Input your search keywords and press Enter.

സംസ്ഥാനത്തെ സ്കൂളുകളിൽ നടത്താനിരുന്ന പരിപാടികൾ മാറ്റിവെച്ചു

 

 

ലഹരിവിരുദ്ധ ബോധവൽക്കരണവുമായി ബന്ധപ്പെട്ട് ഞായറാഴ്ച സംസ്ഥാനത്തെ സ്കൂളുകളിൽ നടത്താനിരുന്ന പരിപാടികൾ മാറ്റിവെച്ചു. പങ്കെടുക്കുന്ന ഉദ്ഘാടന ചടങ്ങുകളും മാറ്റിവെച്ചതായി പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. പരിപാടി വ്യാഴാഴ്ച നടത്തും.ഞായറാഴ്ച തിരുവനന്തപുരത്ത് നടത്താൻ നിശ്ചയിച്ച സാമൂഹ്യഐക്യദാർഢ്യ പക്ഷാചരണ ഉദ്ഘാടന പരിപാടികളും റദ്ദാക്കിയതായി മന്ത്രി കെ രാധാകൃഷ്ണൻ വ്യക്തമാക്കി.ലഹരിക്കെതിരെയുള്ള പോരാട്ടത്തിന്‍റെ ഭാഗമായി കേരള സായുധ പോലീസും സ്റ്റുഡന്‍റ് പോലീസ് കേഡറ്റും ചേര്‍ന്ന് സംഘടിപ്പിക്കുന്ന കൂട്ടയോട്ടവും മാറ്റിവെച്ചു.

error: Content is protected !!