Input your search keywords and press Enter.

അസിസ്റ്റന്റ് ഡ്രഗ്‌സ് കണ്‍ട്രോളര്‍ ഇന്റലിജന്റ്‌സ് പരിശോധന നടത്തി

 

എറണാകുളം അസിസ്റ്റന്റ് ഡ്രഗ്‌സ് കണ്‍ട്രോളറുടെ കാര്യാലയത്തിലെ ഇന്റലിജന്റ്‌സ് വിഭാഗം ഡ്രഗ്‌സ് ഇന്‍സ്‌പെക്ടര്‍മാരായ ജയന്‍ ഫിലിപ്പിന്റെ നേതൃത്വത്തില്‍ കടവന്ത്ര സുബാഷ് ചന്ദ്രബോസ് റോഡിലെ കൃഷ്ണ ഹോസ്പിറ്റല്‍ ഒ.പി ക്ലിനിക്കില്‍ സംയുക്ത പരിശോധന നടത്തി. ഈ ഹോസ്പിറ്റലില്‍ നിന്നും വിവിധ ഡോക്ടര്‍മാര്‍ ധാരാളം രോഗികളെ പരിശോധിച്ചു വരുന്നതായും ഡ്രഗ്‌സ് ആന്റ് കോസ്‌മെറ്റിക്‌സ് ആക്ട് 1940 ചട്ടങ്ങള്‍ക്ക് വിരുദ്ധമായും ധാരാളം മരുന്നുകള്‍ വില്‍പ്പന നടത്തുന്നതായും ബോധ്യപ്പെട്ടു. ഇതിന്റെ അടിസ്ഥാനത്തില്‍ ലൈസന്‍സ് ഇല്ലാതെ വ്യാപാരം നടത്തിയതിനെതിരെ നിയമ നടപടി സ്വീകരിക്കുകയും മരുന്നുകളും അനുബന്ധ രേഖകളും പിടിച്ചെടുത്ത് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി. പരിശോധനയില്‍ ഡ്രഗ്‌സ് ഇന്‍സ്‌പെക്ടര്‍മാരായ ടി.ഐ.ജോഷി. ഗ്ലാഡിസ്.പി.കാച്ചപ്പളളി, ടെസി തോമസ് എന്നിവരും പങ്കെടുത്തു.

error: Content is protected !!