ രോഗബാധിതരുടെ 0.11%
കഴിഞ്ഞ 24 മണിക്കൂറിനിടെ 4,676 പേര് സുഖം പ്രാപിച്ചതോടെ ആകെ രോഗമുക്തരുടെ എണ്ണം 4,39,67,340 ആയി; രോഗമുക്തി നിരക്ക് 98.71%
കഴിഞ്ഞ 24 മണിക്കൂറില്‍ 4,043 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു
പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 1.37%; പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് 1.81%
ആകെ നടത്തിയത് 89.20 കോടി പരിശോധനകള്‍; കഴിഞ്ഞ 24 മണിക്കൂറില്‍ നടത്തിയത് 2,95,894 പരിശോധനകള്‍
രാജ്യത്തിതുവരെ നല്കിയ ആകെ വാക്സിനുകളുടെ എണ്ണം 216.83 കോടി കടന്നു
ന്യൂ ഡല്‍ഹി: സെപ്തംബര്‍ 20, 2022
ഇന്ന് രാവിലെ ഏഴ് മണി വരെയുള്ള താത്കാലിക കണക്ക് പ്രകാരം, രാജ്യത്തിതുവരെ നല്കിയ ആകെ വാക്സിനുകളുടെ എണ്ണം 216.83 കോടി (2,16,83,24,537) കടന്നു.
12 മുതല്‍ 14 വയസ്സ് പ്രായമുള്ളവര്‍ക്കുള്ള കോവിഡ് പ്രതിരോധ കുത്തിവയ്പ്പ് 2022 മാര്‍ച്ച് 16 മുതല്‍ ആരംഭിച്ചു. ഇതുവരെ 4.08 കോടിയില്‍ കൂടുതല്‍ (4,08,32,053) കൗമാരക്കാര്‍ക്ക് ആദ്യ ഡോസ് വാക്സിന് നല്കി കഴിഞ്ഞു.
18 മുതല്‍ 59 വയസ്സ് വരെ പ്രായമുള്ളവര്‍ക്ക് കോവിഡ്-19 മുന്‍കരുതല്‍ ഡോസ് 2022 ഏപ്രില്‍ 10 മുതല്‍ ആരംഭിച്ചു.
നിലവില്‍ ചികിത്സയിലുള്ളത് 47,379 പേരാണ്. ഇത് ആകെ രോഗബാധിതരുടെ 0.11 ശതമാനമാണ്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 4,676 പേര് സുഖം പ്രാപിച്ചതോടെ രാജ്യത്താകെ ഇതുവരെ കോവിഡ് മുക്തരായവരുടെ എണ്ണം 4,39,67,340 ആയി. ദേശീയ രോഗമുക്തി നിരക്ക് 98.71%.
കഴിഞ്ഞ 24 മണിക്കൂറില്‍ പുതുതായി രോഗം സ്ഥിരീകരിച്ചത് 4,043 പേര്‍ക്കാണ്.
കഴിഞ്ഞ 24 മണിക്കൂറില്‍ 2,95,894 പരിശോധനകള്‍ നടത്തി. 89.20 കോടിയില്‍ അധികം (89,20,49,014) പരിശോധനകളാണ് ഇതുവരെ നടത്തിയത്.
പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് നിലവില്‍ 1.81 ശതമാനമാണ്. പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 1.37 ശതമാനമാണ്.
മുഖ്യധാരാ മാധ്യമങ്ങള്‍ക്ക് ഏറ്റവും വലിയ ഭീഷണി മുഖ്യധാരാ മാധ്യമ ചാനലുകള്‍ തന്നെയാണ്: ശ്രീ അനുരാഗ് ഠാക്കൂര്‍
ന്യൂ ഡല്‍ഹി: സെപ്റ്റംബര്‍ 20, 2022
ഏഷ്യാ-പസഫിക് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ബ്രോഡ്കാസ്റ്റിംഗ് ഡവലപ്മെന്റിന്റെ (എഐബിഡി) 47-ാമത് വാര്‍ഷിക സമ്മേളനവും 20-ാമത് യോഗവും കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രി ശ്രീ അനുരാഗ് ഠാക്കൂര്‍ 2022 സെപ്റ്റംബര്‍ 19-ന് ഉദ്ഘാടനം ചെയ്തു. കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ സഹമന്ത്രി ഡോ. എല്‍. മുരുഗന് സന്നിഹിതനായിരുന്നു.
