Input your search keywords and press Enter.

പാലക്കാട് ജില്ലയിലെ ഇന്നത്തെ സര്‍ക്കാര്‍ അറിയിപ്പുകള്‍ (12/10/2022)

ഗതാഗത നിയന്ത്രണം

പൊതുമരാമത്ത് നിരത്ത് വിഭാഗത്തിന് കീഴിലെ കുനിശ്ശേരി ബൈപാസില്‍ നിര്‍മ്മാണ പ്രവര്‍ത്തികള്‍ നടക്കുന്നതിനാല്‍ ഇതുവഴി ഒക്‌ടോബര്‍ 13 മുതല്‍ ഒരു മാസത്തേക്ക് ഭാരവാഹനങ്ങള്‍ക്ക് പൂര്‍ണമായും മറ്റു വാഹനങ്ങള്‍ക്ക് ഭാഗികമായും ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുമെന്ന് അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു. വാഹനങ്ങള്‍ കൊടുവായൂര്‍-തൃപ്പാളൂര്‍ റോഡിലൂടെ (കുനിശ്ശേരി ജങ്ഷന്‍ വഴി) പോകണം.

മലമ്പുഴ ബ്ലോക്ക് ക്ഷീരസംഗമം ഒക്‌ടോബര്‍ 17 ന്

സാങ്കേതിക പ്രശ്‌നങ്ങള്‍മൂലം മാറ്റിവച്ച മലമ്പുഴ ബ്ലോക്ക് ക്ഷീരസംഗമം ഒക്‌ടോബര്‍ 17 ന് രാവിലെ 10ന് മലമ്പുഴ കമ്മ്യൂണിറ്റി ഹാളില്‍ നടക്കും. മലമ്പുഴ ബ്ലോക്ക് ക്ഷീരസംഘങ്ങളുടെയും ക്ഷീരവികസനവകുപ്പിന്റെയും സംയുക്താഭിമുഖ്യത്തില്‍ നടത്തുന്ന സംഗമത്തിന്റെ ഭാഗമായി ഒക്‌ടോബര്‍ 15 ന് രാവിലെ എട്ട് മുതല്‍ ആനക്കല്ലില്‍ കന്നുകാലി പ്രദര്‍ശനം സംഘടിപ്പിക്കുമെന്നും ബ്ലോക്ക് ക്ഷീരസംഗമ കമ്മിറ്റി ചെയര്‍മാന്‍ അറിയിച്ചു.

 

ദേശീയ യുവജനദിനം: കോളെജ് വിദ്യാര്‍ത്ഥികള്‍ക്കായി ക്വിസ് മത്സരം

ദേശീയ യുവജനദിനത്തോടനുബന്ധിച്ച് 2023 ജനുവരി 12 ന് എന്‍.എ.സി.ഒ സംഘടിപ്പിക്കുന്ന ദേശീയതലത്തിലുള്ള ക്വിസ് മത്സരത്തിനു മുന്നോടിയായി കേരള സംസ്ഥാന എയ്ഡ്സ് കണ്‍ട്രോള്‍ സൊസൈറ്റി ജില്ലാ-സംസ്ഥാനതല ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. ഐ.ടി.ഐ, പോളിടെക്നിക് ആര്‍ട്സ് ആന്‍ഡ് സയന്‍സ്, പ്രൊഫഷണല്‍ കോളെജുകള്‍ തുടങ്ങി റെഡ് റിബണ്‍ ക്ലബ്ബ് ഉള്ള എല്ലാ കോളെജുകള്‍ക്കും മത്സരത്തില്‍ പങ്കെടുക്കാം.

യുവാക്കള്‍ക്കിടയില്‍ രോഗസാധ്യത കൂടുതലാണെന്നിരിക്കെ അവരെ മുന്‍നിര്‍ത്തി എച്ച്.ഐ.വി രോഗ പ്രതിരോധ സന്ദേശം ജനങ്ങളിലേക്ക് എത്തിക്കുക എന്നതാണ് ക്വിസ് മത്സരം കൊണ്ട് ഉദ്ദേശിക്കുന്നതെന്നും മത്സരത്തില്‍ റെഡ് റിബണ്‍ ക്ലബ്ബ് ഉള്ള കോളെജുകളില്‍ നിന്നും രണ്ടു പേര്‍ അടങ്ങുന്ന ഒരു ടീമിന് പങ്കെടുക്കാമെന്നും ജില്ലാ എയ്ഡ്സ് കണ്‍ട്രോള്‍ ആന്‍ഡ് ടി.ബി ഓഫീസര്‍ അറിയിച്ചു.

