Input your search keywords and press Enter.

സര്‍ക്കാര്‍ തലത്തില്‍ നിരവധി തൊഴില്‍ അവസരങ്ങള്‍

കീ ബോർഡ് അധ്യാപക ഒഴിവ്

ഗുരു ഗോപിനാഥ് നടന ഗ്രമത്തിലേക്ക് കീ ബോർഡ് അധ്യാപകരെ ആവശ്യമുണ്ട്. താത്പര്യമുള്ളവർ ഒക്ടോബർ  23ന് 5 മണിക്ക് മുമ്പായി ഗുരു ഗോപിനാഥ് നടനഗ്രാമം ഓഫീസിലോ [email protected] എന്ന ഇ-മെയിലിലോ അപേക്ഷ, ബയോഡാറ്റ എന്നിവ ലഭ്യമാക്കണം. വിവരങ്ങൾക്ക്: ഗുരുഗോപിനാഥ് നടനഗ്രാമം, വട്ടിയൂർക്കാവ്, തിരുവനന്തപുരം, ഫോൺ: 0471-2364771.

 

ഡേറ്റാ എന്‍ട്രി ഒഴിവ്

ആലപ്പുഴ: കരുനാഗപ്പള്ളി മോഡല്‍ പോളിടെക്‌നിക് കോളേജില്‍ ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ ട്രെയിനി ഒഴിവ്. യോഗ്യത: സിഒ ആൻറ് പിഎ/ ഒരു വര്‍ഷ ദൈര്‍ഘമുള്ള ഡേറ്റാ എന്‍ട്രി ടെക്‌നിക്‌സ് ആൻറ് ഓഫീസ് ഓട്ടോമേഷന്‍. വിവിധ സോഫ്റ്റ് വെയറുകളില്‍ ഡേറ്റ എന്‍ട്രി വര്‍ക്ക് ചെയ്ത് പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. താത്പര്യമുള്ളവർ അസല്‍ സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ രണ്ട് പകര്‍പ്പുകളുമായി കോളേജിന്റെ മാളിയേക്കല്‍ ജംഗ്ഷനിലുള്ള ഓഫീസില്‍ ഒക്ടോബര്‍ 25ന് രാവിലെ 10ന് അഭിമുഖത്തിനായി എത്തണം. ഫോൺ: 8547005083

 

തെയ്യം -കല -അക്കാദമിയിൽ ഒഴിവ്

തെയ്യം-കല അക്കാദമിയിൽ റിസർച്ച് ഓഫിസർ (മ്യൂസിയം ആൻഡ് ക്യുറേഷൻ), കോഴ്സ് കോ-ഓർഡിനേറ്റർ (ഇംഗ്ലിഷ്) എന്നീ തസ്തികകളിൽ നിയമനം നടത്തും. പ്രായപരിധി 40 വയസ്. നിയമാനുസൃത വയസിളവ് ബാധകം. അപേക്ഷകൾ നവംബർ 8ന് മുമ്പ് സെക്രട്ടറി, എൻ.സി.ടി.ഐ.സി.എച്ച്, തലശ്ശേരി, ചൊക്ലി – 670 672 എന്ന വിലാസത്തിൽ അയയ്ക്കണം. യോഗ്യത, നിയമന രീതി തുടങ്ങിയവ സംബന്ധിച്ച കൂടുതൽവിവരങ്ങൾക്ക്: www.nctichkerala.org, 0490-2990361.

 

ഡെപ്യൂട്ടേഷൻ ഒഴിവ്

കേരള നഴ്‌സസ് ആൻഡ് മിഡ്‌വൈവ്‌സ് കൗൺസിൽ ഓഫീസിൽ ഒഴിവുള്ള ക്ലാർക്ക്, ഡേറ്റ എൻട്രി ഓപ്പറേറ്റർ, പ്യൂൺ, അറ്റന്റർ, വാച്ച്മാൻ തസ്തികകളിൽ അന്യത്രസേവന വ്യവസ്ഥയിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.

