Input your search keywords and press Enter.

പത്തനംതിട്ട ജില്ലാ വാർത്തകൾ (17/10/2022)

അവലോകനയോഗം മാറ്റിവച്ചു

പത്തനംതിട്ട കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ഇന്ന് (18)നടത്താന്‍ നിശ്ചയിച്ചിരുന്ന എംപിയുടെ പ്രാദേശിക വികസന പദ്ധതിയുടെ (എംപിഎല്‍എഡി) അവലോകനയോഗം മാറ്റി വച്ചതായി ജില്ലാ പ്ലാനിംഗ് ഓഫീസര്‍ അറിയിച്ചു. പുതിയ തീയതി പിന്നീട് അറിയിക്കും.

 

തെളിവെടുപ്പ് യോഗം 20ന്

സെക്യൂരിറ്റി സര്‍വീസ് മേഖലയിലെ തൊഴിലാളികളുടെ മിനിമം വേതനം പുതുക്കി നിശ്ചയിക്കുന്നതിനുള്ള ഉപസമിതിയുടെ തെളിവെടുപ്പ് യോഗം ഈ മാസം 20ന് ഉച്ചയ്ക്ക് രണ്ടിന് തിരുവനന്തപുരം ലേബര്‍ കമ്മീഷണറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തും. പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള ഈ മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന തൊഴിലാളി – തൊഴിലുടമ പ്രതിനിധികള്‍ ഉള്‍പ്പെടെയുള്ളവര്‍ യോഗത്തില്‍ പങ്കെടുക്കണമെന്ന് ജില്ലാ ലേബര്‍ ഓഫീസര്‍ അറിയിച്ചു.

error: Content is protected !!