Input your search keywords and press Enter.

ലഹരിവിരുദ്ധറാലിയും ബോധവൽക്കരണനാടകവും നടത്തി

പത്തനുംതിട്ട: ലഹരിക്കെതിരെ പോലീസ് നടത്തുന്ന “യോദ്ധാവ്” ബോധവൽക്കരണ പരിപാടി അടൂർ ജനമൈത്രി പോലീസും മണക്കാല തിയോളജിക്കൽ സെമിനാരിയും ചേർന്ന് നടത്തി. അടൂർ ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ നിന്ന് കേന്ദ്രീയ വിദ്യാലയം വരെ ലഹരിവിരുദ്ധ റാലി നടത്തുകയും, തുടർന്ന് ഗവ. ബോയ്സ് ഗ്രൗണ്ടിൽ കുട്ടികൾക്കായി ലഘുനാടകം സുംഘടിപ്പിക്കുകയും ചെയ്തു. സെമിനാരിയിലെ കുട്ടികളായിരുന്നു നാടകത്തിലെ അഭിനേതാക്കൾ. മൊബൈൽ ഫോണിന്റെ ദുരുപയോഗവും, പുകവലി മദ്യപാനം വഴി മയക്കുമരുന്നുകളിലേക്കുള്ള വഴിവിട്ട യാത്രയും, ചതിക്കുഴികളും, ആയതു മൂലും കുടുംബത്തിലും സമൂഹത്തിലും ഉണ്ടാകുന്ന ആഘാതങ്ങളും വരച്ചുകാട്ടുന്നതായിരുന്നു ലഘുനാടകം.

തിരിച്ചുവരവ് അസാധ്യമാകും വിധമുള്ള ലഹരി അടിമത്തും അകാലമരണത്തിലേക്ക് നയിക്കുമെന്ന് പറഞ്ഞുവച്ചാണ് നാടകം അവസാനിക്കുന്നത്. ഹൈസ്കൂൾ, ഹയർസെക്കൻഡറി വിദ്യാർഥികൾ ഉൾക്കപ്പട്ട സദസ്സിന് നാടകം മികച്ച സന്ദേശമായി. മണക്കാല തിയോളജിക്കൽ സെമിനാരി പ്രിൻസിപ്പൽ ഡോ. ആനി ജോർജ് അധ്യക്ഷത വഹിച്ച പരിപാടിയുടെ ഉദ്ഘാടനം അടൂർ എസ് ഐ ഷാജഹാൻ റാവുത്തർ നിർവഹിച്ചു. പ്രോഗ്രാം കോഡിനെറ്റർ ജനമൈത്രി ബീറ്റ് ഓഫീസർ അനുരാഗ് മുരളീധരൻ , എസ് സി പി ഓ മുനീർ, അടൂർ ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ സജി, ഹൈസ്കൂൾ ഹെഡ്മാസ്റ്റർ മൻസൂർ എന്നിവർ ആശുംസകൾ അർപ്പിച്ചു. റവ. തോമസ് മാത്യു ഡോ. ടി എം. ജോസ്, ഡോ. ഐപ്പ് കെ എ, സാംജി കോശി, ബിജജുമോൻ, ബ്ലെസ്സൻ തുടങ്ങിയവർ സുംബന്ധിച്ചു.

error: Content is protected !!