Input your search keywords and press Enter.

പോപ്പുലര്‍ ഫ്രണ്ട് ഹർത്താലില്‍ സംസ്ഥാനത്ത് വ്യാപക അക്രമം; ബസുകള്‍ക്ക് നേരെ കല്ലേറ്: കോന്നിയില്‍ സര്‍ക്കാര്‍ ജീവനകാരന് പരിക്ക്

 

പോപ്പുലര്‍ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടരുന്നതിനിടെ സംസ്ഥാനത്ത് വ്യാപക അക്രമം. പല സ്ഥലങ്ങളിലും ഹർത്താലനുകൂലികൾ ​ഗതാ​ഗതം തടസ്സപ്പെടുത്തുകയും ബസ്സുകള്‍ക്ക് കല്ലെറിയുകയും ചെയ്തു . പത്തനംതിട്ട ജില്ലയില്‍ നാല് ബസുകള്‍ കല്ലേറില്‍ തകര്‍ന്നു .രണ്ടു ഡ്രൈവര്‍ ഒരു ബസ്സ്‌ യാത്രികന്‍ എന്നിവര്‍ക്ക് പരിക്ക് പറ്റി .

കോന്നി കുളത്തിങ്കല്‍ വെച്ച് ബൈക്കില്‍ എത്തിയ രണ്ടു പേരാണ് തിരുവനന്തപുരം പത്തനംതിട്ട ഫാസ്റ്റ് ബസ്സിനു രാവിലെ കല്ല്‌ എറിഞ്ഞത് .
ഗ്ലാസ് പൂര്‍ണ്ണമായും പൊട്ടി . ഡ്രൈവര്‍ കടക്കല്‍ ഷാജിയ്ക്ക് കൈക്ക് പരിക്ക് പറ്റി .ഇതേ ബസ്സിലെ യാത്രികനായ കോന്നി സബ് രജിസ്ട്രാർ ആഫീസിലെ സീനിയർ ക്ലർക്ക് ബോബി മൈക്കിളിന് കണ്ണിന് പരിക്കേറ്റു. ആദ്യം കോന്നി താലൂക്ക് ആശുപത്രിയിലും പിന്നീട് പത്തനംതിട്ട ജനറല്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു .
കോഴിക്കോട്ടും കൊച്ചിയിലും ആലപ്പുഴയിലും കൊല്ലത്തും വയനാട്ടിലും കെഎസ്ആര്‍ടിസി ബസുകളുടെ ചില്ലുകള്‍ തകര്‍ത്തു.

കോന്നി ഇളകൊള്ളൂര്‍ , പത്തനംതിട്ട ആനപ്പാറ ,പന്തളം എന്നിവിടെ കെ എസ് ആര്‍ ടി സി ബസ്സുകള്‍ക്ക് നേരെ കല്ലേറ് ഉണ്ടായി . ആനപ്പാറയില്‍ ഇടവഴിയിലൂടെ എത്തിയവര്‍ ബസ്സിനു കല്ല്‌ എറിഞ്ഞു എങ്കിലും കൊണ്ടില്ല . പോലീസ് സുരക്ഷയോടെ ബസ്സ്‌ തുടര്‍ന്ന് സര്‍വീസ് നടത്തി . ഹർത്താൽ നിയമവിരുദ്ധമെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. സ്വകാര്യസ്വത്തും പൊതുസ്വത്തും നശിപ്പിച്ചാൽ പ്രത്യേകം കേസുകൾ എടുക്കണം. ഹർത്താലിന് ആഹ്വാനം ചെയ്തവർക്കെതിരെ കോടതിയലക്ഷ്യ നടപടിക്കും ഹൈക്കോടതി ഉത്തരവിട്ടു .രാജ്യവ്യാപകമായി എൻഐഎയും ഇ ഡിയും പോപ്പുലർ ഫ്രണ്ട് ഓഫീസുകളിലും നേതാക്കളുടെ വീടുകളിലും റെയ്ഡ് നടത്തി നിരവധി പേരെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ചാണ് ഹർത്താൽ.

error: Content is protected !!