പോപ്പുലര്‍ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ കെ എസ് ആര് ടി സി ബസുകള്‍ക്ക് കല്ലെറിഞ്ഞു നാശനഷ്ടം വരുത്തിയ കേസ്സിലെ പ്രതികളെ കോടതിയില്‍ ഹാജരാക്കി . കുമ്മണ്ണൂർ പള്ളിക്കിഴക്കേതിൽ അജ്മൽ വാഹിദ് (29), കുമ്മണ്ണൂർ നെടിയകാല പുത്തൻ വീട് നജിൽ (24), മുളന്തറ മാവനാൽ പുത്തൻവീട് അജ്മൽ ഷാജഹാൻ (29) എന്നിവരെ ആണ് പോലീസ് അറസ്റ്റ് ചെയ്തു കോടതിയില്‍ ഹാജരാക്കിയത് .
ഇവരുടെ വീടുകളിൽ കഴിഞ്ഞ ദിവസം പൊലീസ്റെയ്ഡ്നടത്തിയിരുന്നു.അറസ്റ്റിലായ പോപ്പുലർഫ്രണ്ട് നേതാവ് അജ്മലുമായി കുമ്മണ്ണൂർ വനമേഖലയിലും ഇന്നലെ കോന്നി പോലീസിന്റെ നേതൃത്വത്തിൽ പരിശോധന നടന്നിരുന്നു.ഹർത്താൽ ദിനം കെ എസ് ആർ ടി സി ബസ്സിന് കല്ലെറിഞ്ഞവർ വസ്ത്രം ആയുധം എന്നിവ അച്ചൻ കോവിൽ നദിയിൽ ഉപേക്ഷിച്ചു എന്നാണ് പോലീസ് ഭാക്ഷ്യം . ഇത് തേടിയാണ് പോലീസ് പരിശോധന നടത്തിയത്. എന്നാൽ തൊണ്ടി കണ്ടെത്തിയിട്ടില്ല.പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ക്ക് എതിരെ തുടര്‍ അന്വേഷണം നടക്കും .