താത്പര്യമുള്ളവര്‍ പേര്, ഫോണ്‍ നമ്പര്‍ സഹിതമുള്ള വിവരങ്ങള്‍ 7593843506 ലോ, [email protected] ലോ ഒക്‌ടോബര്‍ 25 ന് വൈകീട്ട് നാലിനകം അറിയിക്കണം. വിജയികള്‍ക്ക് ക്യാഷ് പ്രൈസും സര്‍ട്ടിഫിക്കറ്റും നല്‍കുമെന്നും ജില്ലാ വിജയികളെ സംസ്ഥാനതലത്തിലുള്ള മത്സരത്തില്‍ പങ്കെടുപ്പിക്കുമെന്നും ജില്ലാ എയ്ഡ്സ് കണ്‍ട്രോള്‍ ആന്‍ഡ് ടി.ബി ഓഫീസര്‍ അറിയിച്ചു.

 

ചിറ്റൂര്‍ ഗവ. കോളെജില്‍ സീറ്റൊഴിവ്

ചിറ്റൂര്‍ ഗവ. കോളെജില്‍ ഒന്നാംവര്‍ഷ ബിരുദം, ബിരുദാനന്തര ബിരുദം വിഭാഗങ്ങളിലായി വിവിധ വകുപ്പുകളില്‍ സീറ്റൊഴിവ്. ബി.എ തമിഴ് വിഷയത്തില്‍ ഇ.ടി.ബി -ഒന്ന്, ഇ.ഡബ്ല്യൂ.എസ് -രണ്ട്, എസ്.സി-രണ്ട്. ബി.എ മ്യൂസിക് വിഷയത്തില്‍ ഇ.ഡബ്ല്യൂ.എസ്-ഒന്ന്, മുസ്ലീം-ഒന്ന്. ബി.എസ്.സി സുവോളജി-പി.എച്ച് -ഒന്ന്, ബി.എസ്.സി ഇലക്‌ട്രോണിക്‌സ്-തമിഴ് ഭാഷ ന്യൂനപക്ഷം -ഒന്ന്, എം.എ തമിഴ് വിഷയത്തില്‍ മുസ്ലിം- ഒന്ന്, ഒ.ബി.എക്‌സ് -1, ഇ.ഡബ്ല്യൂ.എസ്-രണ്ട്, എസ്.സി – രണ്ട്, എസ്.ടി- ഒന്ന്, തമിഴ് ന്യൂനപക്ഷം- ഒന്ന്, പി.എച്ച്-ഒന്ന്, സ്‌പോര്‍ട്‌സ്-ഒന്ന്. എം.എ മ്യൂസിക്- ഇ.ഡബ്ല്യൂ.എസ്-ഒന്ന്, എസ്.സി മൂന്ന്, എസ്.ടി -ഒന്ന്, മുസ്ലീം- ഒന്ന്.

എം.എ.സി മാത്തമാറ്റിക്‌സില്‍ എസ്. സി-രണ്ട്, എസ്. ടി -ഒന്ന്, പി.എച്ച്- ഒന്ന്, സ്‌പോര്‍ട്‌സ് -ഒന്ന്. എം.എ ഇക്കണോമിക്‌സ് വിഷയത്തില്‍ തമിഴ് ഭാഷ ന്യൂനപക്ഷം- ഒന്ന്, പി.എച്ച്-ഒന്ന്, സ്‌പോര്‍ട്‌സ് -ഒന്ന് എന്നീ ഒഴിവുകളാണുള്ളത്. താത്പര്യമുള്ളവര്‍ മതിയായ രേഖകള്‍ സഹിതം ഒക്‌ടോബര്‍ 14 ന് വൈകിട്ട് മൂന്നിനകം അതാത് വകുപ്പുകളില്‍ റിപ്പോര്‍ട്ട് ചെയ്യണം. വിദ്യാര്‍ത്ഥികളുടെ റാങ്ക് ലിസ്റ്റ് തയ്യാറാക്കിയാണ് അഡ്മിഷന്‍ നല്‍കുക എന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഇ-മെയില്‍: [email protected]