മുഖ്യധാരാ മാധ്യമങ്ങള്‍ക്കുള്ള ഏറ്റവും വലിയ ഭീഷണി നവയുഗ ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളല്ല, മറിച്ച് മുഖ്യധാരാ മാധ്യമ ചാനലുകള്‍ തന്നെയാണെന്ന് ചടങ്ങില്‍ സംസാരിച്ച ശ്രീ ഠാക്കൂര്‍ പറഞ്ഞു. വസ്തുതകളെ അഭിമുഖീകരിക്കുകയും സത്യം അവതരിപ്പിക്കുകയും എല്ലാ കക്ഷികളെയും അവരുടെ കാഴ്ചപ്പാടുകള്‍ അവതരിപ്പിക്കാന്‍ അനുവദിക്കുകയും ചെയ്യുന്നതാണ് യഥാര്‍ത്ഥ പത്രപ്രവര്‍ത്തനമെന്ന് അദ്ദേഹം പറഞ്ഞു.
അതിഥിയെ സംബന്ധിച്ച ചാനലുകളുടെ തീരുമാനങ്ങള്‍, ധ്വനി, ദൃശ്യങ്ങള്‍ എന്നിവ പ്രേക്ഷകരുടെ ദൃഷ്ടിയില് മാധ്യമങ്ങളുടെ വിശ്വാസ്യത നിര്‍വചിക്കുന്നതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കോവിഡ് സമയത്ത് അംഗരാജ്യങ്ങളെ ഓണ്‍ലൈനില്‍ ബന്ധിപ്പിച്ചതിനും മഹാമാരിയുടെ ആഘാതം ലഘൂകരിക്കാന്‍ മാധ്യമങ്ങള്‍ക്ക് എങ്ങനെ പ്രവര്‍ത്തിക്കാന്‍ കഴിയും എന്നതിനെക്കുറിച്ചുള്ള നിരന്തരമായ സംഭാഷണം നടത്തുന്നതിനും മുന്‍കൈ എടുത്ത എഐബിഡി നേതൃത്വത്തെ ശ്രീ അനുരാഗ് ഠാക്കൂര്‍ അഭിനന്ദിച്ചു. എഐബിഡി ഡയറക്ടര്‍ ശ്രീമതി ഫിലോമിനയെയും, എഐബിഡി ജനറല്‍ കോണ്‍ഫറന്‍സ് പ്രസിഡന്റ് ശ്രീ മയങ്ക് അഗര്‍വാളിനെയും ഏഷ്യാ പസഫിക് മേഖലയില്‍ കൊവിഡ് മഹാമാരിക്കെതിരെ ശക്തമായ മാധ്യമ പ്രതികരണം കെട്ടിപ്പടുക്കുന്നതില്‍ ഒരുമിച്ച് പ്രവര്‍ത്തിച്ച അംഗരാജ്യങ്ങളെയും ശ്രീ ഠാക്കൂര്‍ അഭിനന്ദിച്ചു.
നല്ല നിലവാരമുള്ള ഉള്ളടക്ക വിനിമയ മേഖലയില്‍ സഹകരണം സ്ഥാപിക്കാന്‍ അംഗരാജ്യങ്ങളെ ശ്രീ ഠാക്കൂര്‍ ആഹ്വാനം ചെയ്തു. പൊതു ധാരണകളും കാഴ്ചപ്പാടുകളും രൂപപ്പെടുത്താന്‍ ശാക്തീകരണത്തിന്റെ ഫലപ്രദമായ ഉപകരണമായ മാധ്യമങ്ങള്‍ക്ക് അപാരമായ കഴിവുണ്ടെന്ന് മന്ത്രി പറഞ്ഞു. മാധ്യമ ആവാസവ്യവസ്ഥ കൂടുതല്‍ ഊര്‍ജ്ജസ്വലവും സഫലവുമാക്കുന്നതിന് മാധ്യമപ്രവര്‍ത്തകര്‍ക്കും പ്രക്ഷേപകര്‍ക്കും അനുയോജ്യമായ അന്തരീക്ഷം സൃഷ്ടിക്കേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പരിപാടിയില്‍, 2022 ലെ ലൈഫ് ടൈം അച്ചീവ്മെന്റ് അവാര്‍ഡ് പ്രസാര്‍ ഭാരതി സിഇഒ ശ്രീ മയങ്ക് അഗര്‍വാളിന് സമ്മാനിച്ചു.
