Input your search keywords and press Enter.

ബോധവത്കരണ സെമിനാറും സ്‌ക്രീനിംഗ് ക്യാമ്പും സംഘടിപ്പിച്ചു

പത്തനംതിട്ട ആയുഷ് ഹോമിയോപ്പതി വകുപ്പ് ജനനി വന്ധ്യത നിവാരണ ചികിത്സ പദ്ധതിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ബോധവത്കരണ സെമിനാറും സ്‌ക്രീനിംഗ് ക്യാമ്പും റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ഗോപി ഉദ്ഘാടനം ചെയ്യുന്നു.

പത്തനംതിട്ട ആയുഷ് ഹോമിയോപ്പതി വകുപ്പ് ജനനി വന്ധ്യത നിവാരണ ചികിത്സ പദ്ധതിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ബോധവത്കരണ സെമിനാറും സ്‌ക്രീനിംഗ് ക്യാമ്പും റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ഗോപി ഉദ്ഘാടനം ചെയ്തു. വടശേരിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലത മോഹന്‍ അധ്യക്ഷത വഹിച്ചു.

വനിതാ ശിശു വികസന വകുപ്പ് റാന്നി അഡീഷനല്‍ ഐസിഡിഎസ് പ്രോജക്ടിന്റെ സഹകരണത്തോടെ വടശേരിക്കര സെന്റ് ജോണ്‍സ് മാര്‍ത്തോമ പാരിഷ് ഹാളില്‍ നടത്തിയ സെമിനാറില്‍ പെരുനാട്, ചിറ്റാര്‍, സീതത്തോട്, വടശേരിക്കര പഞ്ചായത്തുകളിലെ ഐസിഡിഎസ് പ്രവര്‍ത്തകര്‍ അടക്കം 135 പേര്‍ പങ്കെടുത്തു.

സെമിനാറില്‍ ജനനി കണ്‍വീനര്‍ ഡോ. പ്രീതി ഏലിയാമ്മ ജോണ്‍, ജനനി മെഡിക്കല്‍ ഓഫീസര്‍ ഡോ. സഗിത സത്യന്‍ എന്നിവര്‍ ക്ലാസെടുത്തു. സിഡിപിഒ കെ.എസ്. സ്മിത, ഡോ. ദേവിലക്ഷ്മി, ഡോ. കര്‍ണന്‍, നിഷ ആനി ജോസഫ് എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് നടന്ന സ്‌ക്രീനിംഗ് ക്യാമ്പില്‍ രജിസ്റ്റര്‍ ചെയ്തവരെ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ പരിശോധിച്ച് ചികിത്സ നിര്‍ദേശിക്കുകയും ആവശ്യമായ ലാബ് പരിശോധനകള്‍ക്ക് ശേഷം തുടര്‍ ചികിത്സക്കായി ജനനി ഒപിയിലേക്ക് റഫര്‍ ചെയ്യുകയും ചെയ്തു. ഹോമിയോപ്പതി വകുപ്പ് ജീവനക്കാരായ റിഷാദ്, ധന്യ, ദീപ, ശ്രീദേവി എന്നിവര്‍ പങ്കെടുത്തു.

error: Content is protected !!