Input your search keywords and press Enter.

അപ്രോച്ച് റോഡ് തടസങ്ങള്‍ നീക്കാന്‍ നടപടിയെടുക്കും: സര്‍വകക്ഷി യോഗം

നെടുങ്ങോട്ടൂര്‍ എല്‍.പി. സ്‌കൂളില്‍ നടന്ന സര്‍വ്വകക്ഷി യോഗത്തില്‍ മുഹമ്മദ് മുഹ്‌സിന്‍ എം.എല്‍.എ. സംസാരിക്കുന്നു.

പാലക്കാട്:  പട്ടാമ്പി-മുതിക്കയം പാലത്തിന്റെ അപ്രോച്ച് റോഡ് നിര്‍മ്മാണത്തിനുള്ള തടസ്സങ്ങള്‍ നീക്കാന്‍ മുഹമ്മദ് മുഹ്‌സിന്‍ എം.എല്‍.എയുടെ നേതൃത്വത്തില്‍ നെടുങ്ങോട്ടൂര്‍ എല്‍.പി. സ്‌കൂളില്‍ ചേര്‍ന്ന സര്‍വ്വകക്ഷി യോഗത്തില്‍ ധാരണയായി. തിരുവേഗപ്പുറ, മൂര്‍ക്കനാട് ഗ്രാമപഞ്ചായത്തുകളെ ബന്ധിപ്പിച്ചാണ് മുതിക്കയം റെഗുലേറ്റര്‍ കം ബ്രിഡ്ജ് നിര്‍മ്മിക്കുന്നത്. തിരുവേഗപ്പുറ ഗ്രാമപഞ്ചായത്തിന്റെ ഭാഗത്ത് നിര്‍മ്മിക്കേണ്ട റോഡുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ പൂര്‍ത്തിയായിട്ടില്ല. റെഗുലേറ്റര്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തീരും മുമ്പ് സ്ഥലം ഏറ്റെടുക്കല്‍ അടക്കമുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാനുണ്ട്. അപ്രോച്ച് റോഡ് യാഥാര്‍ത്ഥ്യമായെങ്കില്‍ മാത്രമേ തടയണയുടെ മുഴുവന്‍ പ്രയോജനവും ജനങ്ങള്‍ക്ക് ലഭിക്കൂ എന്നും മുഹമ്മദ് മുഹ്‌സിന്‍ എം.എല്‍.എ. പറഞ്ഞു. തിരുവേഗപ്പുറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.ടി മുഹമ്മദലിയുടെ നേതൃത്വത്തില്‍ സ്ഥലം വിട്ടുനില്‍കേണ്ട ആളുകളെ നേരില്‍ കണ്ട് സംസാരിക്കാന്‍ സര്‍വ്വകക്ഷി യോഗത്തില്‍ തീരുമാനമായി. സര്‍വ്വകക്ഷി യോഗത്തില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍, തിരുവേഗപ്പുറ പഞ്ചായത്ത് പ്രസിഡന്റ് എം.ടി. മുഹമ്മദ് അലി എന്നിവര്‍ പങ്കെടുത്തു.

error: Content is protected !!