 

കോഴികുഞ്ഞുങ്ങള്‍ വില്‍പ്പനക്ക്

പട്ടാമ്പി കൃഷി വിജ്ഞാന കേന്ദ്രത്തില്‍ ഒരു മാസം പ്രായമായ ഗ്രാമശ്രീ ഇനത്തില്‍പ്പെട്ട മുട്ടക്കോഴി കുഞ്ഞുങ്ങള്‍ ഒന്നിന് 120 രൂപ നിരക്കില്‍ വില്‍പനയ്ക്ക് തയ്യാറായിട്ടുണ്ട്. ഒക്‌ടോബര്‍ 15 ന് രാവിലെ 10 മുതല്‍ ലഭ്യമാകും. താത്പര്യമുള്ളവര്‍ ബന്ധപ്പെടുക. ഫോണ്‍: 6282937809, 0466 2912008, 0466 2212279.

 

സെക്യൂരിറ്റി നിയമനം

ജില്ലാ കലക്ടര്‍ ചെയര്‍മാനായുള്ള സേവക്കിന്റെ ഒഴിവ് വരാന്‍ സാധ്യതയുള്ള വിവിധ പോയിന്റുകളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ സെക്യൂരിറ്റി ജീവനക്കാരെ നിയമിക്കുന്നു. എസ്.എസ്.എല്‍.സി യോഗ്യതയുള്ള 18നും 35 നുമിടയില്‍ പ്രായമുള്ള പട്ടികജാതി / പട്ടികവര്‍ഗ വിഭാഗം യുവാക്കള്‍ക്ക് അപേക്ഷിക്കാം. അപേക്ഷകള്‍ മാനേജര്‍, സേവക്ക്, മുട്ടികുളങ്ങര, പാലക്കാട്- 678594 വിലാസത്തിലോ [email protected] ലോ ഒക്‌ടോബര്‍ 25 നകം നല്‍കണമെന്ന് മെമ്പര്‍ സെക്രട്ടറി അറിയിച്ചു.

 

ജില്ലാതല കമ്മിറ്റി യോഗം ഒക്‌ടോബര്‍ 17 ന്

ജില്ലയിലെ പട്ടികജാതി/പട്ടികവര്‍ഗ്ഗ വികസനത്തിനുള്ള എസ്.സി.പി/ ടി.എസ്.പി പദ്ധതികളുടെ അംഗീകാരത്തിനും അംഗീകാരം നല്‍കിയ പദ്ധതികളുടെ പുരോഗതി പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനും ജില്ലാതല കമ്മിറ്റി യോഗം ഒക്‌ടോബര്‍ 17 ന് രാവിലെ 11 ന് ജില്ലാ പഞ്ചായത്ത് കൗണ്‍സില്‍ ഹാളില്‍ നടക്കും.

 

പുനര്‍ലേലം ഒക്‌ടോബര്‍ 18 ന്

പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എന്‍ജിനീയര്‍ റോഡ് സെക്ഷന്‍- 1 കാര്യാലയ പരിധിയിലെ മേലാമുറി-പുടൂര്‍- കോട്ടായി റോഡ്, പറളി-മുണ്ടൂര്‍ റോഡ്, കുഴല്‍മന്ദം- മങ്കര റോഡ്, കണ്ണാടി- കിണാശ്ശേരി റോഡ്, പാലക്കാട് ചിറ്റൂര്‍ റോഡ്, പുതുനഗരം- കിണാശ്ശേരി റോഡ്, തേങ്കുറിശ്ശി- പെരുവെമ്പ് റോഡ്, പാലക്കാട്- തത്തമംഗലം- പൊള്ളാച്ചി എന്നിവിടങ്ങളിലെ ഫലവൃക്ഷങ്ങളില്‍ നിന്ന് ഒരു വര്‍ഷത്തേക്ക് ഫലങ്ങള്‍ എടുക്കുന്നതിന് ഒക്‌ടോബര്‍ 18 ന് ഉച്ചക്ക് 12 ന് അസിസ്റ്റന്റ് എന്‍ജിനീയറുടെ കാര്യാലയത്തില്‍ പുനര്‍ലേലം നടക്കുമെന്ന് അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു. 1000 രൂപയാണ് നിരതദ്രവ്യം.

