അഷ്ടമുടി ക്ലീനിങ് ഡ്രൈവ്: ആലോചനായോഗം മാറ്റി
ജില്ലാ ഭരണകൂടത്തിന്റെ ആഭിമുഖ്യത്തില്‍ നടപ്പാക്കുന്ന അഷ്ടമുടി ക്ലീനിങ് ക്യാമ്പയിന്‍ സംബന്ധിച്ച വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനും രൂപരേഖ തയ്യാറാക്കുന്നതിനും വൊളന്റിയര്‍ സംഘത്തെ നിശ്ചയിക്കുന്നതിനും ഇന്ന് (ഒക്ടോബര്‍ 15) രാവിലെ 11 ന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരാന്‍ തീരുമാനിച്ച ആലോചനായോഗം മാറ്റിയതായി ജില്ലാ കലക്ടര്‍ അറിയിച്ചു.
ജലോത്സവം ആലോചന യോഗം 20 ന്
കല്ലട ജലോത്സവം സംബന്ധിച്ച ആലോചനയോഗം കോവൂര്‍ കുഞ്ഞുമോന്‍ എം.എല്‍.എ യുടെ അധ്യക്ഷതയില്‍ ജില്ലാ കളക്ടറുടെ ചേംബറില്‍ ഒക്ടോബര്‍ 20 ന് ഉച്ചയ്ക്ക് 12 മണിക്ക് നടത്തും.
ക്വട്ടേഷന്‍ ക്ഷണിച്ചു
സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ ശിശുസംരക്ഷണ യൂണിറ്റിലേക്ക് മൂന്നുമാസത്തേക്ക് വാഹനം വാടകയ്ക്ക് നല്‍കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ജില്ല ശിശുസംരക്ഷണ ഓഫീസ്, സിവില്‍ സ്റ്റേഷന്‍, കൊല്ലം വിലാസത്തില്‍ നേരിട്ടോ തപാല്‍ മുഖേനയോ ഒക്ടോബര്‍ 22 ഉച്ചയ്ക്ക് 12. 30നകം സമര്‍പ്പിക്കണം.
പരിശീലകരെ നിയമിക്കുന്നു
മുഖത്തല ബ്ലോക്ക് പഞ്ചായത്തില്‍ നടപ്പിലാക്കുന്ന ജനകീയാസൂത്രണ പ്രോജക്ടുകളിലേക്ക് സ്പീച്ച്, ബിഹേവിയര്‍ ആന്‍ഡ് ഒക്യുപേഷണല്‍ തെറാപ്പിസ്റ്റ് പരിശീലകരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. സര്‍ക്കാര്‍ അംഗീകൃത നിര്‍ദിഷ്ട യോഗ്യതയുള്ളവര്‍ ഒക്ടോബര്‍ 20 നകം ശിശുവികസന ഓഫീസര്‍, ശിശുവികസന പദ്ധതി ഓഫീസ്, ബ്ലോക്ക് ഓഫീസ് കോമ്പൗണ്ട് വിലാസത്തില്‍ അപേക്ഷ സമര്‍പ്പിക്കണം.
ഉല്ലാസയാത്രകള്‍; ബുക്കിങ് ആരംഭിച്ചു
ബഡ്ജറ്റ് ടൂറിസം സെല്ലിന്റെ ആഭിമുഖ്യത്തില്‍ കെ.എസ്.ആര്‍.റ്റി.സി ജില്ലാ ഡിപ്പോയില്‍ നിന്നും ഒക്ടോബര്‍ 18ന് രാവിലെ അഞ്ച് മണിക്ക് ഗവി-പാഞ്ചാലിമേട് കാനനയാത്രയും ഒക്ടോബര്‍ 22ന് രാവിലെ 5:10ന് ഗവി-വാഗമണ്‍-മൂന്നാര്‍ ഉല്ലാസയാത്രയും സംഘടിപ്പിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്കും ബുക്കിങ്ങിനായി 8921950903, 9447721659, 9496675635.
റേഡിയോളജിസ്റ്റ് ഒഴിവ്
എറണാകുളം ജില്ലയിലെ സര്‍ക്കാര്‍ സ്ഥാപനത്തില്‍ റേഡിയോളജിസ്റ്റ് തസ്തികയില്‍ ഓപ്പണ്‍ (രണ്ട്), ഈഴവ (ഒന്ന്) വിഭാഗങ്ങളില്‍ മൂന്ന് ഒഴിവുകളുണ്ട്. റേഡിയോ ഡയഗ്നോസിസില്‍ എം.ഡി/ഡി.എം.ബി അല്ലെങ്കില്‍ ഡി.എം.ആര്‍.ഡിയും ടി.സി.എം.സിയുമാണ് യോഗ്യത. പ്രായപരിധി 41 വയസ്. പ്രായം, ജാതി, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഉള്‍പ്പെടെ ഒക്ടോബര്‍ 22 നകം അതത് പ്രൊഫഷണല്‍ ആന്‍ഡ് എക്‌സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്യണം.
സീറ്റ് ഒഴിവ്
കുണ്ടറ കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ ബി.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ്, ഇലക്‌ട്രോണിക്‌സ്, ബി.കോം കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ബി.കോം ടാക്‌സേഷന്‍ ആന്റ് ബി.കോം കോ-ഓപ്പറേഷന്‍ കോഴ്‌സുകളില്‍ സീറ്റുകള്‍ ഒഴിവുണ്ട്. ഫോണ്‍- 8547005066, 9446446334, 9846117532, 0474 2580866.