Input your search keywords and press Enter.

പട്ടിക വർഗ വികസന വകുപ്പ് ഡയറക്ടർ വടശേരിക്കര എം ആർ എസ് സന്ദർശിച്ചു

പട്ടിക വർഗ വികസന വകുപ്പ് ഡയറക്ടർ അർജുൻ പാണ്ഡ്യൻ വടശേരിക്കര മോഡൽ റസിഡൻഷ്യൽ സ്കൂൾ സന്ദർശിച്ചു. അധ്യാപകരുമായി ചർച്ച നടത്തുകയും വിദ്യാർഥികളുമായി അദ്ദേഹം സംവദിക്കുകയും ചെയ്തു. സ്കൂളിന്റെ വികസനം, പാഠ്യപ്രവർത്തനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട് നിലവിലെ സ്ഥിതി വിലയിരുത്തുന്നതിനായിരുന്നു സന്ദർശനം. സ്കൂൾ ഗ്രൗണ്ടിൽ നടത്തേണ്ട നിർമാണ പ്രവർത്തനങ്ങൾക്ക് നിർദേശം നൽകി. സ്കൂൾ സ്ഥലത്തെ വെള്ളപ്പൊക്കം തടയുന്നതിനുള്ള നിർമ്മാണ പ്രവർത്തനങ്ങൾ നോക്കി കണ്ട് വിലയിരുത്തി ആവശ്യമായ നിർദേശങ്ങൾ നൽകി. തുടർന്ന് കുട്ടികളോടൊപ്പം ഇരുന്നു ഉച്ചഭക്ഷണം കഴിച്ചു.

ഉച്ചയ്ക്കു ശേഷം പട്ടിക വർഗ വികസന വകുപ്പിനു കീഴിൽ കടുമീൻചിറയിലെ പ്രീ മെട്രിക് ബോയ്സ് ഹോസ്റ്റൽ സന്ദർശിച്ച് പ്രവർത്തനവും അടിസ്ഥാന സൗകര്യങ്ങളും വിലയിരുത്തി. പ്രീമെട്രിക് ഹോസ്റ്റലിലെ കുട്ടികളുമായി സംവദിച്ചതിന് ശേഷം ഫുട്ബോൾ, വോളിബോൾ എന്നിവ അവർക്ക് സമ്മാനമായി നൽകി. തുടർന്ന് അടിച്ചിപ്പുഴ ട്രൈബൽ സെറ്റിൽമെൻ്റിലെ പഠനമുറി സന്ദർശിച്ചു. കുട്ടികൾക്ക് പഠനകാര്യങ്ങളിൽ നിർദേശങ്ങൾ നൽകുകയും സ്പോർട്സ് ഉപകരണങ്ങൾ വിതരണം ചെയ്യുകയും ചെയ്തു. കരികുളം കോളനിയിലെ വിദ്യാർഥികൾക്ക് പഠനമുറിയിൽ പോകുന്നതിനുള്ള റോഡിൻ്റെ ശോച്യാവസ്ഥ പരിഹരിക്കാമെന്ന് ഉറപ്പ് നൽകി.

ഇന്ന് ( 9 ) ആങ്ങമൂഴി, മൂഴിയാർ, കക്കി, പ്ലാപ്പള്ളി, മഞ്ഞത്തോട് എന്നിവിടങ്ങൾ സന്ദർശിക്കും. വനമേഖലയിലെ അന്തേവാസികളായ പട്ടിക വർഗ വിഭാഗത്തിൽപ്പെടുന്നവരെ നേരിട്ടുകാണും.

error: Content is protected !!