Input your search keywords and press Enter.

കോന്നി : മുഴുവൻ നിരക്ഷരരേയും സർവേയിലൂടെ കണ്ടെത്തി സാക്ഷരരാക്കും

 

പലവിധ കാരണങ്ങളാൽ ഔപചാരിക വിദ്യാഭ്യാസം നടത്തുന്നതിന് കഴിയാതെവന്ന മുഴുവൻ ആളുകൾക്കും വിദ്യാഭ്യാസം നൽകുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ സാമ്പത്തിക സഹായത്തോടെ ദേശീയ സാക്ഷരതാ മിഷൻ നടപ്പാക്കുന്ന ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാം കോന്നി ഗ്രാമപഞ്ചായത്ത്തല സർവേ പ്രവർത്തനങ്ങൾ വിജയദശമി ദിനത്തിൽ കോന്നി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുലേഖ വി.നായർ ഉദ്ഘാടനം ചെയ്തു.

കോന്നി ഗ്രാമപഞ്ചായത്തിലെ അവശേഷിക്കുന്ന മുഴുവൻ നിരക്ഷരരേയും സർവേയിലൂടെ കണ്ടെത്തി അടുത്ത അഞ്ച് വർഷം കൊണ്ട് സാക്ഷരരാക്കുമെന്ന് പ്രസിഡന്റ് ഉറപ്പു നൽകി.

കോന്നി ഗ്രാമപഞ്ചായത്ത് പത്താം വാർഡിൽ കാച്ചാനത്ത് നടന്ന സർവേയിൽ എന്‍ ഐ എല്‍ പി റിസോഴ്സ്പേഴ്സൺ സലിൽ വയലാത്തല, സാക്ഷരത പ്രവർത്തക എ.ഹേമലത, റംലാബീവി, നബീസാബീവി, ജോർജ്ജ് കോശി എന്നിവർ സംസാരിച്ചു

 

error: Content is protected !!