ക്ലാർക്ക്, ഡേറ്റ എൻട്രി ഓപ്പറേറ്റർ തസ്തികകളിലേക്ക് സർക്കാർ സർവീസിൽ സമാന തസ്തികയിൽ സേവനമനിഷ്ഠിക്കുന്നവർക്ക് അപേക്ഷിക്കാം. ഡേറ്റ എൻട്രി ഓപ്പറേറ്റർ തസ്തികയിൽ  സേവനമനുഷ്ഠിക്കുന്നവരുടെ അഭാവത്തിൽ കമ്പ്യൂട്ടർ പരിജ്ഞാനമുള്ള ക്ലാർക്ക് തസ്തികയിൽ സേവനമനുഷ്ഠിക്കുന്നവരേയും പരിഗണിക്കും. പ്യൂൺ, അറ്റന്റർ, വാച്ച്മാൻ തസ്തികകളിലേക്ക് സർക്കാർ സർവീസിൽ ഓഫീസ് അറ്റൻഡന്റായി സേവനമനുഷ്ഠിക്കുന്നവർക്ക് അപേക്ഷിക്കാം. ബേയാഡേറ്റ, റൂൾ 144 പ്രകാരമുള്ള സ്റ്റേറ്റ്‌മെന്റ്, നോട്ടിഫിക്കേഷന് ശേഷം മാതൃവകുപ്പിൽ നിന്ന് ലഭിച്ച നിരാക്ഷേപ പത്രം എന്നിവ സഹിതം നവംബർ 17ന് മുൻപ് രജിസ്ട്രാർ, കേരള നഴ്‌സസ് ആൻഡ് മിഡ്‌വൈവ്സ് കൗൺസിൽ, റെഡ് ക്രോസ് റോഡ്, തിരുവനന്തപുരം 695035 എന്ന വിലാസത്തിൽ അപേക്ഷിക്കണം.

 

പ്രൊജക്ട് അസിസ്റ്റന്റ് താത്കാലിക നിയമനം

സംസ്ഥാനത്തെ ഒരു കേന്ദ്ര അർധ-സർക്കാർ സ്ഥാപനത്തിൽ പ്രൊജക്ട് അസിസ്റ്റന്റ് തസ്തികയിൽ പട്ടികജാതി വിഭാഗത്തിന് സംഭരണം ചെയ്ത ഒരു താത്കാലിക ഒഴിവുണ്ട്. പട്ടികജാതിക്കാരുടെ അഭാവത്തിൽ പട്ടികവർഗ വിഭാഗത്തിലുള്ള ഉദ്യോഗാർഥികളെ പരിഗണിക്കും.

മൈക്രോബയോളജി/എൻവയോൺമെന്റൽ ബയോടെക്‌നോളജി/ ബയോകെമിസ്ട്രി എന്നീ വിഷയങ്ങളിൽ ഏതിലെങ്കിലും ഒന്നാം ക്ലാസ് ബിരുദാനാന്തര ബിരുദവും രണ്ടു വർഷത്തെ ഗവേഷണ പരിചയവുമാണ് യോഗ്യത. 35,000 രൂപയാണ് പ്രതിമാസ വേതനം. പ്രായപരിധി 01.01.2022 ന് 30 വയസ് കവിയരുത് (നിയമാനുസൃത വയസിളവ് സഹിതം).

നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾ പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകളുമായി ഒക്ടോബർ 25നകം ബന്ധപ്പെട്ട പ്രൊഫഷണൽ ആൻഡ് എക്‌സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ നേരിട്ട് ഹാജരാകണം. നിലവിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നവർ ബന്ധപ്പെട്ട മേധാവിയിൽ നിന്നുള്ള എൻ.ഒ.സി ഹാജരാക്കണം.

 

വാക്-ഇൻ-ഇന്റർവ്യൂ

കണ്ണൂർ ഗവ. ആയൂർവേദ കോളേജിലെ സ്വസ്ഥവൃത്ത, കായചികിത്സ വകുപ്പുകളിൽ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ  നിയമനം നടത്തും. സ്വസ്ഥവൃത്ത വകുപ്പിൽ ഒക്ടോബർ 27നു രാവിലെ 11നും കായചികിത്സ വകുപ്പിൽ  28ന് രാവിലെ 11നും  പരിയാരത്തുള്ള കണ്ണൂർ ഗവ. ആയൂർവേദ കോളേജിൽ വെച്ച് വാക് ഇൻ ഇന്റർവ്യൂ നടത്തും.

