വഷളായിക്കൊണ്ടിരിക്കുന്ന സുരക്ഷാ സാഹചര്യവും സമീപകാലത്ത് വർദ്ധിച്ചുവരുന്ന ശത്രുതയും കണക്കിലെടുത്ത് യുക്രെയിനിലെ ഇന്ത്യൻ എംബസി തങ്ങളുടെ പൗരന്മാർക്ക് യുദ്ധത്തിൽ തകർന്ന രാജ്യത്തേക്ക് യാത്ര ചെയ്യുന്നതിനെതിരെ ഒരു ഉപദേശം നൽകി.
ഇന്ത്യന്‍ പൗരന്‍മാര്‍ അടിയന്തരമായി യുക്രൈന്‍ വിടണമെന്ന് ഇന്ത്യന്‍ എംബസി നിര്‍ദേശം നല്‍കി. റഷ്യ-യുക്രൈന്‍ സംഘര്‍ഷംമൂലം സുരക്ഷാ സാഹചര്യം കൂടുതല്‍ വഷളായതിനെ തുടർന്നാണ് കര്‍ശന നിര്‍ദേശം നല്‍കിയത്.
യുക്രൈനിലേക്കുള്ള യാത്ര നിര്‍ത്തിവെക്കണം. വിദ്യാര്‍ഥികള്‍ അടക്കം യുക്രൈനില്‍ ഇപ്പോഴുള്ള ഇന്ത്യന്‍ പൗരന്‍മാര്‍ ഉടന്‍ രാജ്യം വിടണമെന്നും കീവിലെ ഇന്ത്യന്‍ എംബസിയിറക്കിയ മുന്നറിയിപ്പില്‍ വ്യക്തമാക്കി.