 

വെറ്ററിനറി സര്‍ജന്‍ നിയമനം

പാലക്കാട് കാലിവസന്ത നിര്‍മാര്‍ജന പദ്ധതി കാര്യാലയത്തിലെ എന്‍.പി.ആര്‍.ഇ മാക്‌സി എലിസ ലബോറട്ടറിയില്‍ വെറ്ററിനറി സര്‍ജന്‍ നിയമനം നടത്തുന്നു. ജില്ലാ കാലിവസന്ത നിര്‍മാര്‍ജനപദ്ധതി കാര്യാലയത്തിലെ ജോയിന്റ് ഡയറക്ടറുടെ ചേമ്പറില്‍ ഒക്‌ടോബര്‍ 17 ന് രാവിലെ 11 ന് കൂടിക്കാഴ്ച നടക്കും. നിയമന കാലാവധി ആറ് മാസത്തേക്കോ പ്രസ്തുത തസ്തികയിലേക്ക് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേന നിയമനം നടത്തുന്നത് വരെയോ ആയിരിക്കും. പ്രതിമാസ വേതനം 39,500 രൂപ. താത്പര്യമുള്ളവര്‍ യോഗ്യത സര്‍ട്ടിഫിക്കറ്റുകളും അനുബന്ധ രേഖകളും സഹിതം എത്തണമെന്ന് ജോയിന്റ് ഡയറക്ടര്‍ അറിയിച്ചു.

 

പാഡി പ്രൊക്യോര്‍മെന്റ് അസിസ്റ്റന്റ് നിയമനം

ജില്ലയിലെ നെല്ല് സംഭരണത്തോടനുബന്ധിച്ച് സപ്ലൈക്കോ ഫീല്‍ഡ് തലത്തില്‍ പ്രവര്‍ത്തിക്കാന്‍ പാഡി പ്രൊക്യോര്‍മെന്റ് അസിസ്റ്റന്റിനെ നിയമിക്കുന്നു. യോഗ്യത വി.എച്ച്.എസ്.സി (കൃഷി). പ്രായപരിധി 35 വയസ്സ്. ഇരുചക്ര വാഹനമുള്ളവര്‍, പ്രാദേശിക ഉദ്യോഗാര്‍ത്ഥികള്‍, ഈ മേഖലയില്‍ പ്രവൃത്തി പരിചയമുള്ളവര്‍ എന്നിവര്‍ക്ക് മുന്‍ഗണന. അപേക്ഷ വിദ്യാഭ്യാസ യോഗ്യത, ഇരുചക്ര വാഹന ലൈസന്‍സ്, ആധാര്‍, മുന്‍പരിചയം, മേല്‍വിലാസം എന്നിവ ഉള്‍ക്കൊള്ളിച്ച ബയോഡാറ്റയും അനുബന്ധ സാക്ഷ്യപത്രങ്ങളും സഹിതം ഒക്‌ടോബര്‍ 19 നകം പാലക്കാട് സപ്ലൈക്കോ പാഡി മാര്‍ക്കറ്റിങ് ഓഫീസില്‍ നല്‍കണമെന്ന് പാഡി മാര്‍ക്കറ്റിങ്

 