ബന്ധപ്പെട്ട വിഷയത്തിൽ ബിരുദാനന്തര ബിരുദമാണ് യോഗ്യത. പ്രവൃത്തിപരിചയമുള്ളവർക്ക് മുൻഗണന. ഉദ്യോഗാർഥികൾ ജനന തീയതി, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും അവയുടെ ശരിപ്പകർപ്പുകളും, ആധാർ കാർഡ്, പാൻ കാർഡ് എന്നിവയുടെ പകർപ്പുകളും, ബയോഡാറ്റയും സഹിതം ഹാജരാകണം. നിയമനം ലഭിക്കുന്നവർക്ക് പ്രതിമാസം 57,525 വേതനം ലഭിക്കും. ഒരു വർഷത്തേക്കോ സ്ഥിര നിയമനം നടക്കുന്നത് വരെയോ ഏതാണോ ആദ്യം അത് വരെയായിരിക്കും നിയമനം.

 

കുടുംബശ്രീയിൽ ഡെപ്യൂട്ടേഷൻ നിയമനം

സംസ്ഥാന ദാരിദ്ര നിർമാർജ്ജന മിഷനിൽ (കുടുംബശ്രീ) ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ, അസി. ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ, ഓഫീസ് സെക്രട്ടേറിയൽ സ്റ്റാഫ് തസ്തികകളിൽ ഡെപ്യൂട്ടേഷനിൽ നിയമിക്കുന്നതിന് കേന്ദ്ര-സംസ്ഥാന സർക്കാർ /അർധസർക്കാർ ജീവനക്കാരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ/പ്രോഗ്രാം ഓഫീസർ, ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ, ജില്ലാ അസി. മിഷൻ കോ-ഓർഡിനേറ്റർ, ഓഫീസ് സെക്രട്ടേറിയൽ സ്റ്റാഫ് തസ്തികകളിലാണ് നിയമനം. അപേക്ഷകൾ 31നകം നൽകണം. വിശദവിവരങ്ങൾക്ക്: 0471-2554714, 2554715, 2554716.

 

ഗവേഷണ പദ്ധതിയിൽ ഒഴിവുകൾ

ജവഹർലാൽ നെഹ്‌റു ട്രോപ്പിക്കൽ ബൊട്ടാണിക് ഗാർഡൻ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് പാലോട്, തിരുവനന്തപുരം നടപ്പിലാക്കുന്ന ഗവേഷണ പദ്ധതിയിൽ ജൂനിയർ പ്രോജക്ട് ഫെല്ലോ, പ്രോജക്റ്റ് അസിസ്റ്റന്റ് / ഫീൽഡ് അസിസ്റ്റന്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.

ജൂനിയർ പ്രോജക്ട് ഫെല്ലോ തസ്തികയിലേക്ക് 6 ഒഴിവുകളാണുള്ളത്. ബോട്ടണിയിലോ പ്ലാന്റ് സയൻസിലോ ഒന്നാം ക്ലാസ് ബിരുദാനന്തര ബിരുദവും, ഫോറസ്റ്റ് ഫീൽഡ് വർക്കിലും നഴ്‌സറി മാനേജ്‌മെന്റിലും ടിഷ്യൂ കൾച്ചറിലുമുള്ള പ്രവൃത്തിപരിചയവും ഉള്ളവർക്ക്  അപേക്ഷിക്കാം. ഫെല്ലോഷിപ്പ് പ്രതിമാസം 22,000 രൂപ.

പ്രോജക്റ്റ് അസിസ്റ്റന്റ് / ഫീൽഡ് അസിസ്റ്റന്റ് തസ്തികയിൽ 5 ഒഴിവുകളാണുള്ളത്. ബോട്ടണിയിലോ അഗീകൾച്ചറിലോ ഒന്നാം ക്ലാസ് ബിരുദം ഉണ്ടായിരിക്കണം. ഫോറസ്റ്റ് ഫീൽഡ് വർക്കിലും നഴ്‌സറി മാനേജ്‌മെന്റിലുമുള്ള പ്രവൃത്തിപരിചയം അഭിലഷണീയം. ഫെല്ലോഷിപ്പ് പ്രതിമാസം 19,000 രൂപ. പ്രായം നവംബർ 1 ന് 36 വയസ്സു കവിയരുത്. പട്ടികജാതി പട്ടികവർഗ പിന്നാക്ക വിഭാഗങ്ങളിലുള്ളവർക്ക് നിയമാനുസൃതമുള്ള വയസിളവ് ലഭിക്കും.

