Input your search keywords and press Enter.

ശബരിമല തീര്‍ഥാടനം: ലൈഫ് ജാക്കറ്റുകളും ലൈഫ് ബോയികളും വാങ്ങണമെന്ന് നിര്‍ദേശം

ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന തദ്ദേശസ്വയംഭരണ സ്ഥാപന പ്രതിനിധികളുടെ അവലോകന യോഗത്തില്‍ പഞ്ചായത്ത് ഡെപ്യുട്ടി ഡയറക്ടര്‍ കെ.ആര്‍. സുമേഷ് സംസാരിക്കുന്നു.

ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട് കടവുകള്‍ ഉള്ള 16 പഞ്ചായത്തുകളിലും മൂന്നു നഗരസഭകളിലും ലൈഫ് ജാക്കറ്റുകളും ലൈഫ് ബോയികളും വാങ്ങണമെന്ന് പഞ്ചായത്ത് ഡെപ്യുട്ടി ഡയറക്ടര്‍ കെ.ആര്‍. സുമേഷ് നിര്‍ദേശിച്ചു. ശബരിമല തീര്‍ഥാടനം അപകട രഹിതമാക്കുന്നതുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന തദ്ദേശസ്വയംഭരണ സ്ഥാപന പ്രതിനിധികളുടെ അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കടവുകളിലും ജലാശയങ്ങളിലും അപകടം ഉണ്ടാകാതെ പൂര്‍ണമായും സുരക്ഷിതമായ ശബരിമല തീര്‍ഥാടന കാലത്തിനായി പ്രവര്‍ത്തിക്കണം. തെരുവ് വിളക്കുകളുടെ അറ്റകുറ്റപണികളും നവീകരണങ്ങളും ഉള്‍പ്പെടെയുള്ള ശബരിമല തീര്‍ഥാടനത്തോട് അനുബന്ധിച്ചുള്ള എല്ലാ പൊതുമരാമത്ത് പ്രവര്‍ത്തികളും നവംബര്‍ 10 ന് മുന്‍പ് പൂര്‍ത്തീകരിക്കണം. കടവുകളില്‍ സുരക്ഷാ ബോര്‍ഡുകള്‍ ഈ മാസം തന്നെ സ്ഥാപിക്കുമെന്ന് മേജര്‍ ഇറിഗേഷന്‍ പ്രതിനിധി അറിയിച്ചു. നവംബര്‍ ആദ്യവാരം തന്നെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ എല്ലാം വകുപ്പുകള്‍ക്കും നിര്‍ദേശം നല്‍കി. തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികള്‍, വിവിധ വകുപ്പ് പ്രതിനിധികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

error: Content is protected !!