വിദ്യാഭ്യാസ ആനുകൂല്യത്തിന് അപേക്ഷിക്കാം

കേരള തൊഴിലാളി ക്ഷേമനിധി ബോര്‍ഡിലെ തൊഴിലാളികളുടെ മക്കള്‍ക്ക് വിദ്യാഭ്യാസ ആനുകൂല്യത്തിന് അപേക്ഷിക്കാം. 2022-2023 അധ്യയന വര്‍ഷത്തില്‍ എട്ട്, ഒന്‍പത്, 10, എസ്.എസ്.എല്‍.സി ക്യാഷ് അവാര്‍ഡ്/ പ്ലസ് വണ്‍ / ബി.എ/ ബി.കോം/ബി.എസ്.സി/ എം.എ/എം.കോം/എം.എസ്.ഡബ്ല്യു/ എം.എസ്.സി/ ബി.എഡ്/ പ്രൊഫഷണല്‍ കോഴ്‌സുകളായ എന്‍ജിനീയറിങ് / എം.ബി.ബി.എസ് / ബി ഡി എസ് / ഫാം ഡി / ബി എസ് സി നഴ്‌സിംഗ് / പ്രാഫഷണല്‍ പി ജി കോഴ്‌സുകള്‍/പോളിടെക്‌നിക് ഡിപ്ലോമ /ടി.ടി.സി/ ബി.ബി.എ/ഡിപ്ലോമ ഇന്‍ നഴ്‌സിങ്/ പാരാ മെഡിക്കല്‍ കോഴ്‌സ് /എം.ബി.എ / എം.സി.എ/ പി.ജി.ഡി.സി.എ/എന്‍ജിനിയറിങ് ലാറ്ററല്‍ എന്‍ട്രി, അഗ്രികള്‍ച്ചറല്‍/വെറ്ററിനറി/ ഹോമിയോ/ ബി.ഫാം/ ആയുര്‍വേദം/ എല്‍.എല്‍.ബി /ബി.ബി.എം / ഫിഷറീസ്/ ബി.സി.എ /ബി.എല്‍.ഐ.എസി/എച്ച്.ഡി.സി ആന്‍ഡ് ബി.എം/ ഡിപ്ലോമ ഇന്‍ ഹോട്ടല്‍ മാനേജ്‌മെന്റ് / സി.എ ഇന്റര്‍മീഡിയറ്റ് /മെഡിക്കല്‍ എന്‍ജിനീയറിങ് എന്‍ട്രന്‍സ് കോച്ചിങ് സിവില്‍ സര്‍വ്വീസ് കോച്ചിങ് എന്നീ കോഴ്‌സുകള്‍ക്ക് പഠിക്കുന്നവര്‍ക്ക് ഒക്‌ടോബര്‍ 20 നകം ഓണ്‍ലൈനായി അപേക്ഷിക്കാം.

മുന്‍ അധ്യയന വര്‍ഷങ്ങളില്‍ ആനുകൂല്യം ലഭിച്ചിട്ടുള്ളവര്‍ക്ക് ആനുകൂല്യം പുതുക്കുന്നതിനുള്ള അപേക്ഷകള്‍ www.labourwelfarefund.in ലൂടെ നല്‍കാം. അപേക്ഷകന്‍ ജോലി ചെയ്യുന്ന സ്ഥാപന ഉടമയുടെ സാക്ഷ്യപത്രം, വിദ്യാര്‍ത്ഥി പഠിക്കുന്ന മേലധികാരി നല്‍കുന്ന സാക്ഷ്യപത്രം എന്നിവയുടെ മാതൃക വെബ്‌സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത് സാക്ഷ്യപ്പെടുത്തിയ ശേഷം അപേക്ഷയോടൊപ്പം ഉള്‍പ്പെടുത്തി നല്‍കണം. അപേക്ഷകള്‍ ഡിസംബര്‍ 20 നകം ഓണ്‍ലൈനായി നല്‍കണമെന്ന് ലേബര്‍ വെല്‍ഫയര്‍ ഫണ്ട് കമ്മിഷണര്‍ അറിയിച്ചു.

 

എം.സി.എ / ബി.സി.എ സീറ്റൊഴിവ്

കാലിക്കറ്റ് സര്‍വകലാശാലയുടെ കീഴിലുള്ള പാലക്കാട് സി.സി.എസ് ഐ.ടിയില്‍ ബി.സി.എ / എം.സി.എ കോഴ്‌സുകളില്‍ സീറ്റൊഴിവ്. സംവരണ വിഭാഗങ്ങളിലും ജനറല്‍ വിഭാഗത്തിലുമുള്ള ഒഴിവുകളിലേക്ക് ഒക്‌ടോബര്‍ 13 ന് പ്രവേശനം ആരംഭിക്കും. റാങ്ക് പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ക്കും ക്യാപ് രജിസ്‌ട്രേഷന്‍ ഉള്ളവര്‍ക്കും മുന്‍ഗണന. സംവരണ വിഭാഗങ്ങള്‍ക്ക് നിയമാനുസൃത ഫീസിളവ് ലഭിക്കും. വിദ്യാര്‍ത്ഥികള്‍ ബന്ധപ്പെട്ട രേഖകള്‍ സഹിതം എത്തണമെന്ന് അസോസിയേറ്റ് കോ-ഓര്‍ഡിനേറ്റര്‍ അറിയിച്ചു.