താത്പര്യമുള്ളവർ വിശദമായ ബയോഡേറ്റ, യോഗ്യതകൾ തെളിയിക്കുന്ന സർട്ടിഫിക്ക റ്റുകൾ എന്നിവയും അവയുടെ പകർപ്പുകളും സഹിതം ജവഹർലാൽ നെഹ്‌റു ട്രോപ്പിക്കൽ ബൊട്ടാണിക് ഗാർഡൻ ആന്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, പാലോട്, തിരുവനന്തപുരം – 695 562-ൽ നവംബർ 7, 8 തീയതികളിൽ രാവിലെ 10ന് കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം. വിശദവിവരങ്ങൾക്ക്:  www.jntbgri.res.in.

 

താത്കാലിക നിയമനം

ആലപ്പുഴ ജില്ലയിലെ ഒരു അർധ സർക്കാർ സ്ഥാപനത്തിൽ Casual Production Assistant തസ്തികയിൽ ദിവസവേതനാടിസ്ഥാനത്തിൽ താത്കാലിക നിയമനം നടത്തുന്നു. 15 ഒഴിവുകളാണുള്ളത്. ഏതെങ്കിലും വിഷയത്തിലുള്ള സർവകലാശാല ബിരുദം, റേഡിയോ പരിപാടികൾ തയ്യാറാക്കുന്നതിലുള്ള പരിജ്ഞാനം, അവതരിപ്പിക്കാനുള്ള കഴിവ് തുടങ്ങിയവ ഉണ്ടായിരിക്കണം. (വാണി സർട്ടിഫിക്കറ്റുള്ളവർക്ക് മുൻഗണന) 41  വയസാണ് പ്രായപരിധി. അർഹരായവർക്ക് നിയമനുസൃത വയസിളവ് ലഭിക്കും. പ്രതിദിനം 1075 രൂപയാണ് വേതനം. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത, പ്രായം, ജാതി, തൊഴിൽ പരിചയം എന്നിവ തെളിയിക്കുന്ന എല്ലാ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം അതാത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളിൽ നവംബർ 7ന് മുമ്പായി പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്.

 

അധ്യാപക ഒഴിവ്

പൂജപ്പുര എൽ.ബി.എസ് വനിതാ എൻജിനിയറിങ് കോളജിൽ സിവിൽ എൻജിനിയറിങ് ഡിപ്പാർട്ട്മെന്റിലെ അധ്യാപക ഒഴിവുകളിലേക്ക് കരാർ നിയമനം നടത്തും. ഇതിനുള്ള എഴുത്തുപരീക്ഷയും അഭിമുഖവും ഒക്ടോബർ 26ന് നടക്കും. സിവിൽ എൻജിനിയറിങ്ങിൽ എ.ഐ.സി.ടി.ഇ അനുശാസിക്കുന്ന യോഗ്യതയുള്ളവർക്ക് പങ്കെടുക്കാം. ഒക്ടോബർ 24ന് വൈകിട്ട് നാലിനു മുമ്പ് www.lbt.ac.inൽ അപേക്ഷ നൽകണം. കൂടുതൽ വിവരങ്ങൾ വെബ്സൈറ്റിൽ ലഭിക്കും. അപേക്ഷകർ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം 26ന് രാവിലെ 10 ന് കോളേജ് ഓഫീസിലെത്തണം.

 

അസിസ്റ്റന്റ് പ്രൊഫസർ ഒഴിവ്

ത്യപ്പൂണിത്തറ ഗവൺമെന്റ് ആയുർവേദ കോളേജിൽ ക്രിയാശരീര വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിൽ നിലവിലുള്ള ഒരു ഒഴിവിലേക്ക് വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു. ദിവസവേതനാടിസ്ഥാനത്തിൽ താല്ക്കാലിക നിയമനം ലഭിക്കുന്നതിനായി ബന്ധപ്പെട്ട വിഷയത്തിൽ ബിരുദാനന്തരബിരുദ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ആയുർവേദത്തിലെ ക്രിയശരീര വിഷയത്തിൽ ബിരുദാനന്തര ബിരുദം, എ ക്ലാസ്സ് മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ എന്നിവുണ്ടാകണം. പരമാവധി 90 ദിവസമോ സ്ഥിരനിയമനം നടക്കുന്നത് വരെയോ ആണ് നിയമന കാലാവധി.

താല്പര്യുള്ളവർ ഒക്ടോബർ 29 ന് രാവിലെ 11 ന് തൃപ്പൂണിത്തുറ ഗവൺമെന്റ് ആയുർവേദ കോളേജിൽ അഭിമുഖത്തിനെത്തണം. ബയോഡാറ്റ, യോഗ്യത തെളിയിക്കുന്നതിനുള്ള അസ്സൽ സർട്ടിഫിക്കറ്റുകൾ എന്നിവ കൈവശമുണ്ടായിരിക്കണം.

