എക്സൈസ് – ലഹരി വിമുക്ത കേരളം പ്രചാരണ പരിപാടിയുടെ ഭാഗമായി പത്തനംതിട്ട പുന്നക്കാട് സിഎസ്‌ഐ കോളജ് ഫോര്‍ അഡ്വാന്‍സ് സ്റ്റഡീസും വിമുക്തി മിഷനുമായി ചേര്‍ന്ന് വിവിധ കോളജുകളിലേയും, സ്‌കൂളുകളിലെയും അധ്യാപകര്‍ക്കായി നടത്തിയ ഏകദിന സെമിനാര്‍ എക്സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ വി.എ. പ്രദീപ് ഉദ്ഘാടനം ചെയ്യുന്നു.
പത്തനംതിട്ട: ലഹരി വിമുക്ത കേരളം പ്രചാരണ പരിപാടിയുടെ ഭാഗമായി പത്തനംതിട്ട പുന്നക്കാട് സിഎസ്‌ഐ കോളജ് ഫോര്‍ അഡ്വാന്‍സ് സ്റ്റഡീസും വിമുക്തി മിഷനുമായി ചേര്‍ന്ന് വിവിധ കോളജുകളിലേയും, സ്‌കൂളുകളിലെയും അധ്യാപകര്‍ക്കായി ഏകദിന സെമിനാര്‍ നടത്തി. എക്സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ വി.എ. പ്രദീപ് ഉദ്ഘാടനം ചെയ്തു. കോളജില്‍ പുതുതായി ആരംഭിക്കുന്ന ആന്റി നാര്‍കോട്ടിക് ക്ലബ്ബിന്റെ ഉദ്ഘാടനം വിമുക്തി മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ജോസ് കളീക്കല്‍ ഉദ്ഘാടനം ചെയ്തു. കോളജ് പ്രിന്‍സിപ്പല്‍ ഡോ. റോയ് സാം ഡാനിയേല്‍ അധ്യക്ഷത വഹിച്ചു. കോളജ് ബര്‍സാര്‍ റവ.വര്‍ക്കി തോമസ്, എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ ബിനു വര്‍ഗീസ്, കോ-ഓര്‍ഡിനേറ്റര്‍ ഡോ. ഡാര്‍ലി മാത്യൂസ് എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് റവ ഡോ. ജേക്കബ് ചെറിയാന്‍ ക്ലാസ് നയിച്ചു.