Input your search keywords and press Enter.

പത്തനംതിട്ട ജില്ല വർത്തകൾ (12/10/2022)

ക്യാമ്പ് നടത്തി

ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്തിന്റേയും ഓതറ കുടുംബരോഗ്യ കേന്ദ്രത്തിന്റേയും ആഭിമുഖ്യത്തില്‍ അന്താരാഷ്ട്ര വയോജന ദിനാചാരണവുമായി ബന്ധപ്പെട്ട് ക്യാമ്പ് നടത്തി. ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശശിധരന്‍പിള്ള ക്യാമ്പ് ഉദ്ഘാടനം ചെയ്തു. മെഡിക്കല്‍ ഓഫീസര്‍ ആശ എസ് ദാസിന്റെ നേതൃത്വത്തില്‍ ജീവിതശൈലി രോഗ നിര്‍ണയം, മാനസികാരോഗ്യ കൗണ്‍സിലിംഗ്, ജീവിത ശൈലി രോഗങ്ങളെ പറ്റിയുള്ള ക്ലാസുകള്‍, സൗജന്യ നേത്രചികിത്സ, രക്ത പരിശോധന, യൂറിന്‍ ടെസ്റ്റ്, ബോഡി മാസ് ഇന്‍ടെക്സ്, തുടങ്ങിയവ ക്യാമ്പില്‍ സംഘടിപ്പിച്ചു.

റാലിയും ബോധവല്‍ക്കരണ ക്ലാസും നടത്തി

ലഹരിമുക്ത കേരളം കാമ്പയിന്റെ ഭാഗമായി മല്ലപ്പുഴശേരി പഞ്ചായത്തിന്റെയും കുടുംബശ്രീ സിഡിഎസിന്റെയും ജിആര്‍സിയുടെയും നേതൃത്വത്തില്‍ റാലിയും ബോധവല്‍ക്കരണ ക്ലാസും നടത്തി. പഞ്ചായത്ത് പ്രസിഡന്റ് എസ്. ഉഷാകുമാരി ഉദ്ഘാടനം നിര്‍വഹിച്ചു. പത്തനംതിട്ട എക്‌സൈസ് ഓഫീസര്‍ പി.റ്റി. പ്രഭാകരന്‍ പിള്ള ബോധവല്‍ക്കരണ ക്ലാസ് നയിച്ചു. സിഡിഎസ് ചെയര്‍പേഴ്‌സണ്‍ ശ്രീകുമാരി സതീഷ് അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ വല്‍സല വാസു, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മേഴ്‌സി ശാമുവല്‍, മെമ്പര്‍മാരായ മിനി ജിജു ജോസഫ്, സതീദേവി, ശ്രീലേഖ, അമല്‍ സത്യന്‍, പുരുഷോത്തമന്‍ നായര്‍, കമ്മ്യൂണിറ്റി കൗണ്‍സിലര്‍ എസ്. മാലിനി, സിഡിഎസ് അംഗങ്ങള്‍, ബാലസഭ കുട്ടികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ലഹരിവിരുദ്ധ ബോധവല്‍ക്കരണ കാമ്പയിന്‍ നടത്തി: ചെന്നീര്‍ക്കര

ചെന്നീര്‍ക്കര ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസിന്റെയും ജിആര്‍സിയുടെയും നേതൃത്വത്തില്‍ ലഹരിവിരുദ്ധ ബോധവല്‍ക്കരണ കാമ്പയിന്‍ നടത്തി. ഇതിന്റെ ഭാഗമായി ബാലസഭ കുട്ടികളുടെ മാരത്തോണ്‍, സിഗ്‌നേച്ചര്‍ ട്രീ എന്നിവ സംഘടിപ്പിച്ചു. സി ഡി എസ് ചെയര്‍പേഴ്‌സന്‍ മായ മധു അധ്യക്ഷത വഹിച്ചു. മാരത്തോണ്‍ ബ്ലോക്ക് പഞ്ചായത്ത് അംഗം അഭിലാഷ് വിശ്വനാഥ് ഫ്‌ളാഗ് ഓഫ് ചെയ്തു. ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസ് പത്തനംതിട്ട എക്‌സൈസ് ഓഫീസര്‍ മുഹമ്മദ് അലി ജിന്ന നയിച്ചു. യോഗത്തില്‍ കുടുംബശ്രീ ജെന്‍ഡര്‍ ഡിപിഎം പി.ആര്‍. അനൂപ, സിഡിഎസ് മെമ്പര്‍മാര്‍, കമ്മ്യൂണിറ്റി കൗണ്‍സിലര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ലഹരിവിരുദ്ധ ബോധവത്കരണ കാമ്പയിന്‍ നടത്തി: പെരിങ്ങര

പെരിങ്ങര ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസിന്റെ ആഭിമുഖ്യത്തില്‍ ലഹരിവിരുദ്ധ ബോധവത്കരണ കാമ്പയിന്‍ നടത്തി. സിഡിഎസ് ചെയര്‍പേഴ്‌സണ്‍ ഗീതാ പ്രസാദിന്റെ അധ്യക്ഷതയില്‍ നടന്ന യോഗം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശാന്തമ്മ ആര്‍ നായര്‍ ഉദ്ഘാടനം ചെയ്തു. തിരുവല്ല താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി വി. ബാലചന്ദ്രന്‍ ലഹരി വിരുദ്ധ ബോധവല്‍ക്കരണ ക്ലാസ് നയിച്ചു. ലഹരിവിരുദ്ധ പ്രതിജ്ഞയും ബാലസഭ കുട്ടികളുടെ മാരത്തണ്‍, സിഗനേച്ചര്‍ ട്രീ എന്നിവയും സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം സോമന്‍ താമരച്ചാലില്‍ വാര്‍ഡ് മെമ്പര്‍മാരായ ശര്‍മിള സുനില്‍, ഷീന മാത്യു, അശ്വതി രാമചന്ദ്രന്‍, സനില്‍കുമാരി, കമ്മ്യൂണിറ്റി കൗണ്‍സിലര്‍ സി.കെ. അനു, സിഡിഎസ് മെമ്പര്‍മാര്‍, എഡിഎസ് ഭാരവാഹികള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

വര്‍ക്ക്ഷോപ്പ് ഇന്‍സ്ട്രക്ടര്‍ ഒഴിവ്

വെണ്ണിക്കുളം സര്‍ക്കാര്‍ പോളിടെക്നിക്ക് കോളേജില്‍ ഓട്ടോമൊബൈല്‍ എഞ്ചിനിയറിംഗ് വിഭാഗത്തില്‍ വര്‍ക്ക്ഷോപ്പ് ഇന്‍സ്ട്രക്ടര്‍ തസ്തികയിലെ ഒരു താല്‍ക്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഈ മാസം 17ന് രാവിലെ 11 ന് നടക്കുന്ന കൂടിക്കാഴ്ചയില്‍ ഉദ്യോഗാര്‍ഥികള്‍ക്ക് അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി പങ്കെടുക്കാം. ബന്ധപ്പെട്ട വിഷയത്തില്‍ ഒന്നാം ക്ലാസ്സോടെയുള്ള ഡിപ്ലോമയും പ്രവര്‍ത്തിപരിചയവും ആണ് യോഗ്യത.

error: Content is protected !!