 

പട്ടികവര്‍ഗ്ഗക്കാര്‍ക്ക് ഭൂമി പതിച്ചു നല്‍കല്‍: ഒരു മാസത്തിനകം അപേക്ഷിക്കണം

ജില്ലയിലെ ഭൂരഹിതരായ പട്ടികവര്‍ഗ്ഗക്കാര്‍ക്ക് ഭൂമി പതിച്ച് നല്‍കുന്നതിന് അപേക്ഷ നല്‍കാത്തവര്‍ ഒരു മാസത്തിനകം അതാത് താലൂക്ക്/ വില്ലേജ് ഓഫീസുകളില്‍ അപേക്ഷിക്കണമെന്ന് ഡെപ്യൂട്ടി കലക്ടര്‍(ആര്‍.ആര്‍) അറിയിച്ചു.

 

ഉപദേശകസമിതി യോഗം ഒക്‌ടോബര്‍ 14ന്

കാഞ്ഞിരപ്പുഴ ജലസേചനപദ്ധതി ഉപദേശകസമിതിയുടെ ആലോചനയോഗം ചുണ്ണാമ്പുതറ ജെ.ഡബ്ല്യൂ.ആര്‍ ഹബ് ഹാളില്‍ ഒക്‌ടോബര്‍ 14 ന് ഉച്ചയ്ക്ക് രണ്ടിന് നടക്കുമെന്ന് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.

 

സീറ്റൊഴിവ്

വടക്കഞ്ചേരി കോളെജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ ബി.കോം (എല്‍.സി, ഇ.ടി.ബി, ഇ.ഡബ്ല്യൂ.എസ്, പി.എച്ച്, സ്‌പോര്‍ട്‌സ്, ലക്ഷദ്വീപ്), ബി.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ് (ഇ.ഡബ്ല്യു.എസ്, പി.എച്ച്, സ്‌പോര്‍ട്‌സ്, ലക്ഷദ്വീപ്), ബി.എസ്.സി ഇലക്ട്രോണിക്‌സ് ( ഓപ്പണ്‍, എസ്.സി, ഇ.ടി.ബി, മുസ്ലിം, ഒ.ബി.എച്ച്, ഇ.ഡബ്ല്യു.എസ്, പി.എച്ച്, സ്‌പോര്‍ട്‌സ്, ലക്ഷദ്വീപ്) എന്നീ സീറ്റുകളും എം.എസ്.സി ഇലക്ട്രോണിക്‌സ് ആന്‍ഡ് എം.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സിലും സീറ്റൊഴിവുണ്ട്. താത്പര്യമുള്ളവര്‍ ഇന്ന് (ഒക്‌ടോബര്‍ 13) രാവിലെ പത്തിന് കോളെജ് ഓഫീസില്‍ നേരിട്ടെത്തണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.

 

മണക്കടവ് വിയറില്‍ 1715.99 ദശലക്ഷം ഘനയടി ജലം ലഭിച്ചു

മണക്കടവ് വിയറില്‍ 2021 ജൂലൈ ഒന്ന് മുതല്‍ 2022 ഒക്‌ടോബര്‍ 12 വരെ 1715.99 ദശലക്ഷം ഘനയടി ജലം ലഭിച്ചു. പറമ്പിക്കുളം ആളിയാര്‍ കരാര്‍ പ്രകാരം 5534.01 ദശലക്ഷം ഘനയടി ജലം ലഭിക്കാനുള്ളതായി സംയുക്ത ജലക്രമീകരണ വിഭാഗം ജോയിന്റ് ഡയറക്ടര്‍ അറിയിച്ചു. പറമ്പിക്കുളം ആളിയാര്‍ പദ്ധതി പ്രകാരമുള്ള നിലവിലെ ജലലഭ്യത ദശലക്ഷം ഘനയടിയില്‍ ചുവടെ കൊടുക്കുന്നു. ബ്രാക്കറ്റില്‍ പരമാവധി ജലസംഭരണശേഷി ദശലക്ഷം ഘനയടിയില്‍. ലോവര്‍ നീരാര്‍ 119.30(274), തമിഴ്നാട് ഷോളയാര്‍- 5421.76(5392), കേരള ഷോളയാര്‍-5025.00(5420), പറമ്പിക്കുളം- 11,939.35(17,820), തുണക്കടവ് -556.30(557), പെരുവാരിപ്പള്ളം- 619.45(620), തിരുമൂര്‍ത്തി -1264.84(1935), ആളിയാര്‍-3783.81(3864).

error: Content is protected !!