 

അഭിമുഖം 25ന്

നെടുമങ്ങാട്‌ സർക്കാർ ടെക്‌നിക്കൽ ഹൈസ്‌കൂളിൽ  ട്രേഡ്‌സ്മാൻ (വെൽഡിംഗ്) തസ്തികയിൽ ഒരു താൽക്കാലിക  ഒഴിവുണ്ട്. എച്ച് എസ് എൽ സി അല്ലെങ്കിൽ എസ് എസ് എൽ സിയും ബന്ധപ്പെട്ട വിഷയത്തിൽ നേടിയ ഐ.ടി.ഐ / വിഎച്ച്എസ്ഇ/ കെജിസി ഇ / ഡിപ്ലോമയുമാണ് യോഗ്യത.  ഒക്ടോബർ 25ന് രാവിലെ 10ന് സ്‌കൂളിൽ അഭിമുഖം നടക്കും. യോഗ്യതാ സർട്ടിഫിക്കറ്റുകൾ, പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റുകൾ എന്നിവയുടെ അസലും  പകർപ്പും അഭിമുഖത്തിന് ഹാജരാകണം. വിശദവിവരങ്ങൾക്ക്: 0472 2812686.

 

സാംസ്കാരിക വകുപ്പിൽ ഡെപ്യൂട്ടേഷൻ നിയമനം

സാംസ്‌കാരിക വകുപ്പ് ഡയറക്ടറുടെ കാര്യാലയത്തിൽ 63,700 – 1,23,700 രൂപ ശമ്പള സ്‌കെയിലിൽ ഡെപ്യൂട്ടി ഡയറക്ടറുടെ തസ്തികയിൽ ഒരു വർഷത്തേയ്ക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമിക്കുന്നതിന് സംസ്ഥാന സർക്കാർ വകുപ്പുകളിൽ അണ്ടർ സെക്രട്ടറി/ സമാന തസ്തികയിൽ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരിൽ നിന്ന് മേലധികാരി മുഖേന നിശ്ചിത പ്രൊഫോർമയിൽ അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ കേരള പബ്ലിക് സർവീസ് കമ്മീഷൻ മുഖേന നിയമനം നേടിയവരും 63,700- 1,23,700 രൂപ ശമ്പള സ്‌കെയിലിൽ ജോലി ചെയ്യുന്നവരും അംഗീകൃത സർവകലാശാലയിൽ നിന്ന് കല, സാഹിത്യം, ചരിത്രം എന്നീ വിഷയങ്ങളിൽ ഏതെങ്കിലുമൊന്നിൽ 55 ശതമാനത്തിൽ കുറയാത്ത മാർക്കോടെ ബിരുദാനന്തര ബിരുദം നേടിയവരുമായിരിക്കണം. അപേക്ഷകൾ ഡയറക്ടർ, സാസ്‌കാരിക വകുപ്പദ്ധ്യക്ഷ കാര്യാലയം, അനന്ത വിലാസം കൊട്ടാരം, ഫോർട്ട്. പി.ഒ, തിരുവനന്തപുരം-23 ഫോൺ: 0471 2478193 എന്ന വിലാസത്തിൽ  ഒക്ടോബർ 31നകം ലഭിക്കണം. ഇ-മെയിൽ: [email protected].

 

സഭാ ടി.വിയിൽ നിയമിക്കുന്നു

കേരള നിയമസഭയുടെ സഭാ ടി.വിയിൽ സോഷ്യൽ മീഡിയ കൺസൾട്ടന്റ്, പ്രോഗ്രാം കോർഡിനേറ്റർ, ക്യാമറാമാൻ, ക്യാമറ അസിസ്റ്റന്റ്, വിഡിയോ എഡിറ്റർ ഗ്രാഫിക് ഡിസൈനർ തസ്തികകളിൽ കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.

അപേക്ഷകർ www.niyamasabha.org മുഖേനയോ http://itservices.niyamasabha.org എന്ന URL മുഖേനയോ ഓൺലൈനായി അപേക്ഷിക്കണം. ഓൺലൈൻ അല്ലാതെയുള്ള അപേക്ഷകൾ സ്വീകരിക്കില്ല. അപേക്ഷകൾ 25നകം ലഭിക്കണം. വിശദവിവരങ്ങൾക്ക്: www.niyamasabha.org.

error: Content is protected !!