ഇന്ത്യയിലെ വിവിധ വിദേശ ദൗത്യങ്ങളുടെ തലവന്മാര്, എഐബിഡി അംഗരാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍, പ്രസാര്‍ ഭാരതിയില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍, വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ വിവിധ വിഭാഗങ്ങളില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
രാജ്യ രക്ഷാമന്ത്രി ശ്രീ രാജ്നാഥ് സിംഗും ഈജിപ്ഷ്യന്‍ പ്രതിരോധമന്ത്രി ജനറല്‍ മുഹമ്മദ് സാക്കിയും കെയ്റോയില്‍ ഉഭയകക്ഷി ചര്‍ച്ച നടത്തി
ന്യൂ ഡല്‍ഹി: സെപ്റ്റംബര്‍ 20, 2022
രാജ്യ രക്ഷാ മന്ത്രി ശ്രീ രാജ്നാഥ് സിംഗ് ഇന്നലെ (2022 സെപ്റ്റംബര്‍ 19-ന്) കെയ്റോയില്‍ ഈജിപ്ഷ്യന്‍ പ്രതിരോധ മന്ത്രി ജനറല്‍ മുഹമ്മദ് സാക്കിയുമായി ഉഭയകക്ഷി ചര്‍ച്ച നടത്തി. ശ്രീ രാജ്നാഥ് സിംഗിന്റെ ഈജിപ്തിലെ ഔദ്യോഗിക സന്ദര്‍ശനം തുടരുകയാണ്. കൂടിക്കാഴ്ചയില്‍, പ്രതിരോധ ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള നടപടികളെക്കുറിച്ച് ഇരുപക്ഷവും ചര്‍ച്ച ചെയ്തു. തീവ്രവാദവിരുദ്ധ സംയുക്ത അഭ്യാസങ്ങളും, പരിശീലനത്തിനായുള്ള സൈനികരുടെ കൈമാറ്റവും വര്‍ദ്ധിപ്പിക്കുന്നതില്‍ ഇരുപക്ഷവും സമവായത്തിലെത്തി.
ഇന്ത്യയിലെയും ഈജിപ്തിലെയും പ്രതിരോധ വ്യവസായങ്ങള്‍ തമ്മിലുള്ള സഹകരണം സമയബന്ധിതമായി വിപുലീകരിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ വിലയിരുത്താന്‍ ഇരുമന്ത്രിമാരും തമ്മില്‍ ധാരണയായി. പ്രാദേശിക സുരക്ഷ സംബന്ധിച്ച വീക്ഷണങ്ങള്‍ കൈമാറുകയും ലോക സമാധാനത്തിനും സ്ഥിരതയ്ക്കും ഇന്ത്യയുടെയും ഈജിപ്തിന്റെയും സംഭാവനകളെ ഇരുരാജ്യങ്ങളും പരസ്പരം അംഗീകരിച്ചു. ഇഛഢകഉ19 മഹാമാരിയുടെ പശ്ചാത്തലത്തിലും, കഴിഞ്ഞ വര്‍ഷം പ്രതിരോധ ഇടപെടലുകളും കൈമാറ്റങ്ങളും ഊര്‍ജ്ജിതമായി നടന്നതില്‍ ഇരുപക്ഷവും സന്തോഷം വ്യക്തമാക്കി.
ഈജിപ്ത് പ്രസിഡന്റ് ശ്രീ അബ്ദുള്‍ ഫത്താഹ് എല്‍-സിസിയും രാജ്യ രക്ഷാ മന്ത്രിയും തമ്മിലുള്ള ചര്‍ച്ചയ്ക്ക് ശേഷം, സുരക്ഷാ, പ്രതിരോധ മേഖലകളില്‍ ഉഭയകക്ഷി സഹകരണം വര്‍ധിപ്പിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ഇരു മന്ത്രിമാരും തീരുമാനിച്ചു. ഇരു പ്രതിരോധ മന്ത്രിമാരും പ്രതിരോധ മേഖലയിലെ സഹകരണത്തിന് ധാരണാപത്രം ഒപ്പുവെച്ചത് സന്ദര്‍ശന വേളയിലെ സുപ്രധാന നാഴികക്കല്ലായി മാറി. പരസ്പര താല്‍പ്പര്യമുള്ള എല്ലാ മേഖലകളിലും പ്രതിരോധ സഹകരണം വര്‍ദ്ധിപ്പിക്കുന്നതിന് ധാരണാപത്രം വഴിയൊരുക്കും.
2022 ഒക്ടോബര്‍ 18 മുതല്‍ 22 വരെ ഗുജറാത്തിലെ ഗാന്ധിനഗറില്‍ നടക്കുന്ന 12-ാമത് ഡിഫന്‍സ് എക്സ്പോയുടെ ഭാഗമായി നടക്കാനിരിക്കുന്ന ഇന്ത്യ-ആഫ്രിക്ക പ്രതിരോധ സംഭാഷണത്തിലേക്കും കഛഞ പ്രതിരോധ മന്ത്രിമാരുടെ യോഗത്തിലേക്കും ശ്രീ രാജ്നാഥ് സിംഗ് ഈജിപ്ഷ്യന്‍ പ്രതിരോധമന്ത്രിയെ ക്ഷണിച്ചു.